ചര്‍മ്മത്തിലെ ചുളിവുകൾ മാറാന്‍ ഈ എണ്ണ ഉപയോഗിക്കാം...

By Web Team  |  First Published Feb 5, 2023, 3:36 PM IST

ഒരു ടീസ്പൂൺ ഒലീവ് ഓയിലും രണ്ട് ടീസ്പൂൺ തക്കാളി നീരും യോജിപ്പിച്ച്  മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. തക്കാളിയിൽ 'ലൈക്കോപീൻ' എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് തുറന്ന സുഷിരങ്ങൾ കുറയ്ക്കുകയും  കറുത്ത പാടുകളും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.


വിറ്റാമിനുകളും ആന്‍റി ഓക്‌സിഡന്‍റുകളും ധാരാളം അടങ്ങിയതാണ് ഒലീവ് ഓയില്‍.  ഒലീവ് ഓയിലിൽ വിറ്റാമിൻ എ, ഡി, ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിന്‍റെ ഇലാസ്തികത നിലനിർത്തുകയും മൃദുലവും തിളക്കമുള്ളതുമായ ചര്‍മ്മത്തെ നിലനിർത്തുകയും ചെയ്യുന്നു. മുഖത്തെ ബ്ലാക്ക് ഹെഡ്സ് ഒഴിവാക്കാനും ചര്‍മ്മത്തിലെ ചുളിവുകളെ കുറയ്ക്കാനുമൊക്കെ ഒലീവ് ഓയില്‍ സഹായിക്കുന്നു.

ഇതിനായി ഒരു ടീസ്പൂൺ ഒലീവ് ഓയിലും രണ്ട് ടീസ്പൂൺ തക്കാളി നീരും യോജിപ്പിച്ച്  മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. തക്കാളിയിൽ 'ലൈക്കോപീൻ' എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് തുറന്ന സുഷിരങ്ങൾ കുറയ്ക്കുകയും  കറുത്ത പാടുകളും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Latest Videos

undefined

അതുപോലെ തന്നെ ഒലീവ് ഓയിൽ, ചെറുനാരങ്ങാനീര് എന്നിവ തുല്യഅളവിലെടുത്ത് യോജിപ്പിക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകിക്കളയാം. ചര്‍മ്മത്തിലെ ചുളിവുകൾ മാറാൻ ഇത് സഹായിച്ചേക്കും. നാരങ്ങ നീരിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ കേടുപാടുകളും അകാല വാർദ്ധക്യവും കുറയ്ക്കാൻ സഹായിക്കും.

വരണ്ട ചർമ്മത്തെ അകറ്റുന്നതിനും ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനും ഓട്സ്- ഒലീവ് ഓയില്‍ ഫേസ് പാക്ക് സഹായിക്കും. ഇതിനായി ഓട്സ് തണുത്ത ശേഷം ഇതിലേയ്ക്ക് ഒരു ടേബിൾ സ്പൂൺ ഒലീവ് ഓയിൽ ചേർക്കുക. ഇനി ഈ മിശ്രിതം മുഖത്തെ ചുളിവുകൾ ഉള്ള ഭാഗത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ഓട്സിലെ ആന്റിഓക്‌സിഡന്റും ആന്റി- ഇൻഫ്ലമേറ്ററി ഗുണങ്ങളും വരണ്ട ചർമ്മത്തെ അകറ്റുന്നതിനും ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു.

Also Read: ഫാറ്റി ലിവര്‍ സാധ്യത കുറയ്ക്കാന്‍ കഴിക്കേണ്ട പത്ത് ഭക്ഷണങ്ങള്‍

click me!