Viral Video : 'ഒരു സാരിക്ക് വേണ്ടി മകന്റെ ജീവന്‍ പണയം വയ്ക്കുമോ?'; ഞെട്ടലായി വീഡിയോ

By Web Team  |  First Published Feb 12, 2022, 9:17 PM IST

ഫരീദാബാദിലെ ഒരു ഫ്‌ളാറ്റ് സമുച്ചയത്തിലാണ് സംഭവം നടന്നിരിക്കുന്നത്. പത്താം നിലയില്‍ താമസിക്കുന്ന കുടുംബം പുറത്ത് വിരിച്ചിട്ടിരുന്ന സാരി താഴെ ഒമ്പതാം നിലയിലുള്ള വീടിന്റെ ബാല്‍ക്കണിയിലേക്ക് വീണുപോയിരിക്കുകയാണ്. ഒമ്പതാം നിലയിലാണെങ്കില്‍ താമസക്കാരില്ല. അത് പൂട്ടിയിട്ടിരിക്കുകയാണ്


നിത്യവും പല തരത്തിലുള്ള വീഡിയോകളാണ് ( Viral Video ) നാം സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) കാണുന്നത്, അല്ലേ? ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനങ്ങള്‍ക്കുള്ള കാര്യങ്ങളായിരിക്കും. എന്നാല്‍ മറ്റ് ചിലതാകട്ടെ, നമ്മെ പ്രധാനപ്പെട്ട പലതും ഓര്‍മ്മിപ്പിക്കുകയും നമ്മെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതായിരിക്കും.

അത്തരമൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്വന്തം കുഞ്ഞിന്റെ ജീവന്‍ പണയപ്പെടുത്തിക്കൊണ്ട് ഒരമ്മയും മറ്റ് കുടുംബാംഗങ്ങളും നടത്തുന്നസാഹസികതയാണ് വീഡിയോയിലുള്ളത്. 

Latest Videos

ഫരീദാബാദിലെ ഒരു ഫ്‌ളാറ്റ് സമുച്ചയത്തിലാണ് സംഭവം നടന്നിരിക്കുന്നത്. പത്താം നിലയില്‍ താമസിക്കുന്ന കുടുംബം പുറത്ത് വിരിച്ചിട്ടിരുന്ന സാരി താഴെ ഒമ്പതാം നിലയിലുള്ള വീടിന്റെ ബാല്‍ക്കണിയിലേക്ക് വീണുപോയിരിക്കുകയാണ്. ഒമ്പതാം നിലയിലാണെങ്കില്‍ താമസക്കാരില്ല. അത് പൂട്ടിയിട്ടിരിക്കുകയാണ്. 

അതുകൊണ്ട് മകനെ ബെഡ്ഷീറ്റില്‍ തൂക്കി, ഒമ്പതാം നിലയലെ ബാല്‍ക്കണിയിലേക്ക് ഇറക്കി സാരി എടുപ്പിക്കുകയാണ് അമ്മ. കൂടെ പ്രായമായ ഒരു വൃദ്ധയെയും മറ്റ് രണ്ട് കുട്ടികളെയും കാണാം. അതിസാഹസികമായി, അത്യന്തം അപകടകരമായി ബാലന്‍, ബെഡ്ഷീറ്റില്‍ തൂങ്ങി താഴെക്കിറങ്ങി സാരിയെടുത്ത് തിരിച്ചുകയറുകയാണ്. വീട്ടുകാരെല്ലാം കൂടിയാണ് ബെഡ്ഷീറ്റില്‍ കുട്ടിയെ വലിച്ചുകയറ്റുന്നത്. 

ഇവരുടെ ഫ്‌ളാറ്റിന് എതിര്‍വശത്തായി താമസിക്കുന്നവരാണ് സംഭവം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. പിന്നീടിത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. നിരവധി വിമര്‍ശനങ്ങളാണ് ഇതോടെ കുടുംബത്തിന് നേരിടേണ്ടിവന്നത്. ഒരു കാരണവശാലും ആരും ചെയ്തുകൂടാത്ത സാഹസികകൃത്യമാണ് ഇവര്‍ ചെയ്തതെന്നും, ദയവായി ആരും ഇത് അനുകരിക്കരുതെന്ന് ഏവരും അഭ്യര്‍ത്ഥിക്കുകയാണ്. 

പ്രമുഖരടക്കം പലരും വിമര്‍ശനത്തോടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ഒരു നിമിഷത്തെ അശ്രദ്ധയോ, ക്ഷീണമോ ആ കുഞ്ഞിന്റെ ജീവന്‍ അപഹരിക്കുമായിരുന്നുവല്ലോ എന്ന ഭയമാണ് ഏവരെയും ഈ വീഡിയോ കാണുമ്പോള്‍ അലട്ടുക. എന്തായാലും കാര്യമായ വിമര്‍ശനങ്ങള്‍ക്കിടയായ ഈ വീഡിയോ ഒന്നു കണ്ടുനോക്കൂ, ഓര്‍ക്കുക ഒരിക്കലും നിങ്ങളുടെ വീട്ടില്‍ ഇത്തരമൊരു ഭാഗ്യപരീക്ഷണത്തിന് മുതിരാതിരിക്കുക.

വീഡിയോ കാണാം...

 

 

Appalled to see this video of a mother from !
Heights of carelessness, insensitivity & irresponsibility.
She has no right to risk her kid's life. pic.twitter.com/uNj362e9UO

— Dipanshu Kabra (@ipskabra)

 

Also Read:- ട്രെക്കിനടിയില്‍ പെടാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍; വീഡിയോ വൈറൽ

click me!