ചലഞ്ചിന്‍റെ ഭാഗമായി ഒരു യുവതി പകര്‍ത്തിയ തന്‍റെ മകന്‍റെ പ്രതികരണമാണ് വ്യാപകമായ രീതിയില്‍ ശ്രദ്ധേയമാകുന്നത്. താൻ നൃത്തം ചെയ്യുന്നത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താൻ കുഞ്ഞിനെ ഏല്‍പിച്ചിരിക്കുകയാണ് യുവതി.
പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഏറെ രസകരമായ പല ചലഞ്ചുകളും വരാറുണ്ട്. ഇവയെല്ലാം തന്നെ വലിയ അളവില്‍ വ്യത്യസ്തമായ വീഡിയോകളും കൊണ്ടുവരാറുണ്ട്. ഇവയില്‍ ചിലത് പക്ഷേ വ്യാപകമായ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയോ പങ്കുവയ്ക്കപ്പെടുകയോ ചെയ്യാറുമുണ്ട്.
അത്തരത്തില്‍ ഒരു സോഷ്യല്‍ മീഡിയ ചലഞ്ചിന്‍റെ ഭാഗമായി വന്ന് ഏറെ ശ്രദ്ധേയമാകുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. അച്ഛനമ്മമാരുടെ വീഡിയോ കുട്ടികളെ കൊണ്ട് പകര്‍ത്തിക്കുന്നതായി കാണിച്ച് കുട്ടികളുടെ തന്നെ പ്രതികരണം എടുത്ത് പങ്കുവയ്ക്കുന്നതാണ് ഈ ചലഞ്ച്.
ചലഞ്ചിന്‍റെ ഭാഗമായി ഒരു യുവതി പകര്‍ത്തിയ തന്‍റെ മകന്‍റെ പ്രതികരണമാണ് വ്യാപകമായ രീതിയില്‍ ശ്രദ്ധേയമാകുന്നത്. താൻ നൃത്തം ചെയ്യുന്നത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താൻ കുഞ്ഞിനെ ഏല്‍പിച്ചിരിക്കുകയാണ് യുവതി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ക്യാമറ കുഞ്ഞിന് നേരെ തന്നെയാണ് വച്ചിരിക്കുന്നത്.
ഇതറിയാതെ അമ്മയുടെ നൃത്തം പകര്‍ത്തുകയാണെന്ന് തെറ്റിദ്ധരിച്ച് മൊബൈല്‍ ക്യാമറയുമായി നില്‍ക്കുകയാണ് കുഞ്ഞ്. ടേയ്ലര്‍ സ്വിഫ്റ്റിന്‍റെ 'ലവ് സ്റ്റോറി' എന്ന ഗാനത്തിനാണ് യുവതി ചുവടുവയ്ക്കുന്നത്. ഇത് റെക്കോര്‍ഡ് ചെയ്യുകയാണെന്ന ധാരണയില്‍ നില്‍ക്കുന്ന കുഞ്ഞ് സന്തോഷം കൊണ്ട് മതിമറന്ന് ചിരിക്കുന്നതും അത്ഭുതപൂര്‍വം അവന്‍റെ കണ്ണുകള്‍ തിളങ്ങുന്നതും അവനില്‍ നാണം വിടരുന്നതും എല്ലാം വീഡിയോയില്‍ കാണാം.
കാഴ്ചക്കാരുടെ മുഖത്ത് പുഞ്ചിരിയും വാത്സല്യവും കൊണ്ടുവരും വിധം ഓമനത്തമുള്ള ഭാവങ്ങളാണ് കുഞ്ഞില്‍ നിന്ന് വരുന്നത്. ശരിക്കും കണ്ണെടുക്കാൻ തോന്നുന്നില്ലെന്നും, 'ക്യൂട്ട്' ആയിട്ടുണ്ടെന്നുമെല്ലാം വീഡിയോയ്ക്ക് താഴെ കമന്‍റുകളില്‍ ആളുകള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ചിലരാണെങ്കില്‍ കുഞ്ഞിന്‍റെ വീഡിയോ കണ്ട് സന്തോഷം കൊണ്ട് കരഞ്ഞുപോയി എന്ന് വരെ കമന്‍റില്‍ അറിയിച്ചിരിക്കുന്നു.
വീഡിയോ പങ്കുവച്ച് അധികം വൈകാതെ തന്നെ പത്ത് ലക്ഷത്തിലധികം പേര്‍ ഇത് കണ്ടുകഴിഞ്ഞു. ധാരാളം പേര്‍ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവയ്ക്കുന്നുമുണ്ട്.
ഹൃദ്യമായ വീഡിയോ കണ്ടുനോക്കൂ...
Also Read:- തന്നെ ദത്തെടുക്കാൻ തയ്യാറായ സ്ത്രീയോട് കോടതി മുറിയില്‍ കുട്ടി പറഞ്ഞ വാക്കുകള്‍...