സിനിമാമേഖലയില്‍ നിന്ന് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുകയെന്നാണ് വിവരം. രജനീകാന്ത്, കമല്‍ഹാസന്‍, വിജയ് സേതുപതി, സൂര്യ, സാമന്ത, ചിരഞ്ജീവി, ആര്യ തുടങ്ങിയ താരങ്ങള്‍ ചടങ്ങിനെത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്.
നയന്‍താര- വിഘ്നേഷ് ശിവന്‍ വിവാഹം( Nayanthara Vignesh Shivan Wedding ) നാളെ നടക്കാനിരിക്കെ തെന്നിന്ത്യന്‍ സിനിമാരാധകര്‍ ആകെയും സന്തോഷത്തിലാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ആരാധകരുടെ പ്രിയതാരം നയന്‍സും യുവ സംവിധായകനായ വിക്കി എന്ന വിഘ്നേഷും വിവാഹിതരാകുന്നത്. കനത്ത സുരക്ഷാസന്നാഹങ്ങളോടെ ( Mahabalipuram Temple ) മഹാബലിപുരത്താണ് ഇവരുടെ വിവാഹച്ചടങ്ങ് നടക്കുക. രാവിലെ എട്ടിനാണ് മുഹൂര്‍ത്തം.
സിനിമാമേഖലയില്‍ നിന്ന് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുകയെന്നാണ് വിവരം. രജനീകാന്ത്, കമല്‍ഹാസന്‍, വിജയ് സേതുപതി, സൂര്യ, സാമന്ത, ചിരഞ്ജീവി, ആര്യ തുടങ്ങിയ താരങ്ങള്‍ ചടങ്ങിനെത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഒപ്പം തന്നെ നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'ജവാന്‍'ലെ നയാകന്‍ ഷാരൂഖ് ഖാനും ചടങ്ങിനെത്തുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. ഇക്കാര്യങ്ങളിലൊന്നും ഔദ്യോഗികമായ സ്ഥിരീകരണങ്ങളില്ല.
ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍- വിക്കി വിവാഹം ( Nayanthara Vignesh Shivan Wedding ). പ്രണയബന്ധങ്ങള്‍ തുടര്‍ച്ചെയായി തകര്‍ന്നതിന് പിന്നാലെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത നയന്‍താര 2015ല്‍ ശക്തമായ തിരിച്ചുവരവ് നടത്തിയത് വിഘ്നേഷിന്‍റെ 'നാനും റൗഡി താന്‍'എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വച്ച് തന്നെ അടുത്ത സുഹൃത്തുക്കളായാണ് ഇരുവരും പിരിഞ്ഞത്. പിന്നീട് ഏറെ വിവാദങ്ങള്‍ക്ക് ശേഷം 2017ല്‍ ഇവര്‍ തങ്ങളുടെ പ്രണയം പരസ്യമാക്കി. അന്ന് മുതല്‍ നയന്‍- വിക്കി വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സജീവമായിരുന്നു.
ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന മൂന്നാമത് താരവിവാഹമാണിത്. ഇതിന് മുമ്പ് കത്രീന കെയ്ഫ്- വിക്കി കൗശല്‍ വിവാഹവും, ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍ വിവാഹവുമായിരുന്നു അടുത്തിടെ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട രണ്ട് താരവിവാഹങ്ങള്‍.
ബോളിവുഡ് ഏറ്റവുമധികം കാത്തിരുന്നൊരു താരവിവാഹമായിരുന്നു ആലിയ ഭട്ടിന്‍റേതും രണ്‍ബീര്‍ കപൂറിന്‍റേതും. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹത്തിലൂടെ ഇവര്‍ ഔദ്യോഗികമായി ഒന്നായത്. വിവാഹത്തിന് മുമ്പ് തന്നെ ഇരുവരും ഒരുമിച്ച് താമസിച്ചുതുടങ്ങിയിരുന്നു. ഇരുവരും ഒരുമിച്ചുണ്ടായിരുന്ന, രണ്‍ബീറിന്‍റെ ബാന്ദ്രയിലെ ഫ്ളാറ്റില്‍ വച്ച് തന്നെയായിരുന്നു വിവാഹം.
അതുപോലെ തന്നെ ഒരുപാട് ചര്‍ച്ചകളില്‍ നിറഞ്ഞുനിന്ന താരവിവാഹമായിരുന്നു നേരത്തേ സൂചിപ്പിച്ചത് പോലെ കത്രീന കെയ്ഫ്- വിക്കി കൗശല്‍ വിവാഹവും. പ്രണയബന്ധങ്ങളുടെ തകര്‍ച്ചയില്‍ നിന്ന് കരകയറിയ കത്രീന യുവതാരമായ വിക്കിയെ പ്രണയിച്ച് വിവാഹം ചെയ്തത് ആരാധകരെ ഒന്നടങ്കം സന്തോഷിപ്പിച്ചിരുന്നു. കരിയറില്‍ മികച്ച നിലയിലാണ് ഇപ്പോള്‍ വിക്കി കൗശല്‍. ധാരാളം ആരാധകരും താരത്തിനുണ്ട്.
ധാരാളം ആരാധകരുള്ള സൂപ്പര്‍താരങ്ങളാണ് എന്നതിനാലാണ് ഈ മൂന്ന് വിവാഹത്തിനും ഇത്രമാത്രം ജനശ്രദ്ധ കിട്ടുന്നത്. പരമ്പരാഗത രീതിയിലായിരുന്നു കത്രീന- വിക്കി വിവാഹവും രണ്‍ബീര്‍- ആലിയ വിവാഹവും. അതുപോലെ തന്നെ പരമ്പരാഗതരീതിയിലാണ് നയന്‍- വിഘ്നേഷ് വിവാഹവും. ക്ഷേത്രനഗരമായ മഹാബലിപുരം തന്നെ ( Mahabalipuram Temple ) തെരഞ്ഞെടുത്തതിലൂടെ ഇത് വ്യക്തമാവുകയാണ്.
അതുപോലെ തന്നെ 'ട്രഡീഷണല്‍' വിവാഹവസ്ത്രങ്ങളും ആഭരണങ്ങളുമായിരിക്കും നയന്‍ ധരിക്കുകയെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ഇതും വിവാഹച്ചടങ്ങുകള്‍ പരമ്പരാഗതരീതിയില്‍ തന്നെയായിരിക്കുമെന്നതിന് തെളിവാണ്. ക്രിസ്ത്യന്‍ കുടുംബത്തിലാണ് നയന്‍ ജനിച്ചുവളര്‍ന്നതെങ്കിലും വിഘ്നേഷിനൊപ്പം പതിവായി ക്ഷേത്രദര്‍ശനങ്ങളില്‍ പങ്കാളിയായിരുന്നു നയന്‍. അതിനാല്‍ തന്നെ വിവാഹവും ഹിന്ദു ആചാരപ്രകാരമായിരിക്കുമെന്നാണ് സൂചന.
Also Read:- മകളുടെ വിവാഹവീഡിയോ പങ്കുവച്ച് എ ആര്‍ റഹ്മാന്‍; ഇത്ര 'സിംപിള്‍' ആണോയെന്ന് ആരാധകര്‍
കാര്യമായ സുരക്ഷാ സന്നാഹങ്ങളാണ് മൂന്ന് വിവാഹത്തിന്‍റേയും മറ്റൊരു പ്രത്യേകത. തെരഞ്ഞെടുത്ത അതിഥികള്‍ മാത്രമാണ് ചടങ്ങുകള്‍ നടക്കുന്നിടത്തേക്ക് പ്രവേശിക്കുക. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി സുരക്ഷാജീവനക്കാരെ വിന്യസിക്കുന്നതാണ് രീതി. വിവാഹവീഡിയോ ഒടിടിയില്‍ റിലീസ് ചെയ്യുന്ന രീതിയും അടുത്ത കാലത്തായി വന്നതാണ്. വിക്കി- കത്രീന വിവാഹവീഡിയോ ഇത്തരത്തില്‍ വന്‍വിലയ്ക്ക് വിറ്റുവെന്നത് വാര്‍ത്തയായിരുന്നു. സമാനമായ രീതിയില്‍ നയന്‍-വിഘ്നേഷ് വിവാഹവും വന്‍തുകയ്ക്ക് ഒടിടി കമ്പനിക്ക് കരാര്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
Also Read:- താരവിവാഹത്തിന് പകിട്ടേകിയത് സഭ്യാസാചി മുഖര്‍ജി