'ഫൂട്ട് ഫെറ്റിഷിസം' എന്ന് കേട്ടിട്ടുണ്ടോ? കാലുകളോട് ആസക്തി തോന്നുന്ന, കാലുകളോട് പ്രണയം തോന്നുന്നൊരു മാനസികാവസ്ഥയാണിത്. സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം കാണുന്നത് തന്നെയാണ്. എന്നാല്‍ പുരുഷന്മാരിലാണ് കൂടുതലും കാണുന്നത്.
മൊബൈല്‍ ഫോണ്‍, ഇന്‍റര്‍നെറ്റ് എന്നിങ്ങനെ കാലം ഡിജിറ്റലിലേക്ക് മാറിയപ്പോള്‍ അത് തൊഴില്‍ മേഖലയിലും അതനുസരിച്ച് ആകെ സംസ്കാരത്തിലുമെല്ലാം കൊണ്ടുവന്ന മാറ്റങ്ങള്‍ വളരെ വലുതാണ്. ഇന്ന് സോഷ്യല്‍ മീഡിയ പേജുകള്‍, യൂട്യൂബ് ചാനലുകള്‍ എല്ലാം മുഖ്യവരുമാന മാര്‍ഗമായിട്ടാണല്ലോ നില്‍ക്കുന്നത്. എന്നാല്‍ ഒരു പത്ത് കൊല്ലം മുമ്പ് ഇങ്ങനെയൊരു തൊഴില്‍ സംസ്കാരം ഇല്ലായിരുന്നല്ലോ, അങ്ങനെയൊന്ന് വരുമെന്ന് പോലും നാം ചിന്തിച്ചുകാണില്ല.
ഇത്തരം മാറ്റങ്ങള്‍ മാറുന്ന കാലത്തിന് അനുസരിച്ച് വന്നുകൊണ്ടേ ഇരിക്കും. സമാനമായ രീതിയില്‍ ഇപ്പോള്‍ വരുമാനമുണ്ടാക്കുന്നതിനായി പല മോഡലുകളും ചെയ്യുന്ന, വ്യത്യസ്തമായൊരു ജോലിയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇതെക്കുറിച്ച് നിങ്ങളില്‍ ചിലര്‍ക്കെങ്കിലും അറിവുണ്ടായിരിക്കും. എന്നാല്‍ ധാരാളം പേര്‍ക്ക് തീര്‍ച്ചയായും ഇത് പുതുമ തന്നെയായിരിക്കും.
'ഫൂട്ട് ഫെറ്റിഷിസം' എന്ന് കേട്ടിട്ടുണ്ടോ? കാലുകളോട് ആസക്തി തോന്നുന്ന, കാലുകളോട് പ്രണയം തോന്നുന്നൊരു മാനസികാവസ്ഥയാണിത്. സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം കാണുന്നത് തന്നെയാണ്. എന്നാല്‍ പുരുഷന്മാരിലാണ് കൂടുതലും കാണുന്നത്.
ഫൂട്ട് ഫെറ്റിഷുകളായ ആളുകള്‍ക്ക് ആസ്വദിക്കാനായി കാലുകളുടെ ഫോട്ടോകള്‍ വേണം. ഇത് മോഡലുകള്‍ നല്‍കും. 'നല്ല' കാലുകള്‍ക്ക് കൂടുതല്‍ വില എന്നതാണ് രീതി. ഇങ്ങനെ പത്തും ഇരുപതും മുപ്പതും നാല്‍പതും ലക്ഷം വരെ കാലുകളുടെ ഫോട്ടോകള്‍ നല്‍കി ഉണ്ടാക്കുന്നവരുണ്ട് എന്നാണ് 'ജാം പ്രസ്'ന് നല്‍കിയ അഭിമുഖത്തില്‍ പ്രമുഖ സെക്സ് തെറാപ്പിസ്റ്റ് ആയ മെലിസ കുക്ക് പറയുന്നത്.
'ഫൂട്ട് ഫെറ്റിഷിസം ഏറ്റവും സാധാരണമായിട്ടുള്ള ഫെറ്റിഷിസം ആണ്. പെസന്‍റ് ഫൂട്ട് ടൈപ്പില്‍ വരുന്ന കാലുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഡിമാൻഡുള്ളത്. ഇത് അപൂര്‍വ്വമാണ്. പെസന്‍റ് ഫൂട്ട് ടൈപ്പ് എന്ന് പറയുമ്പോള്‍ കാലിലെ ആദ്യ മൂന്ന് വിരലുകള്‍ ഒരേ വലുപ്പത്തില്‍ വരുന്നതായിരിക്കും...'- രസകമായ വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ് മെലീസ കുക്ക്.
ഒരു ഫൂട്ട് ഫെറ്റിഷ് വെബ്‍സൈറ്റ് നടത്തിയ സര്‍വേ പ്രകാരം ചതുരാകൃതിയില്‍ വരുന്ന കാലുകള്‍ക്കാണ് കൂടുതല്‍ തുക ആളുകള്‍ നല്‍കുന്നതത്രേ. അതുകഴിഞ്ഞാല്‍ 'ഗ്രീക്ക് ഫീറ്റ്', പിന്നെ 'റോമൻ ഫീറ്റ്' എന്നിങ്ങനെ. മോഡലുകള്‍ വലിയ രീതിയില്‍ ഈ രംഗത്തേക്ക് കടന്നുവരുന്നതായാണ് ഇവരെല്ലാം അവകാശപ്പെടുന്നത്. ആകെ ആവശ്യമുള്ളത് ഭംഗിയുള്ള കാലുകളായിരിക്കണം, അതിന്‍റെ ചിത്രങ്ങള്‍ 'ക്വാളിറ്റി' ഉള്ളതുമായിരിക്കണം.
Also Read:- ഭാര്യയായ പെണ്‍കുട്ടിയെ കണ്ടെത്തിയത് എഐ സഹായത്തോടെയെന്ന് യുവാവ്; ഇങ്ങനെയൊരു സാധ്യത!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-