വീട്ടിലുണ്ടാക്കിയ ഭക്ഷണം വീഡിയോയില്‍ കാണിച്ചുകൊണ്ട് വ്ളോഗെടുക്കുകയാണ് പെണ്‍കുട്ടി. ഹായ് ഗയ്സ്, നമുക്ക് ഭക്ഷണം കഴിക്കാം, ഉരുളക്കിഴങ്ങ് മസാലയും പൂരിയുമുണ്ട് എന്നെല്ലാം പറഞ്ഞ് വ്ളോഗ് തുടങ്ങുകയാണ് പെണ്‍കുട്ടി.
ഈ ഡിജിറ്റല്‍ യുഗത്തില്‍ സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവരും സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാത്തവരുമെല്ലാം വളരെ കുറവാണ്. സ്മാര്‍ട് ഫോണില്‍ തന്നെ മിക്കവരും ഏറ്റവുമധികം സമയം ചെലവിടുന്നത് സോഷ്യല്‍ മീഡിയകളിലാണ്. അതും വീഡിയോകള്‍ കാണാനാണ് ഏറെ പേരും ഇഷ്ടപ്പെടുന്നത്.
ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന വീഡിയോകളില്‍ വലിയൊരു വിഭാഗവും ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്നവ തന്നെയാകാറുണ്ട്. ഒന്നുകില്‍ യാത്ര പോയി വിവിധ ഭക്ഷ്യസംസ്കാരങ്ങളെയും രുചിവൈവിധ്യങ്ങളെയുമെല്ലാം പരിചയപ്പെടുത്തുന്ന വീഡിയോകള്‍. അല്ലെങ്കില്‍ തങ്ങള്‍ക്ക് തന്നെ അറിയുന്ന റെസിപികള്‍ പാചകം ചെയ്ത് പരിചയപ്പെടുത്തുന്ന വീഡിയോകള്‍.
എന്തായാലും ഫുഡ് വ്ളോഗുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നല്ല ഡിമാൻഡുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പലരും സ്വന്തം വീട്ടിലെ ഭക്ഷണം മാത്രം വീഡിയോയില്‍ പകര്‍ത്തി പോലും ഫുഡ് വ്ളോഗ് ചെയ്ത് ഇഷ്ടം പോലെ കാഴ്ചക്കാരെ സമ്പാദിക്കുന്നുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ വീട്ടിലെ ഭക്ഷണത്തെ കുറിച്ച് വ്ളോഗ് ചെയ്ത പെണ്‍കുട്ടിക്ക് അമ്മ കൊടുത്ത 'പണി'യാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണോ അല്ലെങ്കില്‍ ഇവര്‍ പ്ലാൻ ചെയ്ത് ചെയ്തത് ആണോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. എങ്കിലും കാണുമ്പോള്‍ ധാരാളം പേര്‍ക്ക് പെട്ടെന്ന് അവരവരുടെ ജീവിതവുമായിട്ടെല്ലാം ബന്ധപ്പെടുത്താൻ തോന്നുന്നൊരു രംഗമാണ് വീഡിയോയില്‍ കാണുന്നത്.
വീട്ടിലുണ്ടാക്കിയ ഭക്ഷണം വീഡിയോയില്‍ കാണിച്ചുകൊണ്ട് വ്ളോഗെടുക്കുകയാണ് പെണ്‍കുട്ടി. ഹായ് ഗയ്സ്, നമുക്ക് ഭക്ഷണം കഴിക്കാം, ഉരുളക്കിഴങ്ങ് മസാലയും പൂരിയുമുണ്ട് എന്നെല്ലാം പറഞ്ഞ് വ്ളോഗ് തുടങ്ങുകയാണ് പെണ്‍കുട്ടി. അപ്പോഴേക്ക് അപ്രതീക്ഷിതമായി അമ്മയുടെ കയ്യില്‍ നിന്ന് ഒരടി കിട്ടുകയാണ്.
ഭക്ഷണം കഴിക്കാതെ വീഡിയോ എടുത്തുകൊണ്ടിരിക്കുന്നതിനാണ് അമ്മ മകളെ അടിക്കുന്നത്. തുടര്‍ന്ന് സ്നേഹപൂര്‍വം മകളെ വഴക്കും പറയുകയാണ്. നാല് മണിക്കൂറായി പറയാൻ തുടങ്ങിയിട്ട് ഇതുവരെ കഴിക്കാനായിട്ടില്ല എന്നും മര്യാദക്ക് മിണ്ടാതെയിരുന്ന് കഴിച്ചോളൂ, എന്നുമെല്ലാം അമ്മ പറയുന്നുണ്ട്.
ഇത് മിക്ക വീടുകളിലും സംഭവിക്കുന്ന കാര്യങ്ങള്‍ തന്നെയാണെന്നും അമ്മമാര്‍ ഇങ്ങനെ തന്നെയാണെന്നുമെല്ലാം വീഡിയോ കണ്ടവരെല്ലാം കമന്‍റ് ബോക്സില്‍ കുറിച്ചിരിക്കുന്നു. എന്തായാലും വീട്ടില്‍ വച്ച് വ്ളോഗെടുക്കുമ്പോള്‍ സുഹൃത്തുക്കള്‍ ഒന്ന് ശ്രദ്ധിക്കണേ, അമ്മമാര്‍ നമ്മുടെ 'കംപ്ലീറ്റ് ഇമേജ്'ഉം കളയും എന്ന് മുൻകൂറായി താക്കീത് നല്‍കുന്നവരും കമന്‍റ് ബോക്സില്‍ കുറവല്ല.
രസകരമായ വീഡിയോ കണ്ടുനോക്കൂ...
Kalesh b/w Mom and Daughter over making vlog before eating food pic.twitter.com/SUkzVCYfep
— Ghar Ke Kalesh (@gharkekalesh)Also Read:- ചെറുപ്പക്കാര്‍ക്കുണ്ടോ ഇത്ര 'എനര്‍ജി'? ഇദ്ദേഹത്തിന്‍റെ വീഡിയോകള്‍ കണ്ടിട്ടുണ്ടോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യബില്‍ കാണാം:-