'ഫാഷനെ കുറിച്ച് അദ്ദേഹത്തിനറിയാം'; ബിഗ് ബോസിലെ ലാലേട്ടന്‍റെ ഡിസൈനറിന് പറയാനുള്ളത്...

By Anooja Nazarudheen  |  First Published Jan 23, 2020, 11:58 AM IST

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്തതായി ഒന്നുമുണ്ടാകില്ല. എന്നാല്‍ ഫാഷനെ കുറിച്ചും പുതിയ ട്രെന്‍ഡുകളെ കുറിച്ചും യുവതലമുറയെക്കാള്‍ അറിവുളളയാളുകൂടിയാണ്  'ലാലേട്ടന്‍' എന്നത് ചിലപ്പോള്‍ നിങ്ങളെ അത്ഭുതപ്പെടുത്താം. അടുത്തിടെ പല തരം സ്റ്റൈലുകളിലാണ് നാം അദ്ദേഹത്തെ  കാണുന്നത്. 


മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്തതായി ഒന്നുമുണ്ടാകില്ല. എന്നാല്‍ ഫാഷനെ കുറിച്ചും പുതിയ ട്രെന്‍ഡുകളെ കുറിച്ചും യുവതലമുറയെക്കാള്‍ അറിവുളളയാളുകൂടിയാണ്  'ലാലേട്ടന്‍' എന്നത് ചിലപ്പോള്‍ നിങ്ങളെ അത്ഭുതപ്പെടുത്താം. അടുത്തിടെ പല തരം സ്റ്റൈലുകളിലാണ് നാം അദ്ദേഹത്തെ  കാണുന്നത്. ബിഗ് ബോസ് മലയാളം രണ്ടാം സീസണ്‍ വിജയകരമായി മുന്നോട്ട് പോകുമ്പോള്‍ മത്സരാര്‍ത്ഥികളോടൊപ്പം പ്രേക്ഷകരും കാണാന്‍ ആഗ്രഹിക്കുന്നത്  മലയാളികളുടെ സ്വന്തം ലാലേട്ടനെ തന്നെയാണ്. ഓരോ ആഴ്ചയിലും പുത്തന്‍ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഹൈലൈറ്റ് അദ്ദേഹത്തിന്‍റെ വസ്ത്രങ്ങള്‍ തന്നെയാണ്. 

മോഹന്‍ലാലിന്‍റെ പേഴ്സണല്‍ ഡിസൈനര്‍ സ്റ്റൈലിസ്റ്റായ ജിഷാദ് ആണ് ബിഗ് ബോസിലെ അവതാരകന്‍ കൂടിയായ ലാലേട്ടന് വേണ്ടി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത്. ഫ്ലാഷിന്‍റെ ഡെനിം ഡിസൈനര്‍ ഹെഡായിരുന്ന ജിഷാദ് ഏകദേശം ഒരു  വര്‍ഷത്തോളമായി മോഹന്‍ലാലിന്‍റെ പേഴ്സണല്‍ ഡിസൈനര്‍ സ്റ്റൈലിസ്റ്റായി തുടരുന്നു. ബിഗ് ബോസ് തുടങ്ങുന്നതിന് മൂന്ന് മാസം മുന്‍പ് തന്നെ അദ്ദേഹം വിളിക്കുകയും ഷോയ്ക്ക് വേണ്ട് വസ്ത്രം ചെയ്യണമെന്ന് പറയുകയായിരുന്നു എന്ന് ജിഷാദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

Latest Videos

 

'വ്യത്യസ്തമായി ചെയ്യണമെന്നായിരുന്നു ലാല്‍സര്‍ പറഞ്ഞിരുന്നത്.  ബിഗ് ബോസിന് വേണ്ടി അഞ്ച് രീതിയിലാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന്- സ്മാര്‍ട്ട് സ്യൂട്ട്.  സാധാരണ സ്യൂട്ടില്‍ നിന്നും വ്യത്യസ്ഥയുള്ളതാണ് ഇവ. സാധാരണ കാണുന്നത് ഫോര്‍മല്‍ സ്യൂട്ടുകളാണ്.  എന്നാല്‍ പ്ലൈനായിട്ടുളള സ്യൂട്ടില്‍ നിന്നും കുറച്ചുകൂടി ഡിസൈനുകളുളളതാണ് ഇവ. ഇത് കഴിഞ്ഞ എപ്പിസോഡുകളില്‍ അദ്ദേഹം ധരിക്കുകയും ചെയ്തു. അദ്ദേഹത്തിന് ഇത് വളരെയധികം ഇഷ്ടമായി'- ജിഷാദ് പറഞ്ഞു. 

രണ്ടാമത് വരുന്നത് സ്ട്രീറ്റ് ഫാഷനാണ്. ജീന്‍സും ടീഷര്‍ട്ടിലുമുള്ള പരീക്ഷണങ്ങളാണ് ഇവ. ഇതും അദ്ദേഹത്തിന് വളരെയധികം ചേരുന്നുണ്ടായിരുന്നു. മൂന്നാമത് വരുന്നത് ഇന്‍റോ-വേസ്റ്റേണ്‍ ആണ്. ബിഗ് ബോസ് ആരംഭിച്ച ആദ്യ എപ്പിസോഡില്‍ അദ്ദേഹം ധരിച്ച  മഞ്ഞ നിറത്തിലുളള സ്യൂട്ട് ഇതില്‍പ്പെട്ടതാണ്. എലഗന്‍റ് ലുക്ക് നല്‍കുന്നതാണ് ഇവ.  നാലാമത് വരുന്നത് ജാപ്പനീസ് ബോഹെമിയനാണ്. പാച്ചിഡ് ജീന്‍സ്  നാലാമതായി ജാപ്പനീസ് ഫാഷനാണ്. അതില്‍ വരുന്നതാണ് കഴിഞ്ഞ എലിമിനേഷന്‍ എപ്പിസോഡില്‍ ഡെനിം ജാക്കറ്റിലുളള ലാലേട്ടന്‍റെ ലുക്ക്. കറുപ്പില്‍ ചുവപ്പ് പ്രിന്‍റുളള ടീഷര്‍ട്ടിനൊപ്പമാണ് ജാക്കറ്റ് ധരിച്ചത്. പാച്ചുകൾ ഉള്ള ജീന്‍സില്‍ ലാലേട്ടന്‍റെ ലുക്ക് കംപ്ലീറ്റായി. 

 

 

'അഞ്ചാമത് വരുന്നത് റിട്രോ ഫാഷനാണ്. അത് ഉദ്ദേശിക്കുന്നത് 80- 90കളിലെ ക്ലാസ്സിക് കളക്ഷനുകളാകാണ്.  ഫ്ലോറാല്‍ ട്രൌസേഴ്സ് , ഫ്ലോറാല്‍ ടീഷര്‍ട്ട് എന്നിവയാണ് ഇതില്‍ വരുന്നത്. എടുത്ത എപ്പിസോഡില്‍ ഇതിലുളള ഡിസൈനുകളാകും ലാല്‍ സാര്‍ ധരിക്കുന്നത്'- ജിഷാദ് തുടരുന്നു. അവയുടെ ചിത്രങ്ങള്‍ സാറിന് അയച്ചുകൊടുത്തിട്ടുണ്ട്. സാര്‍ അത് കണ്ടിട്ടില്ല. അദ്ദേഹത്തിന്‍റെ അഭിപ്രായത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്നും ജിഷാദ് പറയുന്നു. പലരും ഇത് ബീച്ച് വെയറായാണ് കാണുന്നത് എന്നാല്‍ അങ്ങനെയല്ല  പാറ്റേണില്‍ വ്യത്യാസം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. 

 

 

ലാല്‍ സാറിന് എല്ലാ എപ്പിസോഡിന് മുന്‍പും ഫോട്ടോകള്‍ അയച്ചു കൊടുക്കാറുണ്ട്. അദ്ദേഹത്തിന് എല്ലാ സ്റ്റൈലുകളെ കുറിച്ചും വളരെയധികം ധാരണയുണ്ട്. ഫാഷനെ കുറിച്ചും ട്രെന്‍ഡുകളെ കുറിച്ചും അപ്ഡേറ്റഡാണ്. കളറില്‍ ചിലപ്പോള്‍ അഭിപ്രായങ്ങള്‍ പറയാറുണ്ട്. ഈ കളര്‍ കൊടുത്താല്‍ നന്നായിരിക്കും, അങ്ങനെയൊക്കെ പറയാറുണ്ട്. ഡാര്‍ക്ക് ഷെയ്ഡസാണ് നല്ലത്. എന്നാല്‍ ബിഗ് ബോസിന്‍റെ ഫ്ലോര്‍ ഡാര്‍ക്ക് ആയതുകൊണ്ടാണ് കളര്‍ ലൈറ്റ് കൂടി കൊടുക്കാന്‍ ശ്രമിക്കുന്നത് എന്നും ജിഷാദ് കൂട്ടിച്ചേര്‍ത്തു.  

 

 

അദ്ദേഹത്തിന് വ്യക്തിത്വത്തിന് ചേരുന്നവയാണ് തെരഞ്ഞെടുക്കുന്നത്.  മുപ്പത് വര്‍ഷമായി അദ്ദേഹത്തിന്‍റെ കോസ്റ്റ്യൂമറാണ് മുരളി. മുരളിചേട്ടനോട്  അഭിപ്രായങ്ങള്‍ ചോദിക്കാറുണ്ട് എന്നും ജിഷാദ് പറഞ്ഞു. ലാല്‍ സാറിന്‍റെ പേഴ്സണല്‍ ഹെയര്‍ സ്റ്റൈലിസ്റ്റായ ലിജുവാണ് ഹെയര്‍ ചെയ്യുന്നത്. എല്ലാ ഔട്ട്ഫിറ്റ്സിനും ചേരുന്ന രീതിയിലാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ലുക്ക്. അദ്ദേഹത്തിന്‍റെ സാധാരണ സ്റ്റൈലിലോട്ട് വസ്ത്രം കൊണ്ടുവരുകയാണ് ചെയ്യുന്നത് എന്നും ജിഷാദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലിനിനോട് പറഞ്ഞു.

'വളരെ അധികം കഠിനാധ്വാനം ചെയ്യുന്ന ആളാണ് ശ്രീ മോഹന്‍ലാല്‍. ഒരു ദിവസം പോലും വര്‍ക്കൌട്ട് മുടങ്ങാതെ ചെയ്യും. ഭക്ഷണകാര്യത്തിലും വ്യായാമത്തിലും ശ്രദ്ധിക്കും. രാത്രിയാണ് ലാല്‍ സാര്‍ ഷൂട്ടിന് വരുന്നത്. അതിന് ശേഷം വെളുപ്പിനെ അദ്ദേഹത്തിന്‍റെ ലോക്കേഷനിലേക്കാകും പോകുന്നത്. അത്രയും ആത്മസമര്‍പ്പണം ചെയ്‌തയാളാണ് ലാല്‍ സര്‍'-ജിഷാദ് പറഞ്ഞുനിര്‍ത്തി. 

 റെയ്സ് 3 എന്ന സിനിമയക്ക് വേണ്ടി സല്‍മാന്‍ ഖാന് വേണ്ടി ജിഷാദ് വസ്ത്രം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കൊച്ചിയിലാണ് താമസം. 
 

click me!