'കണ്ണ് നനയാതെ ഇത് കാണുന്നതെങ്ങനെ'; ഹോട്ടലില്‍ പാത്രം കഴുകുന്ന വൃദ്ധന് കിട്ടിയ പിറന്നാള്‍ സമ്മാനം

By Web Team  |  First Published Jul 21, 2023, 9:14 PM IST

വാര്‍ധക്യത്തിലും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഒരാള്‍ക്ക് സഹപ്രവര്‍ത്തകര്‍ നല്‍കുന്ന അപ്രതീക്ഷിത സമ്മാനവും അതിനെ തുടര്‍ന്നുണ്ടാകുന്ന വൈകാരികമായ മുഹൂര്‍ത്തവുമാണ് വീഡിയോയുടെ ഉള്ളടക്കം. 


സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും എത്രയോ വീഡിയോകള്‍ നമ്മെ തേടിയെത്താറുണ്ട്. ഇവയില്‍ പല വീഡിയോകളും കാഴ്ചക്കാരെ കൂട്ടുന്നതിനായി ബോധപൂര്‍വം തന്നെ തയ്യാറാക്കുന്ന തരം വീഡിയോകളായിരിക്കും. എന്നാല്‍ സ്വാഭാവികമായി നടന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചയായി വരുന്ന വീഡിയോകളാണ് എപ്പോഴും കാഴ്ചക്കാരുടെ മനസിനെ സ്പര്‍ശിക്കാറ്. 

ഇത്തരത്തിലുള്ള വീഡിയോകളും നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. വെറുതെ കണ്ടുപോകുന്നതിന് പകരം മനസില്‍ പല ചിന്തകളും തിരിച്ചറിവുകളുമെല്ലാം അവശേഷിപ്പിക്കുന്ന വീഡിയോകള്‍. സമാനമായ രീതിയിലുള്ളൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

Latest Videos

undefined

ഇത് എവിടെ വച്ച്, എപ്പോള്‍ പകര്‍ത്തിയതാണെന്നത് ഒന്നും വ്യക്തമല്ല. പക്ഷേ മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. വാര്‍ധക്യത്തിലും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഒരാള്‍ക്ക് സഹപ്രവര്‍ത്തകര്‍ നല്‍കുന്ന അപ്രതീക്ഷിത സമ്മാനവും അതിനെ തുടര്‍ന്നുണ്ടാകുന്ന വൈകാരികമായ മുഹൂര്‍ത്തവുമാണ് വീഡിയോയുടെ ഉള്ളടക്കം. 

ഒരു ഹോട്ടലില്‍ പാത്രം കഴുകുന്ന ജോലിയാണ് ഇദ്ദേഹം ചെയ്യുന്നത്. പാത്രങ്ങള്‍ ഒന്നിച്ച് കഴുകി അടുക്കിവയ്ക്കുന്ന ജോലി ചെയ്തുകൊണ്ടിരിക്കെയാണ് സഹപ്രവര്‍ത്തക അങ്ങോട്ടെത്തുന്നത്. കയ്യില്‍ ഒരു കേക്കുമുണ്ട്. മറ്റൊന്നുമല്ല അദ്ദേഹത്തിന്‍റെ പിറന്നാളാണ് അന്ന്. പിറന്നാളിന് സര്‍പ്രൈസായി കേക്ക് സമ്മാനിക്കുകയാണ് സഹപ്രവര്‍ത്തകര്‍. 

'ഹാപ്പി ബേര്‍ത്ത്ഡേ...' ഗാനം ആലപിച്ചുകൊണ്ടാണ് ഇവര്‍ പിറന്നാള്‍ കേക്കുമായി അങ്ങോട്ടെത്തുന്നത്. തന്‍റെ പിറന്നാളാഘോഷമാണ് ഇവര്‍ നടത്തുന്നത് എന്ന് മനസിലാക്കിയതോടെ സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ തല കുനിച്ച് നില്‍ക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. വല്ലാതെ വൈകാരികമായ ഒരവസ്ഥയിലേക്ക് അദ്ദേഹം വഴുതിപ്പോവുകയും കണ്ണുനീര്‍ അടക്കാനാകാതെ മുഖം പൊത്തി കരയുകയും ചെയ്യുന്നതാണ് പിന്നീട് കാണുന്നത്. 

എന്തായാലും അത് സന്തോഷത്തിന്‍റെ കണ്ണീരായിരുന്നുവെന്നും അദ്ദേഹത്തിന് ആഘോഷം ഇഷ്ടമായി എന്നും വീഡിയോ ചെയ്തവര്‍ തന്നെ അതിലൂടെ അറിയിച്ചിട്ടുണ്ട്.

എങ്കിലും കണ്ണൊന്ന് നനയാതെ ഈ വീഡിയോ കാണാനാകില്ല എന്നാണ് വീഡിയോ കണ്ട മിക്കവരും പറയുന്നത്. ലക്ഷക്കണക്കിന് പേരാണ് മൂന്ന് ദിവസത്തിനുള്ളില്‍ വീഡിയോ കണ്ടിരിക്കുന്നതും. 

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- തുടര്‍ച്ചയായി ഏഴ് ദിവസം കരഞ്ഞ് ലോക റെക്കോര്‍ഡ് ശ്രമം നടത്തി; ഒടുവില്‍ കാഴ്ചയ്ക്ക് പ്രശ്നം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

click me!