ട്രെഡീഷണല്‍ ഔട്ട്ഫിറ്റില്‍ ബോള്‍ഡ് ഫോട്ടോഷൂട്ടുമായി നിമിഷ സജയന്‍; ചിത്രങ്ങള്‍ വൈറല്‍

By Web Team  |  First Published Oct 25, 2022, 2:30 PM IST

പാവടയും ബ്ലൗസും, സാരി തുടങ്ങിയ വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങള്‍ നിമിഷ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 


മികച്ച സിനിമകളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് നിമിഷ സജയന്‍. കഥാപാത്രങ്ങളുടെ തെരഞ്ഞടുപ്പില്‍ മികവ് കാട്ടുന്ന താരം കൂടിയാണ് നിമിഷ. തന്‍റെ ചിത്രങ്ങളിലൂടെ ഒരുപാട് സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കിയ താരം. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ നിമിഷയ്ക്ക് നിരവധി യുവ ആരാധകരുമുണ്ട്. 

ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ട്രെഡീഷണല്‍ ഔട്ട്ഫിറ്റില്‍ ബോള്‍ഡ് ലുക്കിലാണ് പുത്തന്‍ ഫോട്ടോഷൂട്ടില്‍ താരത്തെ കാണുന്നത്. പാവടയും ബ്ലൗസും, സാരി തുടങ്ങിയ വേഷങ്ങളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങള്‍ നിമിഷ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.  

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

 

ചിത്രങ്ങള്‍ക്ക് ഒരു വിഭാഗത്തില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുമ്പോള്‍ മറ്റൊരു വിഭാഗം വിമര്‍ശവനുമായി രംഗത്തെത്തുകയും ചെയ്തു. വളരെ മോശം കമന്‍റുകളാണ് ഇക്കൂട്ടര്‍ താരത്തിന്‍റെ ചിത്രത്തിന്‍റെ താഴെ പങ്കുവച്ചത്. 

 

അതേസമയം, ഫഹദ് നായകനായി അഭിനയിച്ച ചിത്രം മാലിക് ആണ് നിമിഷ സജയന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. നിമിഷാ സജയന്റെതായി ഒട്ടേറെ ചിത്രങ്ങളാണ് തയ്യാറാകുന്നത്.  നിവിൻ പോളിയുടെ തുറമുഖമെന്ന ചിത്രമാണ് ഉടൻ റീലിസ് ചെയ്യാനുള്ളത്. നിമിഷ സജയൻ ഹിന്ദി ചിത്രത്തിലും അഭിനയിക്കുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒനിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിമിഷ സജയൻ അഭിനയിക്കുന്നത്.

 

 

Also Read: 'ഒരു സ്ത്രീ എന്തു വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് അവരാണ്'; നേർത്ത വസ്ത്രം ധരിച്ച് മറുപടിയുമായി കങ്കണ

click me!