പിറന്നാൾ കേക്കിലെ മെഴുകിതിരി ഊതിക്കെടുത്തുന്നതിനിടെ നടിയുടെ തലമുടിക്ക് തീപിടിച്ചു; വീഡിയോ വൈറൽ

By Web Team  |  First Published Sep 23, 2021, 3:28 PM IST

ഭർത്താവും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത പാര്‍ട്ടിയില്‍ നിക്കോൾ റിച്ചിയുടെ ഫോട്ടോ പ്രിന്‍റ് ചെയ്ത കേക്കാണ് മുറിക്കാനായി എത്തിച്ചത്. അതിന് ചുറ്റിലുമായി മെഴുകുതിരി കത്തിച്ചുവയ്ക്കുകയും ചെയ്തിരുന്നു. 


പിറന്നാൾ(birthday) ആഘോഷത്തിനിടെ കേക്കിലെ(cake) മെഴുകുതിരി ഊതികെടുത്തുന്നതിനിടെ വിദേശ നടിയുടെ തലമുടിയിൽ(hair) തീപിടിച്ചതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമേരിക്കയിലെ പ്രമുഖ ടിവി താരവും നടിയും ഫാഷൻ ഡിസൈനറുമായ നിക്കോൾ റിച്ചിയ്ക്കാണ്(Nicole Richie) തന്‍റെ 40-ാം പിറന്നാള്‍ ദിനത്തില്‍ ഇങ്ങനെയൊരു ദുരനുഭവം ഉണ്ടായത്.

ഭർത്താവും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത പാര്‍ട്ടിയില്‍ നിക്കോൾ റിച്ചിയുടെ ഫോട്ടോ പ്രിന്‍റ് ചെയ്ത കേക്കാണ് മുറിക്കാനായി എത്തിച്ചത്. അതിന് ചുറ്റിലുമായി മെഴുകുതിരികള്‍ കത്തിച്ചുവയ്ക്കുകയും ചെയ്തിരുന്നു. നിക്കോൾ കേക്കിലെ മെഴുകിതിരി ഊതിക്കെടുത്തുന്നതിനിടെ തലമുടിയ്ക്ക് തീപിടിക്കുകയായിരുന്നു. തുടര്‍ന്ന് പേടിച്ച് നിലവിളിക്കുന്ന നിക്കോളിനെയാണ് വീഡിയോയില്‍ കാണുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by NICOLE RICHIE (@nicolerichie)

 

താരത്തിന്‍റെ ഭർത്താവിന്‍റെയും സുഹൃത്തുക്കളുടെയും അവസരോചിതമായ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കിയത്. സംഭവത്തിന്‍റെ വീഡിയോ താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വീഡിയോ ഇതിനോടകം വൈറലായി മാറുകയും ചെയ്തു. 

Also Read: ഈ മാറ്റങ്ങൾ സ്വാഭാവികം; പ്രസവത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ പങ്കുവച്ച് യുവതി

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!