വളർത്തുമൃഗങ്ങളുടേതായി ഒട്ടേറെ വീഡിയോകൾ നാം കാണാറുണ്ട്, അല്ലേ? പ്രത്യേകിച്ച് വളർത്തുനായ്ക്കളും പൂച്ചകളും തന്നെയാണ് ഇത്തരം വീഡിയോകളിൽ കാണാറ്.
ഓരോ ദിവസവും സോഷ്യൽ മീഡിയയിലൂടെ വ്യത്യസ്തമായ പല തരം വീഡിയോകൾ നാം കാണാറു്ട്. ഇവയിൽ കുട്ടികളുമായോ മൃഗങ്ങളുമായോ എല്ലാം ബന്ധപ്പെട്ട വീഡിയോകൾക്കാണെങ്കിൽ കാഴ്ചക്കാരേറെയാണ്. പലപ്പോഴും മുതിർന്നവരുടെ തിരക്ക് പിടിച്ച ജീവിതത്തിലെ മാനസിക സമ്മർദ്ദങ്ങളകറ്റാനും അവർക്ക് സന്തോഷവും ആശ്വാസവുമെല്ലാം പകരാനും ഉപകരിക്കുന്ന, അത്രമാത്രം നിഷ്കളങ്കമായ കാഴ്ചകളായിരിക്കും ഇവ എന്നതാണ് വാസ്തവം.
ഇക്കൂട്ടത്തിൽ വളർത്തുമൃഗങ്ങളുടേതായി ഒട്ടേറെ വീഡിയോകൾ നാം കാണാറുണ്ട്, അല്ലേ? പ്രത്യേകിച്ച് വളർത്തുനായ്ക്കളും പൂച്ചകളും തന്നെയാണ് ഇത്തരം വീഡിയോകളിൽ കാണാറ്.
സമാനമായ, രസകരമായൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ദിവസങ്ങളായി കാണാതിരുന്ന വളർത്തുപൂച്ച തിരികെ വീട്ടിലെത്തിയപ്പോൾ ചെയ്ത അമ്പരപ്പിക്കുന്നൊരു സംഗതിയാണ് വീഡിയോയിലുള്ളത്. ഒരു ഹോം സെക്യൂരിറ്റി മാനുഫാക്ചറിംഗ് കമ്പനിയാണ് വീഡിയോ ആദ്യമായി പുറത്തുവിട്ടത്.
ഇവരുടെ ഹോം സെക്യൂരിറ്റി അലർട്ട് പ്രയോജനപ്രദമായൊരു സാഹചര്യം കൂടിയായിരുന്നു അത് എന്നതിനാലാണ് ഒരു പരസ്യമെന്ന നിലയിൽ ഇവർ വീഡിയോ പുറത്തുവിട്ടത്. എഫ്രെയ്ൻ എന്നൊരാളുടെ പൂച്ചയാണിതത്രേ. ലില്ലി എന്ന ഈ പൂച്ച ഇടയ്ക്കിടെയെല്ലാം പുറത്ത് കറങ്ങാൻ പോകും. എന്നാൽ കൃത്യമായി വൈകാതെ വീട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്യാറുണ്ടത്രേ.
പക്ഷേ എഫ്രെയ്ൻ താമസം മാറിയ ശേഷം പുതിയ വീട്ടിൽ നിന്ന് കറങ്ങാൻ പോയ ലില്ലിയെ പിന്നീട് നാല് ദിവസത്തേക്ക് കാണാതായി. ഇത്രയധികം സമയം പൂച്ച വീട്ടകാരെ പിരിഞ്ഞിരിക്കാറില്ലത്രേ. നാല് ദിവസത്തിന് ശേഷം രാത്രി ഹോം സെക്യൂരിറ്റി അലർട്ട് മുഴങ്ങിയതോടെ വീട്ടുകാർ ഉണർന്നു. ഉടനെ സിസിടിവിയിൽ നോക്കിയപ്പോഴാണ് രസകരമായ സംഗതി കണ്ടത്.
ലില്ലി കഷ്ടപ്പെട്ട് ചാടി വീടിന്‍റെ കോളിംഗ് ബെൽ അമർത്താനുള്ള ശ്രമമാണ്. പലതവണ ഈ ശ്രമം നടത്തിയതോടെയാണ് ഹോം സെക്യൂരിറ്റി അലർട്ട് മുഴങ്ങിയത്. ഇത്ര കാലവും പെറ്റ്സിനെ വളർത്തിയിട്ട് ഇങ്ങനെ അതിശയിപ്പിക്കുന്നൊരു കാഴ്ച താൻ കണ്ടിട്ടില്ലെന്നാണ് എഫ്രെയ്ൻ അറിയിക്കുന്നത്. എന്തായാലും സംഭവത്തിന്‍റെ വീഡിയോയും വൈറലായി.
വീഡിയോ കാണാം...
Also read:- വളര്‍ത്തുപൂച്ചയുടെ തലയിൽ എപ്പോഴും നനവ്; ഒടുവില്‍ കാരണം കണ്ടെത്തി