'നിനക്കൊപ്പം രക്ഷിതാവാകാന്‍ സാധിച്ചതില്‍ സന്തോഷം'; വികാരാധീനനായി നിക് ജൊനാസ്

By Web Team  |  First Published Feb 1, 2023, 7:18 PM IST

കഴിഞ്ഞ ദിവസം നടന്ന നിക്കിന്റേയും സഹോദരന്‍മാരുടേയും മ്യൂസിക് ബാന്റ് ആയ ജൊനാസ് ബ്രദേഴ്‌സിന്റെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നിക്. വേദിയില്‍ മകളെ മടിയിലിരുത്തി പ്രിയങ്കയും ഉണ്ടായിരുന്നു. പുഞ്ചിരിയോടെയാണ് നിക്കിന്റെ വാക്കുകള്‍ പ്രിയങ്ക കേട്ടത്.


നിരവധി ആരാധകരുള്ള താരദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും.  2022 ജനുവരിയിലാണ് ഇരുവരുടെയും ജീവിതത്തിലേയ്ക്ക് ഒരു മാലാഖ കുഞ്ഞ് എത്തിയത്. ഇപ്പോഴിതാ പ്രിയങ്ക ചോപ്രയും മകള്‍ മാല്‍തി മേരി ചോപ്ര ജൊനാസും ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെ കുറിച്ച് തുറന്നുപറയുകയാണ് നിക് ജൊനാസ്. പ്രിയങ്കയെ വിവാഹം കഴിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും പ്രിയങ്കയ്‌ക്കൊപ്പം  രക്ഷിതാവാകാന്‍ സാധിച്ചതില്‍ സന്തോഷമെന്നും നിക് പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന നിക്കിന്റേയും സഹോദരന്‍മാരുടേയും മ്യൂസിക് ബാന്റ് ആയ ജൊനാസ് ബ്രദേഴ്‌സിന്റെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നിക്. വേദിയില്‍ മകളെ മടിയിലിരുത്തി പ്രിയങ്കയും ഉണ്ടായിരുന്നു. പുഞ്ചിരിയോടെയാണ് നിക്കിന്റെ വാക്കുകള്‍ പ്രിയങ്ക കേട്ടത്.

Latest Videos

'എന്റെ സുന്ദരിയായ ഭാര്യയായ നീ വളരെ ശാന്തയാണ്. കൊടുങ്കാറ്റ് വീശുമ്പോഴും പാറ പോലെ ഉറച്ചുനില്‍ക്കുന്നു. നിന്നെ വിവാഹം കഴിക്കാനായതില്‍ ഞാന്‍ സന്തോഷിക്കുന്നു. അതുതന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം. നിനക്കൊപ്പം രക്ഷിതാവാകാന്‍ സാധിച്ചതില്‍ സന്തോഷം'-നിക് പ്രസംഗത്തില്‍ പറഞ്ഞു.

ഈ പരിപാടിയിലാണ് നിക്കും പ്രിയങ്കയും ആദ്യമായി മകളുടെ മുഖം വെളിപ്പെടുത്തിയത്. നിരവധി പേര്‍ ഈ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതുവരെ ചിത്രങ്ങളിലെല്ലാം ഇരുവരും മകളുടെ മുഖം മറച്ചുവച്ചിരുന്നു. മകള്‍ക്ക് ഒരു വയസ് പൂര്‍ത്തിയായി ആഴ്ചകള്‍ക്ക് ശേഷമാണ് ഇവര്‍ മകളുടെ മുഖം മറയ്ക്കാതെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്.

 

അതേസമയം അടുത്തിടെ ബ്രിട്ടീഷ് വോഗിന് നൽകിയ അഭിമുഖത്തില്‍ മകള്‍  മാള്‍ട്ടിയെ കുറിച്ച് പ്രിയങ്ക മനസ് തുറന്നിരുന്നു. മാസം തികയാതെ ജനിച്ച കുഞ്ഞ് മൂന്ന് മാസത്തോളം എന്‍ഐസിയുവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. മകളെ ജീവനോടെ തിരിച്ചു കിട്ടുമോ എന്നുപോലും ആശങ്കപ്പെട്ടിരുന്നതായി പ്രിയങ്ക അഭിമുഖത്തില്‍ പറഞ്ഞു. 'അവൾ ജനിക്കുമ്പോൾ താനും നിക്കും ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടായിരുന്നു. തീരെ ചെറുതായിരുന്നു അവൾ. തന്റെ കൈയ്യിന്‍റെ അത്രേ അവള്‍ ഉണ്ടായിരുന്നോളൂ'- മകളെ ആദ്യമായി കണ്ടതിനെ കുറിച്ച് പ്രിയങ്കയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.

Also Read: മകളുടെ മുഖം ആദ്യമായി ആരാധകർക്ക് മുന്നിൽ വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ വൈറല്‍

 

 

click me!