ഇപ്പോഴിതാ ഓണമിങ്ങെത്തുമ്പോള്‍ കസവിന്‍റെ ഭംഗിയില്‍ തിളങ്ങി നില്‍ക്കുന്ന ആഹാനയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുളള താരമാണ് അഹാന കൃഷ്ണ. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും 26 ലക്ഷത്തിലധികം ഫോളോവേഴ്സാണ് താരത്തിന് ഇന്‍സ്റ്റഗ്രാമിലുളളത്. അഹാനയുടെ ചിത്രങ്ങളൊക്കെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്.
ഇപ്പോഴിതാ ഓണമിങ്ങെത്തുമ്പോള്‍ കസവിന്‍റെ ഭംഗിയില്‍ തിളങ്ങി നില്‍ക്കുന്ന ആഹാനയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കസവില്‍ ചില്ലി റെഡിന്‍റെ മനോഹാരിത കൂടി ചേര്‍ന്ന ദാവണിയാണ് താരം ധരിച്ചിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള കുപ്പിവളകളും അണിഞ്ഞ് മുളകുകള്‍ ഉണക്കാന്‍ വച്ചിരിക്കുന്നതിന്‍റെ അടുത്ത് സുന്ദരിയായിരിക്കുകയാണ് അഹാന.
അഹാന തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്‍റെ 'പ്രാണ'യുടെ വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. ഫെമി ആന്‍റണി ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.
Also Read: 'ഓണസദ്യ' കമ്മലിലും കൂടിയായലോ? വൈറലായി ലൗമിയുടെ കലാവിരുത് !