Bipasha Basu: നിറവയറില്‍ വീണ്ടും മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി ബിപാഷ ബസു

By Web Team  |  First Published Nov 4, 2022, 12:37 PM IST

ബിപാഷ തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. എപ്പോഴും നിങ്ങളെ സ്നേഹിക്കുക എന്ന ക്യാപ്ഷനോടെ ആണ് താരം ചിത്രം പങ്കുവച്ചത്. നിറവയറോടെ ബ്ലാക്ക് ഡ്രസ്സില്‍ നില്‍ക്കുന്ന മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രവും മുമ്പ് താരം പങ്കുവച്ചിട്ടുണ്ട്.  


അമ്മയാകാന്‍ തയ്യാറെടുക്കുന്ന ബോളിവുഡ് നടി ബിപാഷ ബസുവിന്‍റെ പുതിയ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗ്ലോഡണ്‍ നിറത്തിലുള്ള തീം ആണ് ഇത്തവണ താരം തെരഞ്ഞെടുത്തത്. 

ബിപാഷ തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. എപ്പോഴും നിങ്ങളെ സ്നേഹിക്കുക എന്ന ക്യാപ്ഷനോടെ ആണ് താരം ചിത്രം പങ്കുവച്ചത്. നിറവയറോടെ ബ്ലാക്ക് ഡ്രസ്സില്‍ നില്‍ക്കുന്ന മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രവും മുമ്പ് താരം പങ്കുവച്ചിട്ടുണ്ട്.  വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍‌ കഴിയാത്ത അനുഭവമാണിതെന്നാണ് ബിപാഷ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Bipasha Basu (@bipashabasu)

 

2016- ലാണ് നടനായ കരണ്‍ സിംഗ് ഗ്രോവറുമായി ബിപാഷയുടെ വിവാഹം നടന്നത്. അടുത്തിടെയാണ് താരം ഗര്‍ഭിണിയാണെന്ന് ആരാധകരുമായി പങ്കുവച്ചത്. നിറവയറില്‍ ഭര്‍ത്താവ് കരണിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം ഇക്കാര്യം പറഞ്ഞത്. ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഇതുവരെ കടന്നുവന്നതില്‍ വ്യത്യസ്തമായൊരു സമയത്തിലേക്കാണ് ഇനി യാത്രയെന്നുമെല്ലാം ബിപാഷ  കുറിപ്പിലൂടെ പങ്കുവച്ചു. വൈകാതെ തന്നെ കുഞ്ഞ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരുടെയും സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി എന്നും ബിപാഷ കുറിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bipasha Basu (@bipashabasu)

 

ഗര്‍ഭിണിയാണെന്ന് അറിയിച്ചതിന് പിന്നാലെ പലപ്പോഴായി മെറ്റേണിറ്റി ഫോട്ടോകള്‍ ബിപാഷ പങ്കുവയ്ക്കാറുണ്ട്. ആദ്യത്തെ കുറച്ചു മാസങ്ങൾ വലിയ ബുദ്ധിമുട്ടായിരുന്നു എന്നും എല്ലാ ദിവസവും ക്ഷീണം അനുഭവപ്പെട്ടിരുന്നതായും ദിവസം മുഴുവനും കിടക്കയില്‍ ആയിരുന്നു എന്നും താരം അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 

 'അജ്നബീ' എന്ന സിനിമയിലൂടെ ഗംഭീര അരങ്ങേറ്റം കുറിച്ച ബിപാഷ ബസു പിന്നീട് ഒരുപിടി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ചെയ്തതില്‍ അധികവും ഗ്ലാമറസ് വേഷങ്ങളായതിനാല്‍ തന്നെ 'ഹോട്ട്' താരമെന്ന പേരിലായിരുന്നു ബിപാഷ അറിയപ്പെട്ടിരുന്നത്.

Also Read: 'തൊഴില്‍ ചെയ്യുന്ന അമ്മമാര്‍ക്ക് ആരുടെയും സഹതാപം ആവശ്യമില്ല'; വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ശബരീനാഥൻ

click me!