'9 ഭാര്യമാര്‍, അത് പത്താക്കണം, പത്ത് ബന്ധത്തിലും കുട്ടികളും'; അസാധാരണ ആഗ്രഹവുമായി മോഡല്‍

By Web Team  |  First Published Nov 28, 2022, 11:02 PM IST

ആര്‍തര്‍ ഓ ഉര്‍സോ എന്ന മോഡല്‍ ഇതുവരെ ഒമ്പത് സ്ത്രീകളെ വിവാഹം ചെയ്തിട്ടുണ്ട്. ആദ്യ ഭാര്യ ലുവാന കസാക്കി എന്ന യുവതിയാണ്. ഇതിന് ശേഷം തുടരെ തുടരെ എട്ട് വിവാഹങ്ങള്‍. ഇതില്‍ ഒരു ഭാര്യ പക്ഷേ വിവാഹമോചനം നേടി ബന്ധത്തില്‍ നിന്ന് പിന്മാറി. 


പ്രണയബന്ധം വിവാഹജീവിതം എന്നിവയെല്ലാം വ്യക്തികളുടെ കാഴ്ചപ്പാടിനും അഭിരുചിക്കുമെല്ലാം അനുസരിച്ചിരിക്കും. ഒന്നിലധികം വിവാഹം കഴിക്കുന്നവരെ നമുക്ക് നമ്മുടെ ചുറ്റുപാടിലും തന്നെ കാണം. ഭൂരിപക്ഷവും പുരുഷന്മാരാണ് കൂടുതല്‍ പങ്കാളികളെ സ്വന്തമാക്കിയിട്ടുള്ളതെന്നും ശ്രദ്ധിച്ചാല്‍ മനസിലാക്കാം. 

ഏക പങ്കാളിയുമൊത്തുള്ള ജിവിതം പോലെ തന്നെ ഒന്നിലധികം പങ്കാളികള്‍ വരുന്ന ജീവിതം എന്ന് പറയാം. പലപ്പോഴും ഇത് വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം ഇടയാക്കുന്ന വിഷയമാണ്. ഇപ്പോഴിതാ ബ്രസീലില്‍ നിന്നുള്ളൊരു മോഡലിന്‍റെ ജീവിതം ഇതുപോലെ വാര്‍ത്തകളില്‍ ചര്‍ച്ചയാവുകയാണ്. 

Latest Videos

ആര്‍തര്‍ ഓ ഉര്‍സോ എന്ന മോഡല്‍ ഇതുവരെ ഒമ്പത് സ്ത്രീകളെ വിവാഹം ചെയ്തിട്ടുണ്ട്. ആദ്യ ഭാര്യ ലുവാന കസാക്കി എന്ന യുവതിയാണ്. ഇതിന് ശേഷം തുടരെ തുടരെ എട്ട് വിവാഹങ്ങള്‍. ഇതില്‍ ഒരു ഭാര്യ പക്ഷേ വിവാഹമോചനം നേടി ബന്ധത്തില്‍ നിന്ന് പിന്മാറി. 

ഇതെക്കുറിച്ച് ആര്‍തര്‍ മാധ്യമങ്ങളോട് സംസാരിച്ചത് തന്നെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഗത എന്ന ഭാര്യ എന്തുകൊണ്ടാണ് വിവാഹമോചനം തേടിയത് എന്നതായിരുന്നു ആര്‍തര്‍ വിശദീകരിച്ചത്.

'വിവാഹമോചനം എന്നത് അഗതയുടെ താല്‍പര്യമായിരുന്നു. കാരണം അവര്‍ക്ക് ഏക പങ്കാളി ജീവിതം മതിയെന്ന് പറഞ്ഞു. എന്നെ വിവാഹം ചെയ്ത ശേഷം അവര്‍ ഞാൻ അവരുടേത് മാത്രമായിരിക്കണമെന്ന് ആവശ്യപ്പെട്ടു. ഞാൻ മറ്റൊരു ജീവിതരീതിയിലുള്ള ആളാണ്. എന്‍റെ ഭാര്യമാരും അങ്ങനെ തന്നെ. ഇതെല്ലാം മനസിലാക്കിക്കൊണ്ട് എന്‍റെ പങ്കാളിയായ ശേഷം ഇങ്ങനെ പെരുമാറിയത് എന്നെ വല്ലാതെ ബാധിച്ചു. എന്നെ മാത്രമല്ല മറ്റ് ഭാര്യമാരെയും. ഇതിന് ശേഷമാണ് അഗത വിവാഹമോചനം തേടിയത്....'- ആര്‍തറിന്‍റെ വാക്കുകള്‍.

മോഡല്‍ എന്നതില്‍ കവിഞ്ഞ് ഈ പ്രത്യേകതകളാണ് ആര്‍തറിനെ സോഷ്യല്‍ മീഡിയയിലും ശ്രദ്ധേയനാക്കുന്നത്. ഭാര്യമാര്‍ക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം ആര്‍തര്‍ ഇൻസ്റ്റഗ്രാം പേജില്‍ പങ്കുവയ്ക്കാറുണ്ട്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arthur O Urso (@arthurourso)

എങ്ങനെയും പത്ത് ഭാര്യമാരുണ്ടാകണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ഈ പത്ത് ഭാര്യമാരിലും തനിക്ക് കുട്ടികള്‍ വേണമെന്നുമാണ് ആഗ്രഹമെന്ന് ഈ യുവാവ് പറയുന്നു. നിലവില്‍ ഒരു മകള്‍ മാത്രമാണ് ആര്‍തറിനുള്ളത്. 

Also Read:- നിങ്ങളുടെ പുരുഷപങ്കാളി 'നല്ലവനോ'? പരിശോധിക്കൂ ഈ ആറ് കാര്യങ്ങള്‍

click me!