നീരാളി എന്ന കടല്‍ജീവിയെ കുറിച്ച് എല്ലാവരും കേട്ടിരിക്കും. എന്നാല്‍ കേള്‍ക്കുമ്പോള്‍ അല്‍പം 'നെഗറ്റീവ്' ആയി, നീരാളിയെ മനസിലാക്കുന്നവര്‍ ഏറെയാണ്.
സമുദ്രക്കാഴ്ചകള്‍ നമുക്ക് ( Under Sea ) എപ്പോഴും പ്രിയപ്പെട്ടതാണ്, അല്ലേ? നമ്മളില്‍ ഏറെ കൗതുകവും അമ്പരപ്പും നിറയ്ക്കുന്ന എത്രയോ കാഴ്ചകള്‍ കടലിന്നടിയില്‍ കാണാനാകും! പലപ്പോഴും വീഡിയോകളിലൂടെയെല്ലാം ഇവ നമ്മളെ അതിശയിപ്പിക്കാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്.
നീരാളി എന്ന കടല്‍ജീവിയെ ( Octopus Video ) കുറിച്ച് എല്ലാവരും കേട്ടിരിക്കും. എന്നാല്‍ കേള്‍ക്കുമ്പോള്‍ അല്‍പം 'നെഗറ്റീവ്' ആയി, നീരാളിയെ മനസിലാക്കുന്നവര്‍ ഏറെയാണ്. അത്, തന്‍റെ നീണ്ട- വള്ളികള്‍ പോലുള്ള ഭാഗങ്ങള്‍ കൊണ്ട് മനുഷ്യരെ ചുറ്റിപ്പിടിക്കുമെന്നും അങ്ങനെ വെള്ളത്തിനടിയില്‍ വച്ച് അപകടപ്പെടുത്തുമെന്നുമെല്ലാം കഥകളില്‍ ധാരാളമായി നിങ്ങള്‍ കേട്ടിരിക്കാം.
പക്ഷേ, ഈ കഥകളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു നീരാളിയുടെ വീഡിയോ ആണിത്. സ്കൂബ ഡൈവറുമൊത്ത് കടലിന്നടിയില്‍ ( Under Sea ) കളിക്കുന്ന കുഞ്ഞനൊരു നീരാളിയെ ആണ് വീഡിയോയില്‍ കാണാനാവുക. സ്കൂബ ഡൈവര്‍ കൈ നീട്ടുമ്പോഴെല്ലാം അത് അദ്ദേഹത്തിന്‍റെ കൈകളിലേക്ക് വരികയാണ്.
ഇങ്ങനെ പല തവണ കയ്യിലേക്ക് വരികയും പോവുകയും ചെയ്യുന്നു. ഒടുവില്‍ അത് സ്കൂബ ഡൈവറുടെ കയ്യില്‍ വന്ന് പറ്റിയിരിക്കുകയാണ്. 'ടെൻഡക്കിള്‍സ്' അഥവാ ഇവയുടെ വള്ളി പോലുള്ള ഭാഗങ്ങള്‍ ഇദ്ദേഹത്തിന്‍റെ കയ്യില്‍ ചുറ്റിവയ്ക്കുകയും ചെയ്തിരിക്കുന്നു.
കാഴ്ചയില്‍ നീരാളിക്കുഞ്ഞൻ ഇദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതായേ തോന്നൂ എന്നാണ് വീഡിയോ കണ്ടവരില്‍ മിക്കവരുടെയും അഭിപ്രായം. ഇരുപത് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. വൈറലായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...
Playful tiny octopus..
Watch until the end.. 😊 pic.twitter.com/0omadM5s3w
Also Read:- കരയുന്ന കുഞ്ഞിനെ ഉറക്കുന്നത് ആരെന്ന് കണ്ടോ? വീഡിയോ...