വിവാഹത്തിന് ഇന്ത്യൻ രീതിയിലുള്ള വസ്ത്രമാണ് ഉഷ്ന അണിഞ്ഞിരിക്കുന്നത് എന്ന് കാട്ടിയാണ് ഇവര്‍ ഉഷ്നക്കെതിരെ രംഗത്തെത്തിയത്. ഗോള്‍ഫ് താരമായ ഹംസ അമിനെയാണ് ഉഷ്ന വിവാഹം ചെയ്തിരിക്കുന്നത്. ഇവരുടെ വിവാഹ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് വിവാദങ്ങള്‍ക്കും തുടക്കമായത്.
വിവാഹദിവസത്തില്‍ അണിയുന്ന വേഷം വരനോ വധുവോ അവരുടെ ഇഷ്ടാനുസരണമാണ് തെരഞ്ഞെടുക്കാറ്. പലപ്പോഴും സാംസ്കാരികമായ വൈവിധ്യങ്ങളും വ്യത്യസ്തമായ ഫാഷൻ അഭിരുചിയുമെല്ലാം ഇതില്‍ ഘടകമായി വരാറുണ്ട്. കാരണം എല്ലാത്തിനും മുകളിലായി വസ്ത്രധാരണമെന്നത് വ്യക്തികളുടെ താല്‍പര്യമാണല്ലോ.
ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു സംഭവമാണിപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്. പാക് നടി ഉഷ്ന ഷായുടെ വിവാഹവസ്ത്രം വിവാദത്തിലായിരിക്കുന്നുവെന്നതാണ് വാര്‍ത്ത. സോഷ്യല്‍ മീഡിയിയലാണ് താരത്തിനെതിരെ ഒരു വിഭാഗം പേര്‍ വ്യാപകമായ വിമര്‍ശനവും പരിഹാസവും പ്രതിഷേധവും പ്രകടിപ്പിച്ചിരിക്കുന്നത്.
വിവാഹത്തിന് ഇന്ത്യൻ രീതിയിലുള്ള വസ്ത്രമാണ് ഉഷ്ന അണിഞ്ഞിരിക്കുന്നത് എന്ന് കാട്ടിയാണ് ഇവര്‍ ഉഷ്നക്കെതിരെ രംഗത്തെത്തിയത്. ഗോള്‍ഫ് താരമായ ഹംസ അമിനെയാണ് ഉഷ്ന വിവാഹം ചെയ്തിരിക്കുന്നത്. ഇവരുടെ വിവാഹ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് വിവാദങ്ങള്‍ക്കും തുടക്കമായത്.
പരമ്പരാഗത ഇന്ത്യൻ വസ്ത്രവും ആഭരണങ്ങളുമാണ് ഉഷ്ന അണിഞ്ഞിരിക്കുന്നതെന്നും ഈയിടെയായി ധാരാളം പാക് പെണ്‍കുട്ടികള്‍ വിവാഹത്തിന് ഇതുപോലുള്ള ഇന്ത്യൻ വസ്ത്രങ്ങള്‍ അണിയുന്നുണ്ട്, എന്നാലീ പ്രവണത ശരിയല്ല, സെലിബ്രിറ്റികള്‍ തന്നെയാണ് ഇതിന് കാരണമാകുന്നതെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. പാക്കിസ്ഥാനിലുള്ളവര്‍ എന്തിനാണ് ഇന്ത്യൻ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതെന്നു ഇവര്‍ ചോദിക്കുന്നു.
അതേസമയം ഇതെല്ലാം അനാവശ്യമായ വിവാദങ്ങളാണെന്നും വസ്ത്രധാരണത്തിന്‍റെ പേരില്‍ ഇത്തരത്തിലുള്ള ചോദ്യം ചെയ്യലുകളുണ്ടാകുന്നത് ആരോഗ്യകരമായ പ്രവണതയല്ലെന്നും തിരിച്ച് പ്രതികരിക്കുന്നവരും കുറവല്ല.
സംഗതി വലിയ ചര്‍ച്ചയായതോടെ ഇന്നലെ ഉഷ്ന തന്നെ ഇതിനുള്ള മറുപടി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നല്‍കി. വിവാഹവസ്ത്രവും കയ്യിലെ മോതിരവും മെഹന്ദിയുമെല്ലാം കാണത്തക്കരീതിയിലുള്ളൊരു ഫോട്ടോ പങ്കുവച്ചുകൊണ്ടായിരുന്നു ഉഷ്ന വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയത്.
'മിസിസ് അമിൻ- എന്‍റെ വസ്ത്രത്തില്‍ പരാതിയുള്ളവര്‍ക്ക്- നിങ്ങളെ ആരെയും ഞാനെന്‍റെ വിവാഹത്തിന് ക്ഷണിച്ചിട്ടില്ല. നിങ്ങളല്ല എന്‍റെ വസ്ത്രത്തിന് പണം ചെലവാക്കിയിട്ടുള്ളത്. എന്‍റെ വിവാഹവസ്ത്രവും ആഭരണങ്ങളുമെല്ലാം ശുദ്ധമായും പാക്കിസ്ഥാനിയാണ്. എന്‍റെ ഹൃദയം പക്ഷേ പകുതി ഓസ്ട്രിയൻ ആണ്... അള്ളാഹു ഞങ്ങളെ എപ്പോഴും സന്തോഷത്തിലാക്കട്ടെ...'- ഇതായിരുന്നു ഉഷ്നയുടെ കുറിപ്പ്.
ഭര്‍ത്താവ് ഹംസ അമിനെ ഉദ്ദേശിച്ചാണ് ഉഷ്ന പകുതി ഓസ്ട്രിയൻ എന്ന് പറഞ്ഞിരിക്കുന്നത്. ഇദ്ദേഹത്തിന് രണ്ട് പൗരത്വമാണുള്ളത്. ഒന്ന് പാക്കിസ്ഥാനും രണ്ട് ഓസ്ട്രിയയും.
Also Read:- 'നോ മേക്കപ്പ്' ഫോട്ടോയുമായി കത്രീന; കമന്‍റിട്ട് സോനം...