തനിക്ക് ഭക്ഷണം നല്‍കിയിരുന്ന ആള്‍ മരിച്ചതോടെ അദ്ദേഹത്തിന്റെ മൃതദേഹത്തിനരികില്‍ വിഷമിച്ചിരിക്കുന്ന ഒരു കുരങ്ങനെയാണ് വീഡിയോയില്‍ കാണുന്നത്.
പ്രചോദിപ്പിക്കുന്ന ഒട്ടേറെ വീഡിയോകളാണ് ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. മുതിര്‍ന്നവരുടെയും കൊച്ചുകുട്ടികളുടെയുമെല്ലാം ഇത്തരം നിരവധി വീഡിയോകള്‍ സൈബര്‍ ലോകത്ത് വൈറലാകാറുമുണ്ട്. മൃഗങ്ങളുടെ വീഡിയോകള്‍ക്കും കാഴ്ച്ചക്കാര്‍ ഏറെയാണ്. അത്തരത്തില്‍ ഇവിടെ ഒരു കുരങ്ങനും അതിന് അന്നം നല്‍കിയിരുന്നയാളും തമ്മിലുള്ള ആത്മ ബന്ധം സൂചിപ്പിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
തനിക്ക് ഭക്ഷണം നല്‍കിയിരുന്ന ആള്‍ മരിച്ചതോടെ അദ്ദേഹത്തിന്റെ മൃതദേഹത്തിനരികില്‍ വിഷമിച്ചിരിക്കുന്ന ഒരു കുരങ്ങനെയാണ് വീഡിയോയില്‍ കാണുന്നത്. മരിച്ചയാള്‍ക്ക് കുരങ്ങന്‍ ഉമ്മ കൊടുന്നതും പൂമാലയില്‍ പിടിച്ച് വലിക്കുന്നതും ഉണര്‍ത്താന്‍ ശ്രമിക്കുന്നതുമൊക്കെ വീഡിയോയില്‍ വ്യക്തമാണ്.
ശ്രീലങ്കയിലാണ് ഈ സംഭവം നടന്നത്. 56- കാരനായ പീതാംബരം രാജന്‍ അസുഖത്തെത്തുടര്‍ന്ന് ഒക്ടടോബര്‍ 17-നാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ മൃതശരീരം പൊതുദര്‍ശനത്തിന് വെച്ചപ്പോഴാണ് ഒരു കുരങ്ങന്‍ അവിടേയ്ക്ക് വന്നത്. കുരങ്ങനെ കണ്ട് ആദ്യം എല്ലാവരും ഒന്ന് അമ്പരന്നു. എന്നാല്‍ പിന്നീടാണ് പീതാംബരം കുറച്ചുനാളായി ഭക്ഷണം കൊടുത്തുകൊണ്ടിരുന്ന കുരങ്ങനാണിതെന്ന് എല്ലാവര്‍ക്കും മനസിലായത്.
A monkey paying tribute at the of its master in .. pic.twitter.com/Yf3XjRYXwc
— Aslaw CC (@effay123)
ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ കമന്‍റുകളുമായി നിരവധി ആളുകളും രംഗത്തെത്തി. നൊമ്പരം ഉണ്ടാക്കുന്ന വീഡിയോ എന്നും മനോഹരം ഈ സൗഹൃദം എന്നുമൊക്കെ പലരും കമന്‍റ് ചെയ്തു. മൃഗങ്ങള്‍ക്ക് മനുഷ്യരെക്കാള്‍ സ്നേഹമുണ്ടെന്നും ചിലര്‍ കമന്‍റ് ചെയ്തു.
Also Read: 'തോൽപ്പിക്കാനാകില്ല മക്കളേ'; മൂര്‍ഖനും കീരിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടം; വൈറലായി വീഡിയോ