ലൈവിനിടെ വായിലേക്ക് ഈച്ച കയറി; അവതാരകയുടെ വീഡിയോ കണ്ടത് ലക്ഷങ്ങള്‍

By Web Team  |  First Published Sep 3, 2022, 12:33 PM IST

ലൈവ് ന്യൂസ് അവതാരണത്തിനിടെ സംഭവിച്ച തമാശയാണ് വീഡിയോയുടെ ഉള്ളടക്കം. ലൈവ് ഷോകള്‍, നമുക്കറിയാം പലപ്പോഴും നമുക്ക് നിയന്ത്രിക്കാൻ സാധിക്കില്ല. പ്രത്യേകിച്ച് ന്യൂസ് ലൈവുകള്‍.


ദിവസവും രസകമായ എത്രയോ വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. ഇവയില്‍ പലതു തീര്‍ത്തും അപ്രതീക്ഷിതമായുണ്ടായ സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളായിരിക്കും. അത്തരത്തില്‍ രസകരകമായൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കാനുള്ളത്. 

ലൈവ് ന്യൂസ് അവതാരണത്തിനിടെ സംഭവിച്ച തമാശയാണ് വീഡിയോയുടെ ഉള്ളടക്കം. ലൈവ് ഷോകള്‍, നമുക്കറിയാം പലപ്പോഴും നമുക്ക് നിയന്ത്രിക്കാൻ സാധിക്കില്ല. പ്രത്യേകിച്ച് ന്യൂസ് ലൈവുകള്‍.

Latest Videos

പലപ്പോഴും ന്യൂസ് ലൈവിനിടെ റിപ്പോര്‍ട്ടര്‍മാര്‍ക്കോ അവതാരകര്‍ക്കോ സംഭവിക്കുന്ന അബദ്ധങ്ങള്‍ ഇത്തരത്തില്‍ വൈറലാകുന്നത് നാം കാണാറുണ്ട്. ഇതിപ്പോള്‍ അബദ്ധം സംഭവിച്ച അവതാരക തന്നെയാണ് സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. 

കനേഡിയൻ അവതാരകയായ ഫറാ നാസര്‍ ആണ് തനിക്ക് സംഭവിച്ച അബദ്ധത്തിന്‍റെ വീഡിയോ ക്ലിപ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത്. ഫറാ വാര്‍ത്താ അവതാരകയായിട്ട് അധികകാലമായില്ല. അതുകൊണ്ട് തന്നെ ലൈവില്‍ വന്നേക്കാവുന്ന പ്രതിബന്ധങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാൻ ഫറായ്ക്ക് സാധിക്കണമെന്നില്ല. എന്നാല്‍ ഈ സഹചര്യം ഫറാ നല്ലരീതിയിലാണ് കൈകാര്യം ചെയ്തിരിക്കുന്നത്. 

വാര്‍ത്ത അവതരിപ്പിക്കുന്നതിനിടെ വായിലേക്ക് ഒരു ഈച്ച കടന്നതാണ് സംഭവം. സംഗതി മനസിലാക്കിയതോടെ ഒരു സെക്കൻഡ് നേരം നിര്‍ത്തിയെങ്കിലും വീണ്ടും ഇവര്‍ അവതരണം തുടരുകയായിരുന്നു. വായിലേക്ക് കയറിയ ഈച്ചയെ അങ്ങനെ തന്നെ വിഴുങ്ങുകയാണ് ഫറാ ചെയ്തത്. ലൈവ് ഷോയില്‍ മറ്റെന്ത് ചെയ്യാൻ! 

ഇതിനെയൊരു തമാശയാക്കി ഫറാ തന്നെ ഏവര്‍ക്കും ചിരിക്കാനൊരു അവസരമെന്ന് പറഞ്ഞാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്കിരിക്കുന്നു. തനിക്ക് പറ്റിയ പറ്റ് സ്വയം തന്നെ പങ്കുവയ്ക്കാൻ തയ്യാറായ ഫറയെ ഏവരും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. രസകരമായ വീഡിയോ കണ്ടുനോക്കൂ...

 

Sharing because we all need a laugh these days. Turns out it's not just , I swallowed a fly on air today.

(Very much a first world problem given the story I'm introducing). pic.twitter.com/Qx5YyAeQed

— Farah Nasser (@FarahNasser)

Also Read:-പൊലീസ് ഹെല്‍പ്ലൈൻ നമ്പറില്‍ വിളിച്ച് അസഭ്യം,അധിക്ഷേപം; ഒടുവില്‍ സ്ത്രീ അറസ്റ്റില്‍

click me!