ഇന്നത്തെ കാലത്തെ പെണ്‍കുട്ടികള്‍ക്ക് മേക്കപ്പ് ഇടാന്‍ ഏറെ ഇഷ്ടമാണ്. എന്നാല്‍ മേക്കപ്പും കാലവസ്ഥയും തമ്മില്‍ ബന്ധമുണ്ട്. വേനല്‍ക്കാലം അല്ല ഇത്, മഴ തുടങ്ങി.
ഇന്നത്തെ കാലത്തെ പെണ്‍കുട്ടികള്‍ക്ക് മേക്കപ്പ് ഇടാന്‍ ഏറെ ഇഷ്ടമാണ്. എന്നാല്‍ മേക്കപ്പും കാലവസ്ഥയും തമ്മില്‍ ബന്ധമുണ്ട്. വേനല്‍ക്കാലം അല്ല ഇത്, മഴ തുടങ്ങി. നന്നായി മേക്കപ്പും ഇട്ട് പുറത്തിറങ്ങിയാല്‍ മഴ പണി തരുമെന്ന് ഉറപ്പാണ്. അതിനാല്‍ മഴക്കാലത്ത് ലൈറ്റ് മേക്കപ്പാണ് നല്ലത്. മഴക്കാലത്ത് മേക്കപ്പിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
undefined
ഒന്ന്...
മഴക്കാലത്ത് ദ്രാവകരൂപത്തിലുള്ള ഫൗണ്ടേഷന്‍ മുഖത്ത് ഉപയോഗിക്കരുത്. ഓയില്‍ ഫ്രീയായ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കാം. അതിനൊപ്പം ലൈറ്റായി ഫൗണ്ടേഷന്‍ പൗഡറും ഉപയോഗിക്കാം. ക്രീം രൂപത്തലുളള പൗഡര്‍ ഉപയോഗിക്കരുത്.
രണ്ട്...
മഴക്കാലത്ത് പുരികം വരക്കാതിരിക്കുക. കണ്ണുകളില്‍ കണ്‍മഷി പുരട്ടുക. വാട്ടര്‍ഫ്രൂഫായ ഐലൈനറും ഉപയോഗിക്കാം.
മൂന്ന്...
ലിപ്സ്റ്റിക്കും വളരെ ലൈറ്റായി മാത്രം ഉപയോഗിക്കുക. പ്രത്യേകിച്ച് ചുണ്ടുകളില്‍ ക്രീമിയായ ലിപ്സ്റ്റിക്കുകള്‍ ഉപയോഗിക്കുക. ലിപ് ഗ്ലോസ് ഒഴിവാക്കുക. ലിപ് ബാം ഉപയോഗിക്കാവുന്നതാണ്.
നാല്...
ഹെയര്‍സ്‌റ്റൈലിന്‍റെ കാര്യത്തില്‍ വരുമ്പോള്‍ മഴക്കാലത്ത് പോണിടെയ്ലാണ് നല്ലത്. മുടി വെറുതെ ചീകിയശേഷം ഉയര്‍ത്തികെട്ടാം അല്ലെങ്കില്‍ പിനിയിടാം.