ലിപ്സ്റ്റിക്കുകളുടെയും മറ്റ് കെമിക്കലുകളുടെയും അമിത ഉപയോഗം മൂലമാണ് പലപ്പോഴും ചുണ്ടുകളുടെ നിറം നഷ്ടമാകുന്നത്.
അതിമനോഹരമായ ചുവന്നു തുടുത്ത അധരങ്ങൾ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ലിപ്സ്റ്റിക്കുകളുടെയും മറ്റ് കെമിക്കലുകളുടെയും അമിത ഉപയോഗം മൂലമാണ് പലപ്പോഴും ചുണ്ടുകളുടെ നിറം നഷ്ടമാകുന്നത്. ലിപ്‌സ്‌റ്റിക് ഉപയോഗിക്കുമ്പോൾ നിലവാരമില്ലാത്ത ബ്രാൻഡുകൾ ഒഴിവാക്കുക.
അമിതമായ സൂര്യപ്രകാശം ഏൽക്കുമ്പോൾ ചുണ്ടുകൾ ചൂട് കൊണ്ട് വിണ്ടു കീറാനും സാധ്യതകൾ ഉണ്ട്. ചുണ്ടിൽ അധികം വെയിൽ കൊള്ളാതിരിക്കാൻ ശ്രദ്ധിക്കണം. ചുണ്ടുകളുടെ സൗന്ദര്യപരിചരണത്തില്‍ അൽപം ശ്രദ്ധ കൊടുക്കുന്നത് ഏറെ നല്ലതാണ്.
ചുണ്ടുകള്‍ മനോഹരമാക്കാൻ വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...
ഒന്ന്...
കുറച്ചു ഗ്ലിസറിനെടുത്ത് അതിൽ ഒന്നോ രണ്ടോ റോസാപ്പൂ ഇതളുകൾ ഇട്ടു വയ്ക്കുക. രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് ഈ മിശ്രിതം ചുണ്ടുകളിൽ പുരട്ടുക. ഉണർന്നാലുടൻ നല്ല തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
രണ്ട്...
രാത്രി ഉറങ്ങുന്നതിന് മുമ്പ് പാൽപ്പാട, നാരങ്ങാനീര്, ഗ്ലിസറിൻ എന്നിവ സമം ചേർത്തു ചുണ്ടുകളിൽ പുരട്ടാം. ഇങ്ങനെ പതിവായി ചെയ്യുന്നത് ചുണ്ടുകൾക്കു നല്ല നിറം കിട്ടും.
മൂന്ന്...
ഗ്ലിസറിനും തേനും നാരങ്ങാനീരും ചേർത്തു ചുണ്ടിൽ മസാജ് ചെയ്യുന്നതും ചുണ്ടിനു നിറവും ഭംഗിയും ലഭിക്കാന്‍ സഹായിക്കും.
നാല്...
ചുവന്നുള്ളിനീരും തേനും ഗ്ലിസറിനും ചേർന്ന മിശ്രിതവും ചുണ്ടിന് നിറം നൽകാൻ സഹായിക്കും.
അഞ്ച്...
ബീറ്റ്‌റൂട്ട് ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. തണുത്തു കഴിയുമ്പോൾ ഈ കഷ്ണം എടുത്തു ചുണ്ടിൽ ഉരസുക. ഇത് പതിവായി ചെയ്യുന്നത് ചുണ്ടുകള്‍ക്ക് നിറം വർധിക്കാന്‍ സഹായിക്കും.
ആറ്...
വെള്ളരിക്കയുടെ നീര് എടുത്തതിനു ശേഷം ചുണ്ടുകളിൽ തേയ്ച്ചു പിടിപ്പിക്കുക. ഉണങ്ങുമ്പോൾ മൃദുവായി നനഞ്ഞ തുണികൊണ്ട് തുടച്ചു കളയാം. ഇത് പതിവായി ചെയ്യുന്നത് ചുണ്ടുകൾക്ക് നിറം ലഭിക്കാന്‍ സഹായിക്കും.
ഏഴ്...
നാരങ്ങാ നീരും തേനും തുല്യ അളവില്‍ എടുക്കുക. ശേഷം ഈ മിശ്രിതം ചുണ്ടിനു മുകളിൽ തേയ്ച്ചു പിടിപ്പിച്ചു ഒരു മണിക്കൂറിനു ശേഷം നനഞ്ഞ തുണി കൊണ്ട് ചുണ്ടുകൾ മൃദുവായി ഒപ്പിയെടുത്ത് വൃത്തിയാക്കുക.
എട്ട്...
രാത്രി കിടക്കുന്നതിന് മുമ്പ് നെയ്യോ വെണ്ണയോ ചുണ്ടില്‍ പുരട്ടുന്നതും ചുണ്ടിന് നിറം വയ്ക്കാന്‍ സഹായിക്കും.
ഒമ്പത്...
രാത്രി ഉറങ്ങുന്നതിന് മുമ്പ് ബദാം ഓയില്‍ ചുണ്ടുകളിൽ നന്നായി തേയ്ച്ചു പിടിപ്പിക്കുന്നതും ഗുണം ചെയ്യും.
Also Read: പ്രമേഹരോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് പാനീയങ്ങള്‍...