ബിഗ് ബോസ് മലയാളം സീസണ്‍ ആറിനായി മോഹന്‍ലാലിന് വേണ്ടി കോസ്റ്റ്യൂമും സ്റ്റൈലിങ്ങും ചെയ്തിരിക്കുന്നത് പ്രവീണ്‍ വര്‍മ്മയാണ്.
മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസണ്‍ ആറിന് തുടക്കമായി. ഇത്തവണത്തെ മത്സരാര്‍ത്ഥികള്‍ ആരെല്ലാം എന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. ഒപ്പം തങ്ങളുടെ പ്രിയ നടനായ മോഹൻലാലിനെ കാണാനും ഏറേ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു മലയാളികള്‍. ഓരോ സീസണിലും അവതാരകന്‍ കൂടിയായ മോഹന്‍ലാല്‍ പുത്തന്‍ മേക്കോവറിലാണ് എത്തുന്നത്.
ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല. ക്ലാസിക്- കൂള്‍ ലുക്കിലാണ് ലാലേട്ടന്‍ എത്തിയത്. ബ്ലാക്ക് ഷര്‍ട്ടിനൊപ്പം ബ്ലാക്ക്- പീച്ച് നിറത്തിലുള്ള പ്രിന്‍റഡ് വെല്‍വെറ്റ് ജാക്കറ്റില്‍ സ്റ്റൈലന്‍ ലുക്കിലാണ് ലാലേട്ടന്‍. ബ്ലാക്ക് ട്രൌസേഴ്‌സ് ആണ് ഇതിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. ബ്ലാക്ക് ഷൂസും ധരിച്ചിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ ആറിനായി മോഹന്‍ലാലിന് വേണ്ടി കോസ്റ്റ്യൂമും സ്റ്റൈലിങ്ങും ചെയ്തിരിക്കുന്നത് പ്രവീണ്‍ വര്‍മ്മയാണ്.
undefined
മോഹന്‍ലാല്‍ തന്‍റെ മാസ്റ്റര്‍പീസ് റെയ്ബാന്‍ ഗ്ലാസും ധരിച്ചാണ് ആദ്യ എപ്പിസോഡില്‍ എത്തിയത്. അതും വിന്‍റേജ് മോഡല്‍ ഗ്ലാസാണിത് എന്നതാണ് മറ്റൊരു പ്രത്യേകത. മുപ്പത് വര്‍ഷം പഴക്കമുള്ള വിന്‍റേജ് ഫ്രെയിം ആണ് ഈ ഗ്ലാസിന്‍റെ പ്രത്യേകത എന്നാണ് പ്രവീണ്‍ പറയുന്നത്. ഈ സീസണില്‍ കണ്ണടകള്‍ കൂടുതല്‍ ട്രൈ ചെയ്യാന്‍ സാധ്യതയുണ്ടെന്നും പ്രവീണ്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. കട്ടത്താടി ലുക്കിലാണ് ഇത്തവണ ലാലേട്ടന്‍ പ്രേക്ഷകരുടെ മുമ്പില്‍ എത്തിയത്.
പതിവിലും വ്യത്യസ്തമായി ഫോര്‍മല്‍ ലുക്കില്‍ നിന്നും വേറിട്ട് കുറച്ച് സിംപിള്‍ ലുക്കിലായിരിക്കും ഇത്തവണ ലാലേട്ടന്‍ എത്തുക എന്നാണ് പ്രവീണ്‍ പറയുന്നത്. സ്യൂട്ടിലും ജാക്കറ്റിലും മാത്രമായി ഒതുങ്ങി നില്‍ക്കാതെ കുറച്ച് ക്യാഷ്വല്‍ അഥവാ സെമി ഫോര്‍മല്‍ ഔട്ട്ഫിറ്റുകളിലും ഇത്തവണ ലാലേട്ടനെ കാണാന്‍ കഴിയും. എപ്പോഴുമുള്ള ഹെവി ജാക്കറ്റുകള്‍ക്ക് പകരം ലിനന്‍ സമ്മര്‍ ജാക്കറ്റ്, ഓവര്‍ ഷര്‍ട്ട് തുടങ്ങിയവ പോലെയുള്ള ഈസി ഗോയിങ് ഓട്ട്ഫിറ്റുകളാണ് ലാലേട്ടനായി ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത് എന്നും പ്രവീണ്‍ കൂട്ടുച്ചേര്‍ത്തു.
നിരവധി സിനിമകളിലും പ്രവീണ്‍ ചെയ്തിട്ടുണ്ട്. സാഗര്‍ ഏലിയാസ് ജാക്കി, ബിഗ് ബി, അന്‍വര്‍, പ്രീസ്റ്റ്, കിംഗ് ഓഫ് കൊത്ത, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളിലൊക്കെ കോസ്റ്റ്യൂം ചെയ്തത് പ്രവീണ്‍ ആയിരുന്നു.
Also read: 'റാക്ക് പാട്ടു'മായി മോഹന്‍ലാല്‍; ബിഗ് ബോസ് മലയാളം സീസണ്‍ 6 ന് തുടക്കം