ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഡയമണ്ട് നെക്ലേസുകളില്‍ ഒന്നാണ് നിത അംബാനി മരുമകള്‍ക്ക് സമ്മാനിച്ചത്. 55 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 450 കോടി രൂപ) വില വരുന്നതാണ് ഈ നെക്ലേസ്.
2019-ലായിരുന്നു മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ മൂത്ത മകന്‍ ആകാശ് അംബാനിയുടേയും ശ്ലോക മെഹ്തയുടേയും വിവാഹം നടന്നത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ നിരവധി സെലിബ്രിറ്റികളാണ് പങ്കെടുത്തത്. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് നാല് വര്‍ഷം കഴിഞ്ഞപ്പോഴേയ്ക്കും ശ്ലോകയ്ക്ക് ആകാശിന്റെ അമ്മ നിത അംബാനി അന്ന് നല്‍കിയ സമ്മാനമാണ് ചര്‍ച്ചയാകുന്നത്.
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഡയമണ്ട് നെക്ലേസുകളില്‍ ഒന്നാണ് നിത അംബാനി മരുമകള്‍ക്ക് സമ്മാനിച്ചത്. 55 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 450 കോടി രൂപ) വില വരുന്നതാണ് ഈ നെക്ലേസ്. ജ്വല്ലറി ഇന്‍ഫ്‌ളുവന്‍സറായ ജൂലിയ ഹാക്ക്മാന്‍ ഈ ഡയമണ്ടിന്റെ പ്രത്യേകതകള്‍ ഉള്‍പ്പെടുത്തി വീഡിയോ ചെയ്തതോടെയാണ് ഈ വിലപിടിപ്പുള്ള സമ്മാനം വീണ്ടും ചര്‍ച്ചയായത്.
ലെബനീസ് ജ്വല്ലറിയായ മൗവാദാണ് L'Incomparable എന്നു പേരുള്ള ഈ നെക്ലേസിന് പിന്നില്‍. 91 ഡയമണ്ടുകള്‍ കൊണ്ടാണ് ഇത് നിര്‍മിച്ചത്. മഞ്ഞ നിറത്തിലുള്ള വജ്രത്തിലാണ് ലോക്കറ്റ് നിർമിച്ചത്. ഒരിക്കലും പുനർ നിർമിക്കാൻ കഴിയാത്ത വിധത്തിലുള്ള ഡിസൈനാണ് നെക്ലേസിന്റേതെന്നും ജൂലിയ വീഡിയോയില്‍ പറയുന്നു.
Behold the most expensive necklace ever created ― The L'Incomparable Diamond Necklace, only made possible by Mouawad. https://t.co/0dlypdX1MH pic.twitter.com/Zf28a5CWa1
— Mouawad (@mouawad)
നിത അംബാനിയുടെ രണ്ട് കോടി രൂപയുടെ ഹാൻഡ് ബാഗും, 18 കോടി വിലയുള്ള വാച്ചുമെല്ലാം മുമ്പ് വാർത്തയായിരുന്നു.
അതേസമയം, ഈ വര്‍ഷം ജനുവരിയിലായിരുന്നു മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ ഇളയ മകൻ ആനന്ദ് അംബാനിയുടെ വിവാഹനിശ്ചയം നടന്നത്. രാജസ്ഥാനില്‍നിന്നുള്ള വ്യവസായിയും എന്‍കോര്‍ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ഉടമയുമായ വീരേന്‍ മര്‍ച്ചന്റിന്റെയും ഷൈല മര്‍ച്ചന്റിന്റെയും മകളായ രാധിക മെർച്ചന്‍റുമായുള്ള ആനന്ദിന്‍റെ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അംബാനിയുടെ വസതിയായ ആന്റീലിയിൽ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.
ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുത്ത രാധിക മര്‍ച്ചന്റ് എന്‍കോര്‍ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡില്‍ ഡയറക്ടറാണ്. യുഎസ്‌എയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ പഠനം പൂർത്തിയാക്കിയ ആനന്ദ് നിലവിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറാണ്. ജിയോ പ്ലാറ്റ്‌ഫോമുകളുടെയും റിലയൻസ് റീട്ടെയ്ൽ വെഞ്ചേഴ്സിന്റെയും ബോർഡ് അംഗവുമായിരുന്നു ആനന്ദ്.
Also Read: 'അജയ് ദേവ്ഗണിനെ കണ്ടുമുട്ടുമ്പോള്‍ ഞാന്‍ മറ്റൊരു പ്രണയത്തിലായിരുന്നു'; കജോള്‍ പറയുന്നു...