മുഗള്‍ രാജാക്കന്‍മാരുടെ കിരീടത്തിലുണ്ടായിരുന്ന അമൂല്യ വജ്രം കൊണ്ടുള്ള മോതിരം അണിഞ്ഞ് നിത അംബാനി; വില 54 കോടി

By Web Team  |  First Published Jul 28, 2024, 11:18 AM IST

അംബാനികല്യാണത്തിന്റെ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അനന്ത് അംബാനിയുടെ വിവാഹ റിസപ്ഷന് അമ്മ നിത അംബാനി അണിഞ്ഞ മോതിരമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
 


അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റേയും വിവാഹം സൃഷ്ടിച്ച അലയൊലികൾ തീർന്നിട്ടില്ല. ലോക ശ്രദ്ധ തന്നെ ആകര്‍ഷിച്ച വിവാഹങ്ങളിലൊന്നായിരുന്നു റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍റെ വിവാഹം. അംബാനികല്യാണത്തിന്റെ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അനന്ത് അംബാനിയുടെ വിവാഹ റിസപ്ഷന് അമ്മ നിത അംബാനി അണിഞ്ഞ മോതിരമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

'മിറര്‍ ഓഫ് പാരഡൈസ്' എന്നറിയപ്പെടുന്ന  വജ്ര മോതിരം ആണ് നിത അന്ന് ധരിച്ചത്. ദീര്‍ഘ ചതുരാകൃതിയിലാണ് മോതിരത്തില്‍ വജ്രം പിടിപ്പിച്ചിരിക്കുന്നത്. വെറും വജ്രമല്ല, മുമ്പ് മുഗള്‍ രാജകുടുംബത്തിന്റെ ഭാഗമായിരുന്നു ഈ അമൂല്യവജ്രം. അന്നത്തെ ഭരണാധികാരികള്‍ അവരുടെ കിരീടത്തില്‍ വെയ്ക്കാനാണ് ഇത് ഉപയോഗിച്ചിരുന്നത്. 

Latest Videos

 

2019-ലെ ക്രിസ്റ്റീസ് ലേലത്തിലാണ് നിത അംബാനി ഈ മോതിരം സ്വന്തമാക്കിയത്. 54 കോടി രൂപയാണ് ഇതിന്റെ വില. ഇന്ത്യയിലെ ഗോൽകൊണ്ട വജ്രഖനിയിൽ നിന്ന് ഖനനം ചെയ്തെടുത്തതാണ് ഏറെമൂല്യമുള്ള ഈ വജ്രം.

Also read: മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും ചെറുപ്പം കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങള്‍

youtubevideo

click me!