മഞ്ഞിൽ കളിച്ചു രസിക്കുകയാണ് പാണ്ട. മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന പുൽത്തകിടിയിൽ കിടന്ന് തെന്നി നീങ്ങിയും ഉരുണ്ടുമറിഞ്ഞുമൊക്കെയാണ് പാണ്ട മഞ്ഞുവീഴ്ച ആസ്വദിക്കുന്നത്.
പല വിധത്തിലുള്ള വീഡിയോകളാണ് നാം ദിവസവും സോഷ്യൽ മീഡിയയിലൂടെ കാണുന്നത്. ചില വീഡിയോകള്‍ കാണുമ്പോള്‍ തന്നെ മനസ്സിന് സന്തോഷവും കണ്ണിന് കുളിര്‍മയും തരും. അതില്‍ തന്നെ മൃഗങ്ങളുടെ വീഡിയോകള്‍ കാണാന്‍ ആളുകള്‍ക്ക് ഏറെ ഇഷ്ടവുമാണ്. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്.
മഞ്ഞിൽ കളിക്കാൻ ഭീമൻ പാണ്ടകൾക്ക് ഏറെയിഷ്ടമാണ്. അത്തരമൊരു രസകരമായ ദൃശ്യമാണ് ഇപ്പോൾ സമൂഹ മാധ്യമംങ്ങളിൽ തരംഗമാകുന്നത്. മഞ്ഞിൽ കളിച്ചു രസിക്കുകയാണ് പാണ്ട. മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന പുൽത്തകിടിയിൽ കിടന്ന് തെന്നി നീങ്ങിയും ഉരുണ്ടുമറിഞ്ഞുമൊക്കെയാണ് പാണ്ട മഞ്ഞുവീഴ്ച ആസ്വദിക്കുന്നത്. മഞ്ഞ് ദേഹത്തോട്ട് ഇടാനും ആശാന്‍ ശ്രമിക്കുന്നത്.
വളരെ രസകരമായ ഈ വീഡിയോ ട്വിറ്ററിലൂടെ ആണ് പ്രചരിച്ചത്. 31 മില്ല്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. മനോഹരമായ വീഡിയോ എന്നും ക്യൂട്ട് വീഡിയോ എന്നുമാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.
They can’t survive in the wild.. pic.twitter.com/t84RceWxhJ
— Buitengebieden (@buitengebieden)
അതേസമയം, ഒരു ഇലക്ട്രീഷ്യന്‍റെ സഹായിയായി നില്‍ക്കുന്ന ഒരു പൂച്ചയുടെ രസകരമായ വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മേഡ് യൂ സ്മൈല്‍ എന്ന ട്വിറ്റര്‍ പേജിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ഒരാള്‍ വൈദ്യുതി സംബന്ധമായ ചില ജോലികള്‍ ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. അയാളുടെ അടുത്തായി ഫ്രിഡ്ജിന് മുകളിലായി ഒരു പൂച്ച ഇരിക്കുന്നതും വീഡിയോയില്‍ കാണാം. ഇലക്ട്രീഷ്യന്‍ വയറുകളും മറ്റും മുകളിലേയ്ക്ക് കയറ്റിവിടുമ്പോള്‍ പൂച്ച തല മുകളിലേയ്ക്ക് ഉയര്‍ത്തി എത്തിവലിഞ്ഞ് അതൊക്കെ നോക്കുകയും പിടിക്കുകയും ചെയ്യുന്നുണ്ട്. 56 ലക്ഷം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു.