വധൂവരന്‍മാര്‍ ലിഫ്റ്റില്‍ കുടുങ്ങി; കാത്തിരുന്ന് വിവാഹ സത്ക്കാരത്തിനെത്തിയവര്‍!

By Web Team  |  First Published Feb 24, 2023, 7:46 AM IST

വിവാഹ സത്ക്കാരത്തിനെത്തിയവര്‍ മണിക്കൂറുകളോളം ആണ് വധൂവരന്‍മാരെ കാത്തിരുന്നത്.  ഷാര്‍ലെറ്റിലെ ഗ്രാന്‍ഡ് ബൊഹീമിയന്‍ ഹോട്ടലിലെ 16-ാം നിലയിലായിരുന്നു റിസപ്ഷന്‍ ഒരുക്കിയിരുന്നത്.


ഒരു നവവരനും വധുവും ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയതിന്‍റെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ ഷാര്‍ലെറ്റിലാണ് സംഭവം. റിസപ്ഷന് പോകുന്നതിനിടെ ആണ് വധൂവരന്‍മാര്‍ ലിഫ്റ്റില്‍ കുടുങ്ങിയത്. ഇതോടെ വിവാഹ സത്ക്കാരത്തില്‍ സമയത്തിനെത്താനും നവദമ്പതികള്‍ക്ക് സാധിച്ചില്ല. 

വിവാഹ സത്ക്കാരത്തിനെത്തിയവര്‍ മണിക്കൂറുകളോളം ആണ് വധൂവരന്‍മാരെ കാത്തിരുന്നത്.  ഷാര്‍ലെറ്റിലെ ഗ്രാന്‍ഡ് ബൊഹീമിയന്‍ ഹോട്ടലിലെ 16-ാം നിലയിലായിരുന്നു റിസപ്ഷന്‍ ഒരുക്കിയിരുന്നത്. ഇവിടേയ്ക്ക് വരന്‍ പ്രണവും വധു വിക്ടോറിയയും ലിഫ്റ്റില്‍ പോകുകയായിരുന്നു. ഒപ്പം വധുവിന്റെ സഹോദരി അടക്കം നാല് പേരുണ്ടായിരുന്നു. എന്നാല്‍ ഇതിനിടയില്‍ ലിഫ്റ്റ് നിന്നതോടെ ആറ് പേരും അതിനുള്ളില്‍ കുടുങ്ങുകയായിരുന്നു. 

Latest Videos

തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ഷാര്‍ലെറ്റ് ഫയര്‍ ഡിപാര്‍ട്‌മെന്റിനേയും സുരക്ഷാ ജീവനക്കാരേയും ബന്ധപ്പെട്ടു. ഒടുവില്‍ ഫയര്‍ ഡിപാര്‍ട്‌മെന്റാണ് എല്ലാവരേയും പുറത്തെത്തിച്ചത്. വധുവിനേയും വരനേയും രക്ഷപ്പെടുത്തിയ ശേഷം ഇരുവര്‍ക്കും ഒപ്പമുള്ള ചിത്രവും ഫയര്‍ ഡിപാര്‍ട്‌മെന്റ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. ഫെബ്രുവരില് 19ന് പോസ്റ്റ് ചെയ്ത ചിത്രത്തിന് ആയിരത്തിലധികം ആളുകള്‍ ആണ് ലൈക്ക് ചെയ്തത്. ഇതിനു താഴെ നിരവധി പേര്‍ ഫയര്‍ ഡിപാര്‍ട്‌മെന്റിനേയും രക്ഷാപ്രവര്‍ത്തകരേയും അഭിനന്ദിച്ച് കമന്‍റുകളും പങ്കുവച്ചു. 

 

 

Also Read: കിയാരയ്ക്കായി 4000 മണിക്കൂറുകള്‍ കൊണ്ട് ഒരുക്കിയ ലെഹങ്ക; പ്രത്യേകതകള്‍ ഇതാണ്...

click me!