കൊവിഡിനിടെയിലും ലോകം പുതുവത്സരം ആഘോഷിക്കാനുള്ള തിരക്കിലാണ്. ഇതിനിടെ 2021ല്‍ ലോകം ഏറ്റവും കൂടുതല്‍ തിരഞ്ഞ റിലേഷൻഷിപ്പുമായി ബന്ധപ്പെട്ട നാല് ചോദ്യങ്ങൾ ഏതൊക്കെയാണെന്ന് അറിയേണ്ടേ...? ഗൂഗിൾ ഈ വർഷത്തെ സെർച്ച് ട്രെൻഡുകൾ (Search Trends) വെളിപ്പെടുത്തിയിരിക്കുകയാണ്.
2021ന്റെ അവസാനത്തിലേക്ക് കടന്നിരിക്കുകയാണ് ലോകം. കൊവിഡിനിടെയിലും ലോകം പുതുവത്സരം (New Year) ആഘോഷിക്കേണ്ട തിരക്കിലാണ്. ഇതിനിടെ 2021ൽ ലോകം ഏറ്റവും കൂടുതൽ തിരഞ്ഞ റിലേഷൻഷിപ്പുമായി (Relationship) ബന്ധപ്പെട്ട നാല് ചോദ്യങ്ങൾ ഏതൊക്കെയാണെന്ന് അറിയേണ്ടേ...? ഗൂഗിൾ ഈ വർഷത്തെ സെർച്ച് ട്രെൻഡുകൾ (Search Trends) വെളിപ്പെടുത്തിയിരിക്കുകയാണ്.
മികച്ച ഡേറ്റിംഗ് ആപ്പുകൾ ഏതൊക്കെയാണ്? (What are the best dating apps?) എന്നതാണ് കൂടുതൽ പേരും തിരഞ്ഞ ആദ്യ ചോദ്യം. ഈ ചോദ്യമാണ് ഏറ്റവും കൂടുതൽ ഗൂഗിൾ ചെയ്‌തതെന്ന് നിരവധി ഡാറ്റാബേസ് വെബ്‌സൈറ്റുകൾ വ്യക്തമാക്കുന്നു. ഡേറ്റിംഗ് ആപ്പായ ബംബിൾ ആപ്പ് മുതൽ ടിൻഡർ വരെ തിരഞ്ഞവരുണ്ട്.
undefined
ടിൻഡർ നിലവിലെ ഏറ്റവും പ്രചാരമുളള ഡേറ്റിംഗ് ആപ്പുകളിൽ ഒന്നാണ്. ഡേറ്റിംഗ് ആപ്പായ ബംബിൾ (Bumble), മഹാമാരിക്കാലത്ത് യുവാക്കളിലെ ലൈംഗിക താത്പര്യം സംബന്ധിച്ച് ഒരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണിന് ശേഷം ഇപ്പോൾ ഡേറ്റിംഗിനോടുള്ള ഇന്ത്യക്കാരുടെ മനോഭാവം മാറിയതായി പ്രസ്തുത റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു.
എങ്ങനെ ചുംബിക്കാമെന്നാണ് (How to kiss?) രണ്ടാമതായി ഗൂഗിളിൽ തിരഞ്ഞ ചോദ്യം. ചുംബനവുമായി ബന്ധപ്പെട്ട ടിപ്സുകൾ, സാങ്കേതികത വരെയുള്ള കാര്യങ്ങൾ തിരഞ്ഞതിൽ ഉൾപ്പെടുന്നു.
അവൻ/അവൾക്ക് എന്നെ ഇഷ്ടമാണോ? (Does he/she like me?) പ്രണയിക്കുമ്പോൾ പരസ്പരം ചോദിക്കുന്ന ചോദ്യങ്ങളാണ് നീ എന്നെ സ്നേഹിക്കുന്നുണ്ടോ? എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്നതൊക്കെ. മെസേജ് ചെയ്താലോ വിളിക്കുക ചെയ്താൽ അവൾക്ക് ഇഷ്ടമാകുമോ? തുടങ്ങിയ സംശയങ്ങളും ഗൂഗിളിൽ തിരഞ്ഞിട്ടുണ്ട്.
വളരെ ദൂരെയുള്ള ബന്ധങ്ങൾ എങ്ങനെ കാത്ത് സൂക്ഷിക്കാമെന്നതാണ് ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ നാലാമത്തെ ചോദ്യം. ഈ കൊവിഡ് കാലത്ത് ദീർഘദൂരെ ബന്ധങ്ങൾ നിലനിർത്തേണ്ടത് എങ്ങനെ? അതിനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, ടിപ്സുകൾ തുടങ്ങിയവ ഗൂഗിളിൽ തിരഞ്ഞതായി ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ദിവസം തുടങ്ങാം ഇനി; 'ഹെല്‍ത്തി ടിപ്' പങ്കുവച്ച് മസബ ഗുപ്ത