ലോകപ്രശസ്ത മാഗസിൻ ഫോര്‍ബ്സ് ഇത്തരത്തിലൊരു പട്ടിക പുറത്തുവിട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നരായ- അല്ലെങ്കില്‍ ഏറ്റവും വില വരുന്ന വളര്‍ത്തുമൃഗങ്ങളുടെ പട്ടികയാണ് ഇവര്‍ തയ്യാറാക്കിയിരിക്കുന്നത്. അതില്‍ സ്വന്തമായ പ്രശസ്തിയിലധികം ഉടമസ്ഥയുടെ പ്രശസ്തി മൂലം മൂന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു പൂച്ചയുണ്ട്.
വളര്‍ത്തുമൃഗങ്ങളെ വീട്ടിലുള്ള അംഗങ്ങളെ പോലെ തന്നെ കരുതുകയും അങ്ങനെ പരിഗണിക്കുകയും ചെയ്യുന്നവര്‍ ഏറെയാണ്. വളര്‍ത്തുനായ്ക്കളോ വളര്‍ത്തുപൂച്ചകളോ ആണ് ഇക്കൂട്ടത്തില്‍ ഏറെയും വരുന്നത്. വിവിധ ബ്രീഡുകളില്‍ പെടുന്ന പൂച്ചകളെയും നായ്ക്കളെയും ഇതുപോലെ വാത്സല്യപൂര്‍വ്വും കരുതലോടെയും നാം വളര്‍ത്താറുണ്ട്, അല്ലേ?
ഇക്കൂട്ടത്തില്‍ ഇവയുടെ വിലയും മാറിമറിഞ്ഞ് വരാം. നേരത്തേ സൂചിപ്പിച്ചത് പോലെ ബ്രീഡിന്‍റെ അടിസ്ഥാനത്തിലാണ് പ്രധാനമായും വളര്‍ത്തുമൃഗങ്ങളുടെ വില മാറുന്നത്.
എന്നാല്‍ ഉടമസ്ഥരുടെ പ്രശസ്തി, ഇതിലൂടെ ഇവയ്ക്ക് കിട്ടുന്ന പ്രശസ്തി, ആരാധകര്‍- ഡിമാൻഡ് എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം കണക്കാക്കി ഇവര്‍ക്ക് വില നിശ്ചയിച്ചാലോ! അതെ, അങ്ങനെയൊരു സംഗതിയുമുണ്ട്.
ലോകപ്രശസ്ത മാഗസിൻ ഫോര്‍ബ്സ് ഇത്തരത്തിലൊരു പട്ടിക പുറത്തുവിട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നരായ- അല്ലെങ്കില്‍ ഏറ്റവും വില വരുന്ന വളര്‍ത്തുമൃഗങ്ങളുടെ പട്ടികയാണ് ഇവര്‍ തയ്യാറാക്കിയിരിക്കുന്നത്. അതില്‍ സ്വന്തമായ പ്രശസ്തിയിലധികം ഉടമസ്ഥയുടെ പ്രശസ്തി മൂലം മൂന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു പൂച്ചയുണ്ട്.
ഒലീവിയ ബെന്‍സണ്‍ എന്നാണീ പൂച്ചയുടെ പേര്. പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന മറ്റ് മിക്ക വളര്‍ത്തുമൃഗങ്ങളും സോഷ്യല്‍ മീഡിയയിലും മറ്റുമായി സ്വന്തം പേരില്‍ തന്നെ പ്രശസ്തരായവരാണ്. ഒലീവിയയ്ക്ക് ആകട്ടെ സോഷ്യല്‍ മീഡിയയില്‍ സ്വന്തം അക്കൗണ്ട് പോലുമില്ല. ഇവിടെയും ഉടമസ്ഥ തന്നെ ശരണം.
ഇനി ആരാണീ ഉടമസ്ഥയെന്നല്ലേ? പ്രമുഖ പോപ് ഗായിക ടേയ്ലര്‍ സ്വിഫ്റ്റിന്‍റെ പൂച്ചയാണ് ഒലീവിയ ബെന്‍സണ്‍. യുഎസുകാരിയായ ടേയ്ലര്‍ സ്വിഫ്റ്റിന് ലോകമെമ്പാടുമായി ലക്ഷോപലക്ഷം ആരാധകരാണ്. ഗായിക മാത്രമായിട്ടല്ല, പാട്ടെഴുത്തുകാരി എന്ന നിലയിലും ശ്രദ്ധേയയാണ് മുപ്പത്തിമൂന്നുകാരിയായ ടേയ്ലര്‍ സ്വിഫ്റ്റ്. സോഷ്യല്‍ മീഡിയയിലാണെങ്കിലും കോടികളാണ് ഇവരെ ഫോളോ ചെയ്യുന്നത്.
ഇവരുടെ ഇൻസ്റ്റഗ്രാം പേജിലൂടെയും ആല്‍ബങ്ങളിലൂടെയുമെല്ലാമാണ് സത്യത്തില്‍ ഒലീവിയ ശ്രദ്ധിക്കപ്പെടുന്നത്.പല പരസ്യചിത്രങ്ങളിലും ഈ പൂച്ച വേഷമിട്ടിട്ടുണ്ട്. ഈ പ്രശസ്തിയെല്ലാം കണക്കാക്കി വന്നപ്പോഴാണ് ഒലീവിയ ഫോര്‍ബ്സ് മാഗസിന്‍റെ ലോകത്തിലെ ഏറ്റവും സമ്പന്നരായ വളര്‍ത്തുമൃഗങ്ങളുടെ ലിസ്റ്റില്‍ മൂന്നാമതായി എത്തിയിരിക്കുന്നത്. 800 കോടിയാണ് ഫോര്‍ബ്സ് ഒലീവിയയ്ക്ക് മതിപ്പായി ഇട്ടിരിക്കുന്ന വില.
ലിസ്റ്റിലെ മറ്റ് പല വളര്‍ത്തുമൃഗങ്ങളെ കുറിച്ചും വിശദാംശങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. മിക്കവാറും പെറ്റ്സും ആദ്യമേ പറഞ്ഞത് പോലെ അവരവരുടെ പേരില്‍ തന്നെ പ്രശസ്തി നേടിയവര്‍ തന്നെയാണ്. അധികവും സോഷ്യല്‍ മീഡിയ തന്നെ ഇവരുടെയെല്ലാം പ്ലാറ്റ്ഫോം.
Also Read:- ഇതാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ച; ഇതിനെത്ര വയസായി എന്നറിയാമോ?