'അത് കലക്കി'; പ്രമേഹം ചികിത്സിക്കുന്നതിനുള്ള കേന്ദ്രം എവിടെയാണെന്ന് നോക്കിക്കേ...

By Web Team  |  First Published Jan 5, 2024, 10:17 AM IST

സംഗതി പ്രമേഹത്തിനുള്ള ചികിത്സ നല്‍കുന്നൊരു കേന്ദ്രമാണ്. ഷുഗര്‍.ഫിറ്റ് എന്നാണ് സ്ഥാപനത്തിന്‍റെ പേര്. നഗരങ്ങളില്‍ ഇത്തരത്തില്‍ ജീവിതശൈലീരോഗങ്ങള്‍ക്കായോ അല്ലെങ്കില്‍ വിവിധ രോഗങ്ങള്‍ക്ക് പ്രത്യേകമായോ എല്ലാം ചികിത്സാകേന്ദ്രങ്ങളുണ്ടാകറുണ്ട്.


സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നമ്മെ കൗതുകത്തിലോ അത്ഭുതത്തിലോ ആക്കുന്നതോ അല്ലെങ്കില്‍ നമ്മെ രസിപ്പിക്കുന്നതോ ചിരിപ്പിക്കുന്നതോ ആയ  ഫോട്ടോകളോ വീഡിയോകളോ എല്ലാം വരാറുണ്ട്, അല്ലേ? ഇങ്ങനെ ചില ചിത്രങ്ങളും വീഡിയോകളും വലിയ രീതിയില്‍ തന്നെ ശ്രദ്ധ നേടാറുമുണ്ട്. അതും യഥാര്‍ത്ഥത്തിലുള്ള സംഭവങ്ങളാണെങ്കില്‍ അതിന് കിട്ടുന്ന ശ്രദ്ധ പിന്നെയും ഇരട്ടിക്കും.

ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായ ശ്രദ്ധ ലഭിക്കുകയാണ് 'ഓല' സിഇഒ ഭവീഷ് അഗര്‍വാള്‍ എക്സില്‍ (മുമ്പത്തെ ട്വിറ്റര്‍) പോസ്റ്റ് ചെയ്തൊരു ചിത്രം. ബംഗലൂരുവില്‍ നിന്നാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. സത്യത്തില്‍ ഇത് ഇദ്ദേഹം തന്നെ പകര്‍ത്തിയതാണോ എന്നതിലൊന്നും വ്യക്തതയില്ല. പക്ഷേ ഇദ്ദേഹം ഷെയര്‍ ചെയ്തതിലൂടെയാണ് ചിത്രത്തിന് ഇത്രമാത്രം ശ്രദ്ധ ലഭിച്ചത്. 

Latest Videos

undefined

സംഗതി പ്രമേഹത്തിനുള്ള ചികിത്സ നല്‍കുന്നൊരു കേന്ദ്രമാണ്. ഷുഗര്‍.ഫിറ്റ് എന്നാണ് സ്ഥാപനത്തിന്‍റെ പേര്. നഗരങ്ങളില്‍ ഇത്തരത്തില്‍ ജീവിതശൈലീരോഗങ്ങള്‍ക്കായോ അല്ലെങ്കില്‍ വിവിധ രോഗങ്ങള്‍ക്ക് പ്രത്യേകമായോ എല്ലാം ചികിത്സാകേന്ദ്രങ്ങളുണ്ടാകറുണ്ട്. അത്തരത്തിലൊന്നാണിതും. 

പക്ഷേ ഈ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിനൊരു കൗതുകമുണ്ട്. അതാണ് ചിത്രത്തിന്‍റെ സവിശേഷത. ഡോനട്ടുകള്‍ വില്‍ക്കുന്ന ഒരു കടയുടെ തൊട്ടുമുകളിലാണ് പ്രമേഹ ചികിത്സാകേന്ദ്രമിരിക്കുന്നത്. ഡോനട്ട്സ് നമുക്കെല്ലാം അറിയാം ഇന്ന് കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കുമിടയില്‍ ഏറെ പ്രിയം വര്‍ധിച്ചിട്ടുള്ളൊരു സ്വീറ്റ് ആണ്. എന്നുവച്ചാല്‍ മധുരപ്രിയര്‍ക്കെല്ലാം ഇഷ്ടപ്പെടുന്ന ഉഗ്രനൊരു മധുരപലഹാരം. ഇതിന് മുകളില്‍ തന്നെ ഷുഗര്‍ കുറയ്ക്കാൻ ചികിത്സ നല്‍കുന്ന കേന്ദ്രവും. ഈ വിരോധാഭാസത്തെയാണ് ഭവീഷ് അഗര്‍വാള്‍ നര്‍മ്മത്തിന്‍റെ ഭാഷയില്‍ ചൂണ്ടിക്കാട്ടുന്നത്. 

നിരവധി പേരാണ് ഭവീഷ് അഗര്‍വാളിന്‍റെ പോസ്റ്റിനോട് പ്രതികരണം അറിയിച്ചിരിക്കുന്നത്. ഏവരും ഇത് രസകരമായിട്ടാണ് എടുത്തിരിക്കുന്നത്. ഇതിനിടെ ഷുഗര്‍. ഫിറ്റ് സ്ഥാപനത്തിന്‍റെ സോഷ്യല്‍ മീഡിയ പേജും കമന്‍റുമായി എത്തി. അതെ, ഷുഗറില്‍ നിന്ന് ഷുഗര്‍ ഫിറ്റിലേക്കുള്ള യാത്ര ഇപ്പോള്‍ സാധ്യമാണ് എന്നായിരുന്നു ഇവരുടെ കമന്‍റ്. ഈ കമന്‍റിനും ഏറെ പ്രതികരണങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

ഭവീഷ് അഗര്‍വാളിന്‍റെ എക്സ് പോസ്റ്റ് നോക്കൂ...

 

The real circular economy 😄😉 pic.twitter.com/vO0IOaOASW

— Bhavish Aggarwal (@bhash)

Also Read:- 'ന്യൂ ഇയര്‍' രണ്ടുവട്ടം ആഘോഷിക്കാൻ ഫ്ളൈറ്റില്‍ പോയ യാത്രക്കാര്‍ക്ക് സംഭവിച്ചത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!