ഉറങ്ങുമ്പോള്‍ നായ മുഖത്ത് മലവിസര്‍ജ്ജനം നടത്തി; 3 ദിവസം ആശുപത്രിയില്‍ കിടന്ന് സ്ത്രീ

By Web Team  |  First Published Sep 29, 2022, 9:58 AM IST

ചില സന്ദര്‍ഭങ്ങളിലെങ്കിലും വളര്‍ത്തുമൃഗങ്ങളുമായി ഏറ്റവും അടുത്തിടപഴകുമ്പോള്‍ കരുതല്‍ വേണമെന്ന് ഓര്‍മ്മപ്പെടുത്തുകയാണൊരു സംഭവം. ഉറങ്ങുന്നതിനിടെ വളര്‍ത്തുനായ മുഖത്ത് മലവിസര്‍ജ്ജനം നടത്തിയതിനെ തുടര്‍ന്ന് ഒരു സ്ത്രീ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു എന്നാണ് വാര്‍ത്ത. 


വളര്‍ത്തുനായ്ക്കളുള്ളവര്‍ മിക്കവാറും ഇവയോട് വളരെ അടുത്തിടപഴകി ജീവിക്കുന്നവരാണ്. വളര്‍ത്തുനായ്ക്കള്‍ക്ക് വീടുകള്‍ക്കകത്തും കിടപ്പുമുറിയിലും വരെ സ്ഥാനമുള്ള എത്രയോ വീടുകളുണ്ട്. സാധാരണഗതിയില്‍ ഇതില്‍ ആശങ്കപ്പെടേണ്ട കാര്യങ്ങളുമില്ല. കാരണം വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് സമയാസമയം കുത്തിവയ്പ് എടുക്കുന്നതാണ്. 

എന്നാല്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും ഇത്തരത്തില്‍ വളര്‍ത്തുമൃഗങ്ങളുമായി ഏറ്റവും അടുത്തിടപഴകുമ്പോള്‍ കരുതല്‍ വേണമെന്ന് ഓര്‍മ്മപ്പെടുത്തുകയാണൊരു സംഭവം. ഉറങ്ങുന്നതിനിടെ വളര്‍ത്തുനായ മുഖത്ത് മലവിസര്‍ജ്ജനം നടത്തിയതിനെ തുടര്‍ന്ന് ഒരു സ്ത്രീ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു എന്നാണ് വാര്‍ത്ത. 

Latest Videos

ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിലാണ് സംഭവം. അമ്പത്തിയൊന്നുകാരിയായ അമാന്‍ഡ ഗൊമ്മോ പതിവായി ഉച്ചയ്ക്ക് ശേഷം മയങ്ങുമ്പോള്‍ തന്‍റെ വളര്‍ത്തുനായയും കൂടെ വരാറുണ്ട്. അന്നും അങ്ങനെ തന്നെയാണ് അമാൻഡ മയങ്ങാൻ കിടന്നത്. 

നല്ലതുപോലെ ഉറങ്ങിപ്പോയ അമാൻഡ, പെട്ടെന്ന് വായ്ക്കകത്ത് എന്തോ അനുഭവപ്പെട്ടപ്പോഴാണ് എഴുന്നേറ്റത്. ആദ്യം തന്നെ വാഷ്റൂമിലേക്ക് പോവുകയായിരുന്നു. വായിലുണ്ടായിരുന്നത് തുപ്പിക്കളയുകയും വായ പലവട്ടം കഴുകുകയും ചെയ്തു. എന്നിട്ടാണ് സംഭവമെന്താണെന്ന് പോലും ഇവര്‍ക്ക് മനസിലായത്. 

വളര്‍ത്തുനായയ്ക്ക് അസാധാരണമായി വയറിളക്കം പിടിപെട്ടതാണ്. അത് അറിയാതെ വായ പകുതി തുറന്നുവച്ച് ഉറങ്ങുന്ന അമാൻഡയുടെ മുഖത്ത് തന്നെ മലവിസര്‍ജ്ജനം നടത്തി. 

എത്ര തവണ വായ വൃത്തിയാക്കിയിട്ടും ആ രുചി വയറിനെയാകെ മറിച്ചിളക്കുന്നതായാണ് തോന്നിയതെന്നും മകൻ ഓടിവന്ന് ഷവറിന് കീഴെ നിര്‍ത്തി കഴുകിച്ചിട്ടും ഒന്നും തൃപ്തി വരാതെ വീണ്ടും പ്രശ്നത്തിലായെന്നും അമാൻഡ വിശദീകരിക്കുന്നു. 

ഇതിന് ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അമാൻഡയ്ക്ക് വയറുവേദന അനുഭവപ്പെടാൻ തുടങ്ങി. തല്‍ക്കാലം ഇത് ശമിക്കാനുള്ള മരുന്ന് ഡോക്ടര്‍ നിര്‍ദേശിക്കുകയും അത് കഴിക്കുകയും ചെയ്തുവെങ്കിലും അടുത്ത ദിവസങ്ങളിലും വേദന കടുത്തുവരികയായിരുന്നു. ഇതോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്ന് ദിവസമാണ് അമാൻഡ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞത്. നായയുടെ മലത്തിലൂടെ വയറിനകത്ത് അണുബാധയുണ്ടാവുകയായിരുന്നു. ഇതാണ് വേദനയ്ക്ക് ഇടയാക്കിയതത്രേ. മൂന്ന് ദിവസത്തിന് ശേഷം വിഷമതകള്‍ ഭേദമായി, ഇവര്‍ വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. 

എന്തായാലും അസാധാരണമായ സംഭവം വലിയ രീതിയിലാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. വളര്‍ത്തുമൃഗങ്ങളുമായി അടുത്തിടപഴകുന്നവര്‍ ഇത്തരം കാര്യങ്ങളില്‍ കരുതലെടുക്കണമെന്ന് തന്നെയാണ് ഇവരും പറയുന്നത്. വളര്‍ത്തുനായയോട് യാതൊരു തരത്തിലുള്ള ദേഷ്യവുമില്ലെന്നും, എന്നാല്‍ ഇനി മുതല്‍ ഇങ്ങനെയുള്ള കാര്യങ്ങളില്‍ അല്‍പം കൂടി ശ്രദ്ധ പാലിക്കുമെന്നും അമാൻഡ പറയുന്നു. 

Also Read:- 'ശസ്ത്രക്രിയയിൽ പിഴവ്; രോഗിക്ക് മലവിസ‍ര്‍ജ്ജനത്തിനും കീഴ്‍വായു ഒഴിവാക്കാനും സാധിക്കുന്നില്ല'

click me!