പ്രസവശേഷം വീണ്ടും ഫിറ്റ്നസിലേയ്ക്ക് മടങ്ങാൻ ആലിയ ഭട്ട്; ചിത്രങ്ങള്‍ വൈറല്‍

By Web Team  |  First Published Dec 7, 2022, 4:21 PM IST

ബോളിവുഡ് നടി ആലിയ ഭട്ടും അമ്മയായി ഒരു മാസത്തിനകം തന്നെ ഫിറ്റ്നസിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. യോഗ സ്റ്റുഡിയോയില്‍ എത്തിയ ആലിയയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 


പ്രസവാനന്തരം സ്ത്രീകളുടെ ശരീരത്തില്‍ പല മാറ്റങ്ങളും വരാം. പ്രത്യേകിച്ച് ഈ സമയത്ത് വണ്ണം കൂടുന്നത് സ്വാഭാവികവുമാണ്. ഇത്തരത്തില്‍ പ്രസവശേഷം ഫിറ്റ്നസ് തിരിച്ചുപിടിക്കുന്ന  കാര്യങ്ങളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് ബോളിവുഡ് താരങ്ങള്‍. കരീന കപൂര്‍ മുതല്‍ അടുത്തിടെ സോനം കപൂര്‍ വരെ ഇത്തരത്തില്‍ പ്രസവശേഷം ചുരുങ്ങിയ സമയത്തിനകം വര്‍ക്കൗട്ടിലേയ്ക്ക് മടങ്ങിയവരാണ്. 

ഇപ്പോഴിതാ ബോളിവുഡ് നടി ആലിയ ഭട്ടും അമ്മയായി ഒരു മാസത്തിനകം തന്നെ ഫിറ്റ്നസിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. യോഗ സ്റ്റുഡിയോയില്‍ എത്തിയ ആലിയയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്ലാക്ക് നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് താരം മുംബൈയിലെ അന്‍ഷുക യോഗ സ്റ്റുഡിയോയില്‍ എത്തിയത്. പാപ്പരാസികളുടെ ക്യാമറാകണ്ണുകള്‍ക്കിടയിലൂടെ  ചിരിച്ചുകൊണ്ട് വരുന്ന ആലിയയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. 

Latest Videos

നവംബര്‍ ആറിനാണ് ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍ താരദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. അടുത്തിടെയാണ് കുഞ്ഞിന് പേരിട്ട വിവരം ആലിയ ആരാധകരുമായി പങ്കുവച്ചത്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് മകൾക്കും രൺബീറിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം പേര് പങ്കുവച്ചത്. 'റാഹ' എന്നാണ് മകളുടെ പേര്. കുഞ്ഞിന്‍റെ മുഖം വ്യക്തമാകാത്ത ചിത്രമാണ് ആലിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

അതേസമയം, പാപ്പരാസികളുടെ കണ്ണില്‍പെടാതെ മകളെ വളർത്തുന്നത് എങ്ങനെയെന്ന കാര്യത്തിൽ താൻ അൽപം ആശങ്കാകുലയാണ് എന്ന് ആലിയ അടുത്തിടെ ഒരു മാഗസീന് നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി. ഇതിനെ കുറിച്ച് കുടുംബത്തോടും ഭർത്താവിനോടും സുഹൃത്തുക്കളോടുമൊക്കെ സംസാരിച്ചിരുന്നു. മകളുടെ ജീവിതത്തിലേയ്ക്ക് ഒരുതരത്തിലുള്ള കടന്നുകയറ്റവും ഉണ്ടാകാൻ താൻ ആ​ഗ്രഹിക്കുന്നില്ല. താൻ ഈ പാതയാണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നുകരുതി കുഞ്ഞ് വളരുമ്പോൾ, അവളും ഈ വഴി തിരഞ്ഞെടുക്കണമെന്നില്ലല്ലോ. അതുകൊണ്ടു തന്നെ അക്കാര്യത്തിൽ താൻ വളരെ കരുതൽ പാലിക്കുമെന്ന് ആലിയ പറയുന്നു. ഭാവിയിൽ മകൾ അഭിനേത്രിയായാലോ എന്ന് ഇപ്പോഴേ ചിന്തിച്ച് അതിന് തയ്യാറെടുക്കല്‍ നടത്തേണ്ട കാര്യമില്ല. പ്രതീക്ഷ വച്ചതിന് ശേഷം നിരാശപ്പെടുകയോ മറ്റോ ചെയ്യേണ്ട കാര്യമില്ലല്ലോ എന്നും ആലിയ കൂട്ടിച്ചേര്‍ത്തു. 

Also Read: അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന അഞ്ച് വെജിറ്റബിള്‍ ജ്യൂസുകള്‍...

click me!