മെറ്റേണിറ്റി ഔട്ട്ഫിറ്റില്‍ തിളങ്ങി ഗൗഹർ ഖാൻ; ചിത്രങ്ങള്‍ വൈറല്‍

By Web Team  |  First Published Jan 3, 2023, 11:09 AM IST

അടുത്തിടെയാണ് ദമ്പതികള്‍ തങ്ങളുടെ ജീവിതത്തിലേയ്ക്ക് പുതിയ ഒരു അതിഥി കൂടി വരുന്ന കാര്യം ആരാധകരെ അറിയിച്ചത്.   നല്ലൊരു ക്യൂട്ട് ഗ്രാഫ്കിസ് വീഡിയോയിലൂടെ ആണ് ഈ സന്തോഷ വാര്‍ത്ത ദമ്പതികള്‍ പങ്കുവച്ചത്. 


മോഡലിങ് രംഗത്തു നിന്നും ചലച്ചിത്ര രംഗത്ത് എത്തിയ ബോളിവുഡ് താരമാണ് ഗൗഹർ ഖാൻ. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്‍റെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഗൗഹർ ഖാൻ. താരത്തിന്‍റെ പുത്തന്‍ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഓഫ് വൈറ്റ് നിറത്തിലുള്ള ലോങ് മെറ്റേണിറ്റി ഔട്ട്ഫിറ്റില്‍ ആണ് ഗൗഹർ ഖാൻ തിളങ്ങിയത്. ഇന്‍സ്റ്റഗ്രാമിലൂടെ ഗൗഹർ ഖാൻ തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. 'ഫസ്റ്റ് ബം പിക്' എന്ന ക്യാപ്ഷനോടെ ആണ് ഗൗഹർ ഖാൻ ചിത്രം പങ്കുവച്ചത്. നിരവധി പേരാണ് താരത്തിന്‍റെ ചിത്രത്തിന് താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്. മനോഹരമായ ചിത്രം എന്നാണ് പലരും കമന്‍റ് ചെയ്തത്. നിരവധി പേര് താരത്തിന് ആശംസകള്‍ നേരാനും മറന്നിട്ടില്ല. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Gauahar Khan (@gauaharkhan)

 

2020 ഡിസംബറിലാണ് ഗൗഹർ ഖാനും സെയ്ദ് ദര്‍ബാറും വിവാഹിതരാകുന്നത്. അടുത്തിടെയാണ് ദമ്പതികള്‍ തങ്ങളുടെ ജീവിതത്തിലേയ്ക്ക് പുതിയ ഒരു അതിഥി കൂടി വരുന്ന കാര്യം ആരാധകരെ അറിയിച്ചത്.  നല്ലൊരു ക്യൂട്ട് ഗ്രാഫ്കിസ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച് ആണ് ഈ സന്തോഷ വാര്‍ത്ത ദമ്പതികള്‍ പങ്കുവച്ചത്. നിരവധി പേരാണ് ദമ്പതികള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചതും ആശംസകള്‍ നേര്‍ന്നതും.  

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gauahar Khan (@gauaharkhan)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gauahar Khan (@gauaharkhan)

 

മോഡലിങ് രംഗത്തു നിന്നാണ് താരം അഭിനയത്തിലേയ്ക്ക് കടക്കുന്നത്. 2009- ല്‍ പുറത്തിറങ്ങിയ 'റോക്കറ്റ് സിങ്: സെയില്‍സ്മാന്‍ ഓഫ് ദ ഇയര്‍' എന്ന ചിത്രത്തിലൂടെ ആണ് ഗൗഹർ ഖാൻ സിനിമയിലേയ്ക്ക് എത്തിയത്. നിരവധി ഗാന രംഗങ്ങളില്‍ ഐറ്റം ഡാന്‍സറായാണ് തുടക്കത്തില്‍ താരം പ്രത്യക്ഷപ്പെട്ടത്. അതേസമയം താരം ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് പ്രേക്ഷക പ്രശംസ നേടുന്നത്. 

Also Read: ബിക്കിനിയില്‍ ബോഡി പോസിറ്റിവിറ്റി നൃത്തവുമായി തൻവി; വീഡിയോ വൈറല്‍

click me!