പൂച്ചയെ ആലിംഗനം ചെയ്യുന്ന കുരങ്ങന്‍; വൈറലായി വീഡിയോ

By Web Team  |  First Published Nov 30, 2022, 3:31 PM IST

ഏഴ് സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററിലൂടെ ആണ് പ്രചരിക്കുന്നത്. 2.8 മില്ല്യണ്‍ ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്.


മൃഗങ്ങളുടെ രസകരമായ വീഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത് ഒരു കുരങ്ങന്‍റെ വീഡിയോ ആണ്. ഒരു കുരങ്ങന്‍റെയും പൂച്ചയുടെയും സൗഹൃദം സൂചിപ്പിക്കുന്ന മനോഹരമായ വീഡിയോ ആണിത്. 

പൂച്ചയെ ആലിംഗനം ചെയ്യുന്ന കുരങ്ങനെ ആണ് വീഡിയോയില്‍ കാണുന്നത്. നിലത്ത് കിടക്കുന്ന പൂച്ചയുടെ അരികിലേയ്ക്ക് നടന്നുനീങ്ങുകയാണ് കുരങ്ങന്‍. ശേഷം അതിന്‍റെ അരികില്‍ ഇരുന്ന് കുരങ്ങന്‍ പൂച്ചയെ ആലിംഗനം ചെയ്യുകയായിരുന്നു. 

Latest Videos

ഏഴ് സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററിലൂടെ ആണ് പ്രചരിക്കുന്നത്. 2.8 മില്ല്യണ്‍ ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. ഒരു ലക്ഷത്തിലധികം പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും നിരവധി പേര്‍ കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മനോഹരമായ വീഡിയോ എന്നും ഇതാണ് യഥാര്‍ത്ഥ സൗഹൃദം എന്നുമാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം. 

Best friends.. 😊 pic.twitter.com/E7eV25lrmn

— Buitengebieden (@buitengebieden)

 

 

 

അതേസമയം, തനിക്ക് ഭക്ഷണം നല്‍കിയിരുന്ന ആള്‍ മരിച്ചതോടെ അദ്ദേഹത്തിന്റെ മൃതദേഹത്തിനരികില്‍ വിഷമിച്ചിരിക്കുന്ന ഒരു കുരങ്ങന്‍റെ വീഡിയോ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മരിച്ചയാള്‍ക്ക് കുരങ്ങന്‍ ഉമ്മ കൊടുന്നതും പൂമാലയില്‍ പിടിച്ച് വലിക്കുന്നതും ഉണര്‍ത്താന്‍ ശ്രമിക്കുന്നതുമൊക്കെ വീഡിയോയില്‍ വ്യക്തമാണ്. 

ശ്രീലങ്കയിലാണ് സംഭവം നടന്നത്. 56- കാരനായ പീതാംബരം രാജന്‍ അസുഖത്തെത്തുടര്‍ന്ന് ഒക്ടടോബര്‍ 17-നാണ് മരിച്ചത്‌. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ മൃതശരീരം പൊതുദര്‍ശനത്തിന് വെച്ചപ്പോഴാണ് ഒരു കുരങ്ങന്‍ അവിടേയ്ക്ക് വന്നത്. കുരങ്ങനെ കണ്ട് ആദ്യം എല്ലാവരും ഒന്ന് അമ്പരന്നു. എന്നാല്‍ പിന്നീടാണ് പീതാംബരം കുറച്ചുനാളായി ഭക്ഷണം കൊടുത്തുകൊണ്ടിരുന്ന കുരങ്ങനാണിതെന്ന് എല്ലാവര്‍ക്കും മനസിലായത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുരങ്ങന്‍റെ സ്നേഹത്തെ പ്രശംസിച്ചുകൊണ്ട് കമന്‍റുകള്‍ രേഖപ്പെടുത്തിയത്. 

Also Read: ഇങ്ങനെയും തല കഴുകാം; 'വെറൈറ്റി' വഴിയുമായി യുവാവ് ; വീഡിയോ വൈറല്‍


 

click me!