ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വളരെ മനോഹരമായി അലങ്കരിച്ച ക്രിസ്മസ് ട്രീയുടെ മുകളില്‍ വലിഞ്ഞു കയറുകയാണ് രണ്ട് പൂച്ചകള്‍. ക്രിസ്മസ് ട്രീയുടെ ഏറ്റവും മുകളില്‍ കയറിയാണ് അഭ്യാസം.
ഡിസംബറായാല്‍ പിന്നെ എവിടെയും ക്രിസ്മസ് മൂഡാണ്. പല വര്‍ണങ്ങളിലുമുള്ള ദീപങ്ങള്‍കൊണ്ടും അലങ്കരിച്ച, കുഞ്ഞുനക്ഷത്രങ്ങളും ആശംസാ കാര്‍ഡുകളുമൊക്കെ തൂക്കിയിട്ട ക്രിസ്മസ് ട്രീയില്ലാത്ത ക്രിസ്മസ് നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല. പല വീടുകളിലും ഇപ്പോള്‍ തന്നെ ക്രിസ്മസ് ട്രീ തയ്യാറാക്കിയിട്ടുണ്ടാകും. ഇവിടെയിതാ ഒരു വീട്ടില്‍ തയ്യാറാക്കിയ ക്രിസ്മസ് ട്രീയുടെ മുകളില്‍ കയറി കളിക്കുന്ന പൂച്ചകളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വളരെ മനോഹരമായി അലങ്കരിച്ച ക്രിസ്മസ് ട്രീയുടെ മുകളില്‍ വലിഞ്ഞു കയറുകയാണ് രണ്ട് പൂച്ചകള്‍. ക്രിസ്മസ് ട്രീയുടെ ഏറ്റവും മുകളില്‍ കയറിയാണ് അഭ്യാസം. ട്രീയില്‍ തൂക്കിയിട്ടിരിക്കുന്ന ബോളും മറ്റും നശിപ്പിക്കുന്ന രീതിയിലാണ് രണ്ടിന്‍റെയും കുസൃതി. ട്രീയുടെ മുകളില്‍ കയറിയാള്‍ നിലത്തേയ്ക്ക് എടുത്തു ചാടുന്നുമുണ്ട്.
It’s the season.. 😂 pic.twitter.com/azfbFbIQn7
— Buitengebieden (@buitengebieden)
വീഡിയോ ഇതുവരെ ആറ് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ക്രിസ്മസ് ട്രീ തയ്യാറാക്കുന്നവര്‍ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ കൂടി സൂക്ഷിക്കണം എന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം.
അതേസമയം, 'ഒളിച്ചേ, കണ്ടേ' പറഞ്ഞ് കളിക്കുന്ന ഒരു പക്ഷിയുടെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചെറിയ കുഞ്ഞുങ്ങള്‍ക്കൊപ്പം നാം കൈകള്‍കൊണ്ട് മുഖം പൊത്തി 'ഒളിച്ചേ കണ്ടേ' കളിക്കാറുണ്ട്. ആ കളിയെ 'പീക്കാബൂ' എന്നാണ് പറയുന്നത്. ഇവിടെ ഈ പക്ഷി 'പീക്കാബൂ' എന്ന് പറയുന്നത് വ്യക്തമായി വീഡിയോയിൽ കേള്‍ക്കാം. ട്വിറ്ററിൽ അലക്സ് എം കിന്‍റനര്‍ എന്ന ഉപയോക്താവ് പങ്കുവച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്. ഒരു ചെറിയ മഞ്ഞ പക്ഷി അതിന്റെ ഉടമയുമായി കളിക്കുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോയുടെ തുടക്കത്തിൽ പക്ഷി ഒരു സോഡ ക്യാനിന്റെ പിന്നിൽ മറഞ്ഞിരിക്കുന്നതായി കാണാം. പെട്ടെന്ന് സോഡാ ക്യാനിന് മുകളിലേക്ക് തലയിട്ട് പക്ഷി വളരെ ക്യൂട്ടായി 'പീക്കാബൂ' എന്ന് പറഞ്ഞ് കളിക്കുകയാണ്.നാല് ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്.
Also Read: വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ബീറ്റ്റൂട്ട്; അറിയാം ഗുണങ്ങള്‍...