ത്രിവർണ്ണ തലപ്പാവ്, വെളള കുർത്ത, നീല ജാക്കറ്റ്; ശ്രദ്ധയാകർഷിച്ച് മോദിയുടെ വസ്ത്രധാരണം

By Web Team  |  First Published Aug 15, 2022, 1:05 PM IST

2014 മുതൽ സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനത്തിനും വേണ്ടി വർണ്ണാഭമായ തലപ്പാവാണ് അന്ന് ധരിച്ചിരുന്നത്. തന്റെ ഉജ്ജ്വലമായ പ്രസംഗങ്ങളിലൂടെ ജനങ്ങളെ ആകർഷിക്കുക മാത്രമല്ല ഫാഷനോടുള്ള തന്റെ അതുല്യമായ കണ്ണുകൊണ്ട് രാജ്യത്തിന്റെ ശ്രദ്ധയാകർഷിക്കുകയും ചെയ്തു. 


സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യാൻ എത്തിയപ്പോൾ മോദി ധരിച്ചിരുന്ന വസ്ത്രമാണ് ഏറ്റവും കൂടുതൽ ശ്രദ്ധയാകർശിച്ചത്. ത്രിവർണ്ണ പതാക വരകളുള്ള  തലപ്പാവണിഞ്ഞാണ് മോദി എത്തിയത്.

പരമ്പരാഗത കുർത്തയും നീല ജാക്കറ്റും കറുത്ത ഷൂസും ധരിച്ച മോദി ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തിനായി വളരെ ലളിതമായ വസ്ത്രം ധരിക്കാൻ അദ്ദേ​ഹം തീരുമാനിക്കുകയായിരുന്നു. പരമ്പരാഗത വെളള കുർത്തയും നീല ജാക്കറ്റും കറുത്ത ഷൂസും ധരിച്ച മോദി ചരിത്രമുറങ്ങുന്ന ചെങ്കോട്ടയിൽ പതാക ഉയർത്തി.

Latest Videos

undefined

2014 മുതൽ സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനത്തിനും വേണ്ടി വർണ്ണാഭമായ തലപ്പാവാണ് ധരിച്ചിരുന്നത്. തന്റെ ഉജ്ജ്വലമായ പ്രസംഗങ്ങളിലൂടെ ജനങ്ങളെ ആകർഷിക്കുക മാത്രമല്ല ഫാഷനോടുള്ള തന്റെ അതുല്യമായ കണ്ണുകൊണ്ട് രാജ്യത്തിന്റെ ശ്രദ്ധയാകർഷിക്കുകയും ചെയ്തു. 

ഈ സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ്ണ പുട്ട് ഈസിയായി തയ്യാറാക്കാം

'മോദി ജാക്കറ്റ്...'

മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ശ്രദ്ധേയമായത് നേതാക്കളുടെ വസ്ത്രധാരണരീതിയാണ്. ഇന്ത്യൻ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതും ലാളിത്യമുള്ളതുമായ വസ്ത്രങ്ങൾ ധരിച്ചാണ് മോദിയുൾപ്പെടയുള്ള നേതാക്കൾ ചടങ്ങിനെത്തിയത്. വെള്ള കുർത്തയും ചാര നിറത്തിലുള്ള ബാൻധ്ഗാലാ ജാക്കറ്റുമായിരുന്ന് അന്ന് മോദിയുടെ വേഷം. 

2014–ൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ക്രീം നിറത്തിലുള്ള കുർത്തയും വെള്ള പൈജാമയും ഇളം തവിട്ടു നിറത്തിലുള്ള ബാൻധ്ഗാലാ ജാക്കറ്റുമായിരുന്നു ധരിച്ചിരുന്നത്. അതിന് ശേഷം ബാൻധ്ഗാലാ ജാക്കറ്റുകൾ ഇന്ത്യൻ വിപണിയിൽ പ്രിയമേറി. ഇതോടെയാണ് ‘മോദി ജാക്കറ്റ്’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. മോദിയുടെ വസ്ത്രധാരണത്തെ വളരെ ലളിതവും ഒതുക്കമുള്ളതുമായാണ് പ്രശസ്ത ഫാഷൻ ഡിസൈനർ രോഹിത് ബാൽ അന്ന് വിശേഷിപ്പിച്ചിരുന്നത്.

കുർത്തയ്ക്കും പൈജാമയ്ക്കുമൊപ്പം ‘മോദി ജാക്കറ്റ്’ ധരിച്ചാണ് രാജ്നാഥ് സിങ്, അമിത് ഷാ, പിയൂഷ് ഗോയല്‍ എന്നിവരും അന്ന് ചടങ്ങിനെത്തിയത്. ഇതോടെ മോദി തരംഗം സത്യപ്രതിജ്ഞാ വേദിയിലും അലയടിച്ചു. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കുടിക്കാം നാല് ഹെൽത്തി ഡ്രിങ്കുകൾ

 

click me!