മനോഹരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പഞ്ചാബി ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന വളര്‍ത്തുനായയെ ആണ് വീഡിയോയില്‍ കാണുന്നത്.
വ്യത്യസ്തമായ വിവിധ തരം വീഡിയോകള്‍ നാം ദിവസവും സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്. പ്രത്യേകിച്ച് ഓമനിച്ച് വളര്‍ത്തുന്ന വളര്‍ത്തുനായകളുടെ രസകരമായ വീഡിയോകള്‍ പലപ്പോഴും സൈബര്‍ ലോകത്തിന്‍റെ ശ്രദ്ധ നേടാറുണ്ട്. മനുഷ്യരുമായി ഏറ്റവും കൂടുതല്‍ അടുത്തുനില്‍ക്കുന്ന ജീവികളായതു കൊണ്ടുതന്നെയാണ് നായ്ക്കളുടെ വീഡിയോള്‍ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടവുമാണ്.
അത്തരത്തില്‍ മനോഹരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പഞ്ചാബി ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന ഒരു വളര്‍ത്തുനായയെ ആണ് വീഡിയോയില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.
ദലേർ മെഹന്ദിയുടെ ബോലോ താരാരാ എന്ന ഗാനത്തിനൊപ്പം ആണ് നായ്ക്കുട്ടിയുടെ ഡാൻസ്. സിംബാബസിങ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പാട്ടിന്റെ അതേ താളത്തിനൊപ്പം ഡാൻസ് ചെയ്യുന്ന നായ്ക്കുട്ടിയെ ആണ് വീഡിയോയില്‍ കാണുന്നത്. വീട്ടിലെ മറ്റ് അംഗങ്ങളും നായ്ക്കുട്ടിക്കൊപ്പം നൃത്തം ചെയ്യുന്നുണ്ട്.
ഇതിനോടകം തന്നെ 25 മില്യണിൽ അധികം ആളുകളാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത്. 2 മില്യണിൽ അധികം ലൈക്കുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. നിരവധി പേര്‍ കമന്‍റുകളുമായി വീഡിയോയ്ക്ക് താഴെ രംഗത്തെത്തുകയും ചെയ്തു. മനോഹരമായ കാഴ്ച എന്നും അതിശയിപ്പിക്കുന്ന ദൃശ്യം എന്നും മിടുക്കന്‍ നായ എന്നും തുടങ്ങിയ കമന്‍റുകളാണ് ആളുകള്‍ പങ്കുവച്ചത്.
അതേസമയം, ഓരോ തവണ പുറത്തുപോകുമ്പോഴും യജമാനനെ ആലിംഗനം ചെയ്യുന്ന ഒരു നായയുടെ വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കനിയന്‍ രീതിയില്‍ നന്ദി സൂചകമായാണ് നായ ഇത്തരത്തില്‍ പ്രകടിപ്പിക്കുന്നത്. പുറത്തേയ്ക്ക് ഇറങ്ങിയ യജമാനനോടൊപ്പം നടന്നുവരുന്ന നായയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. യജമാനന്‍ ലിഫ്റ്റിന്‍റെ ബട്ടണ്‍ അമര്‍ത്തുന്നതോടെ ആശാന്‍ ചാടി തോളില്‍ കയറാന്‍ നോക്കുകയായിരുന്നു. ശേഷം നല്ലൊരു ആലിംഗനവും നല്‍കി. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 17.1 മില്ല്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. 1.3 മില്ല്യണ്‍ ലൈക്കും വീഡിയോയ്ക്ക് ലഭിച്ചു.
Also Read: അച്ചോടാ, സ്വന്തം തുമ്പിക്കൈയില്‍ ചവിട്ടി ഒരാനക്കുട്ടി; വീഡിയോ വൈറല്‍