2023-ന്‍റെ നിറം വീവ മജെന്ത; പാന്‍റോണ്‍ കളര്‍ ഓഫ് ദി ഇയര്‍ പ്രഖ്യാപിച്ചു

By Web Team  |  First Published Dec 3, 2022, 8:36 PM IST

2022-ല്‍ വെരി പെരിയായിരുന്നു കളര്‍ ഓഫ് ദി ഇയറായി തിരെഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ അത് വീവ മജെന്തയെന്ന നിറമാണ്. ചുവന്ന നിറത്തിന്റെ വകഭേദങ്ങളില്‍ നിന്നും സൃഷ്ടിച്ചെടുത്തതാണ് പുതിയ നിറമായ വീവ മജെന്ത. 


അടുത്ത വര്‍ഷത്തെ അതായത് 2023- ന്‍റെ നിറം വീവ മജെന്ത. ദ പാന്‍റോണ്‍ കളര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് 2023- ന്റെ നിറമായി വീവ മജെന്തയെ  പ്രഖ്യാപിച്ചിരിക്കുന്നത്. കളര്‍ രജിസ്ട്രറി കമ്പനിയായ പാന്റോണ്‍ അതാത് വര്‍ഷത്തെ നിറങ്ങളെ നേരത്തെ തന്നെ പ്രഖ്യാപിക്കാറുണ്ട്.

2022-ല്‍ വെരി പെരിയായിരുന്നു കളര്‍ ഓഫ് ദി ഇയറായി തിരെഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ അത് വീവ മജെന്തയെന്ന നിറമാണ്. ചുവന്ന നിറത്തിന്റെ വകഭേദങ്ങളില്‍ നിന്നും സൃഷ്ടിച്ചെടുത്തതാണ് പുതിയ നിറമായ വീവ മജെന്ത. ദൃഢവും ശക്തവുമായ നിറം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഫാഷന്‍ ലോകത്തേയും പുത്തന്‍ ഉത്പന്നങ്ങളിലുമെല്ലാം ഇനി ഈ നിറം പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ.  

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by PANTONE (@pantone)

 

വീവ മജെന്തയിലുള്ള വസ്ത്രങ്ങള്‍ ഇതിനോകം തന്നെ ഫാഷന്‍ ലോകത്ത് സജീവമായി കഴിഞ്ഞു. രണ്‍വീര്‍ സിങും  ശില്‍പ ഷെട്ടിയുമെല്ലാം ഈ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുമുണ്ട്. കിം കര്‍ദാഷ്യാന്‍ മുതല്‍ മല്ലിക അറോറ വരെയുള്ളവരുടെ സെലിബ്രിറ്റി വാര്‍ഡ്രോബുകള്‍ 2023-ല്‍ ഇനി വീവ മജെന്തയുമായി നിറയുമെന്നാണ് പാന്‍റോണിന്‍റെ പ്രതീക്ഷ. കോസ്‌മെറ്റിക്, ഫാഷന്‍, വ്യവസായങ്ങള്‍ക്കായി നിറചാര്‍ട്ടുകള്‍ നിര്‍മ്മിക്കുന്ന ഒരു വാണിജ്യ പ്രിന്റിംഗ് കമ്പനിയായി 1950-കളിലാണ് പാന്‍റോണ്‍  കളര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Eka (@ekalakhani)

 

Also Read: ക്രിസ്മസ് ട്രീയുടെ മുകളില്‍ കയറി കളിക്കുന്ന പൂച്ചകള്‍; വൈറലായി വീഡിയോ

click me!