2023 മെയ് 14 നാണ് മാതൃദിനം ആഘോഷിക്കുന്നത്. സാധാരണ ദിവസത്തേതിൽ നിന്ന് വ്യത്യസ്തമായി അമ്മയ്ക്ക് എന്നെന്നും ഓർത്തിരിക്കാനുള്ള നിമിഷങ്ങൾ ഈ ദിനത്തിൽ നൽകാം.
മാതൃദിനത്തിന് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. അമ്മയോടുള്ള സ്നേഹവും ആദരവും ഒരു ദിവസത്തേക്കൊതുക്കുന്നതാണോ എന്ന ചോദ്യം ഉയർന്നേക്കാം. എന്നാൽ മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന മക്കളുള്ള കാലത്തോളം മാതൃദിനത്തിന് പ്രസക്തിയുണ്ട്.
തിരക്കുപിടിച്ച ജീവിതത്തിനിടയിൽ അമ്മയെന്ന പുണ്യത്തെ പതിവിലും കൂടുതൽ ഓർക്കാനൊരു ദിവസമായി ഈ ദിനത്തെ കാണാം. ലോകമെമ്പാടും, വ്യത്യസ്ത തീയതികളിൽ മാതൃദിനം ആഘോഷിക്കുന്നു. അമേരിക്ക ഉൾപ്പെടെ മിക്ക രാജ്യങ്ങളിലും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനം ആഘോഷിക്കുന്നത്. 2023 മെയ് 14 നാണ് മാതൃദിനം ആഘോഷിക്കുന്നത്.
undefined
സാധാരണ ദിവസത്തേതിൽ നിന്ന് വ്യത്യസ്തമായി അമ്മയ്ക്ക് എന്നെന്നും ഓർത്തിരിക്കാനുള്ള നിമിഷങ്ങൾ ഈ ദിനത്തിൽ നൽകാം. ഈ മാതൃദിനത്തിൽ അമ്മയ്ക്ക് എന്തൊക്കെ സമ്മാനങ്ങൾ നൽകാമെന്നറിയാം..
ഒന്ന്...
അമ്മയുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണം നിങ്ങൾ തയ്യാറാക്കി നൽകൂ. അമ്മയ്ക്ക് പ്രിയപ്പെട്ട വിഭവം മക്കൾക്ക് അറിയുമല്ലോ, അതുകൊണ്ട് എത്ര കഷ്ടപ്പെട്ടാലും ആ പ്രിയപ്പെട്ട വിഭവം തന്നെ തയ്യാറാക്കി നൽകാം. പ്രഭാത ഭക്ഷണത്തോടൊപ്പം നല്ലൊരു ജ്യൂസ് കൂടി തയ്യാറാക്കി നൽകൂ. കഴിയുമെങ്കിൽ അതിനോടൊപ്പം നിങ്ങളുടെ കൈപ്പടയിൽ എഴുതിയ സ്നേഹത്തോടെയുള്ള ഒരു കുറിപ്പും വെച്ചോളൂ.
രണ്ട്....
നിങ്ങൾ കുഞ്ഞായിരുന്നപ്പോൾ നിങ്ങൾക്ക് ഒരു നൂറു പൂക്കളെങ്കിലും അമ്മ നിങ്ങൾക്കായി നൽകിയിട്ടുണ്ടാകും. ഓരോന്നിന്റെയും നിറവും മണവും നിങ്ങളിലേക്ക് പകർന്നു തന്നിട്ടുണ്ടാവും. ഓരോ പൂക്കളുടെയും പേരുകൾ പോലും അമ്മയുടെ അറിവിൽ നിന്നാകും നിങ്ങൾ പഠിച്ചെടുത്തത്. അതിനാൽ അമ്മയ്ക്ക് ഏറ്റവും മനോഹരമായ പൂക്കൾ സമ്മാനിക്കാം.
മൂന്ന്...
ഈ മാതൃദിനത്തിൽ എല്ലാ വീട്ടുജോലികളിൽ നിന്നും അമ്മയെ മാറ്റി നിർത്തുക. സമാധാനമായി ഇരിക്കാനും വിശ്രമിക്കാനും അല്ലെങ്കിൽ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനുംസാഹചര്യമൊരുക്കുക.
നാല്...
ആഭരണങ്ങൾ, ആക്‌സസറികൾ, വസ്ത്രങ്ങൾ, ഹാൻഡ്‌ബാഗുകൾ, അമ്മയുടെ ഫോട്ടോ പതിച്ച കപ്പുകളോ സമ്മാനമായി നൽകാം.
അഞ്ച്...
നിങ്ങളുടെ അമ്മയ്ക്ക് പ്രിയപ്പെട്ട ചോക്ലേറ്റുകൾ സമ്മാനിക്കാം. വ്യത്യസ്ത തരം ചോക്ലേറ്റുകളും ട്രീറ്റുകളും ഉൾപ്പെടുന്ന ഒരു ചോക്ലേറ്റ് ഗിഫ്റ്റ് ബോക്സ് നാൽകാവുന്നതാണ്.
ചർമ്മ സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ