വഴിയോര കച്ചവടക്കാരുടെ പൈസ സൂക്ഷിക്കുന്ന പ്ലാസ്റ്റ് ബോക്സിനുള്ളിൽ കിടക്കുന്ന പൂച്ചക്കുട്ടിയാണ് ഇവിടത്തെ താരം. 'കാഷ്യർ' എന്ന പോലെ പൈസയ്ക്കു നടുവിൽ കിടക്കുകയാണ് ആശാന്‍.
ഓരോ ദിവസവും വ്യത്യസ്തമായ പല തരം വീഡിയോകളാണ് നാം സോഷ്യൽ മീഡിയയിലൂടെ കാണാറുള്ളത്. അവയില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് കൂടുതല്‍ കാഴ്ചക്കാരുണ്ടാകും. ഇപ്പോഴിതാ അത്തരമൊരു രസകരമായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വഴിയോര കച്ചവടക്കാരുടെ പൈസ സൂക്ഷിക്കുന്ന പ്ലാസ്റ്റ് ബോക്സിനുള്ളിൽ കിടക്കുന്ന പൂച്ചക്കുട്ടിയാണ് ഇവിടത്തെ താരം. 'കാഷ്യർ' എന്ന പോലെ പൈസയ്ക്കു നടുവിൽ കിടക്കുകയാണ് ആശാന്‍. ബോക്സിനുള്ളിൽ നിന്നും ആരെങ്കിലും പൈസ എടുക്കാൻ ശ്രമിച്ചാൾ പൂച്ചക്കുഞ്ഞിന്‍റെ സ്വാഭാവം അങ് മാറും. ആള്‍ അക്രമാസക്തനാകും, ചിലപ്പോള്‍ കൈയില്‍ ഒരു കടിയും കിട്ടും.
യോദ ഫോർ എവർ എന്ന ട്വിറ്റർ പേജിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ബോക്സിനുള്ളിൽ നിന്നും പൈസയെടുക്കാൻ ശ്രമിച്ച കൈയിൽ കടിക്കാൻ ശ്രമിക്കുന്ന പൂച്ചക്കുട്ടിയെ ആണ് വീഡിയോയില്‍ കാണുന്നത്. ചുരുങ്ങിയ സമയം കൊണ്ട് കാഷ്യർ പൂച്ചക്കുട്ടി വൈറലാവുകയും ചെയ്തു. രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തുന്നുണ്ട്.
വീഡിയോ കാണാം. . .
Only deposits are allowed under the cashier's new rule...🐈🐾💵😂😂 pic.twitter.com/l3yfmB5LjO
— 𝕐o̴g̴ (@Yoda4ever)
അതേസമയം, ദിവസങ്ങളായി കാണാതിരുന്ന പൂച്ച തിരികെ വീട്ടിലെത്തിയപ്പോഴുള്ള രസകരമായ വീഡിയോയും അടുത്തിടെ വൈറലായിരുന്നു. നാല് ദിവസത്തിന് ശേഷം രാത്രി വീട്ടിലെത്തിയ ലില്ലി എന്ന പൂച്ച കഷ്ടപ്പെട്ട് വീടിന്‍റെ കോളിംഗ് ബെൽ അമർത്താന്‍ ശ്രമിക്കുകയായിരുന്നു. പലതവണ ഈ ശ്രമം നടത്തിയതോടെ ഹോം സെക്യൂരിറ്റി അലർട്ട് മുഴങ്ങി. ഇത്ര കാലവും പെറ്റ്സിനെ വളർത്തിയിട്ട് ഇങ്ങനെ അതിശയിപ്പിക്കുന്നൊരു കാഴ്ച താൻ കണ്ടിട്ടില്ലെന്നാണ് ഉടമസ്ഥ പറയുന്നത്. എന്തായാലും സംഭവത്തിന്‍റെ വീഡിയോ സൈബര്‍ ലോകത്ത് ഹിറ്റായിരുന്നു.
Also Read: 'സ്കൂള്‍ ബസിന് വേണ്ടി കാത്തുനില്‍ക്കുന്ന പട്ടികള്‍'; രസകരമായ വീഡിയോ