'ദാമ്പത്യ ജീവിതത്തിന്‍റെ പത്ത് വര്‍ഷത്തോളം ഒബാമയെ സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല'; മിഷേല്‍ വെളിപ്പെടുത്തുന്നു

By Web Team  |  First Published Dec 31, 2022, 8:38 AM IST

ഒരുമിച്ചുള്ള ജീവിതത്തിനിടയില്‍ പത്ത് വര്‍ഷത്തോളം ഭര്‍ത്താവായ ഒബാമയെ സഹിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് മിഷേല്‍ പറയുന്നത്. കഴിഞ്ഞയാഴ്ച്ച റിവോള്‍ട്ട് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മിഷേലിന്റെ വെളിപ്പെടുത്തല്‍. 


മുൻ അമേരിക്കൻ പ്രസിഡന്‍റ് ബാരക് ഒബാമക്കും ഭാര്യ മിഷേല്‍ ഒബാമക്കും ദമ്പതികളെന്ന നിലയില്‍ മാത്രം ധാരാളം ആരാധകരുണ്ട്. ഇവരുടേത് മാതൃകയാക്കാവുന്ന ബന്ധമെന്നാണ് പലരും പറയുന്നത് തന്നെ. ഇവര്‍ തമ്മിലുള്ള ഗാഢവും മനോഹരവുമായ ബന്ധത്തെ കുറിച്ച് പലപ്പോഴും നാം കേട്ടിട്ടുമുണ്ട്. പലപ്പോഴും ഭാര്യയെ കുറിച്ച് ഏറ്റവും ബഹുമാനപൂര്‍വമാണ് ഒബാമ സംസാരിക്കുന്നത്. തിരിച്ച് മിഷേലും അതേ ആദരവോടും സ്നേഹത്തോടെയുമാണ് ഒബാമയെ കുറിച്ച് സംസാരിക്കുന്നതും. 1992-ലാണ് ഒബാമയും മിഷേലും വിവാഹിതരായത്. കഴിഞ്ഞ ഒക്ടോബര്‍ നാലിന് ഇരുവരും 30ാം വിവാഹ വാര്‍ഷികവും ആഘോഷിച്ചിരുന്നു. 24 വയസ്സുകാരി മാലിയ ആന്‍ ഒബാമയും 21-കാരി സാഷ ഒബാമയുമാണ് ഇരുവരുടേയും മക്കള്‍.

തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ മോശം ഘട്ടത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഇപ്പോള്‍  മിഷേല്‍ ഒബാമ. ഒരുമിച്ചുള്ള ജീവിതത്തിനിടയില്‍ പത്ത് വര്‍ഷത്തോളം ഭര്‍ത്താവായ ഒബാമയെ സഹിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് മിഷേല്‍ പറയുന്നത്. കഴിഞ്ഞയാഴ്ച്ച റിവോള്‍ട്ട് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മിഷേലിന്റെ വെളിപ്പെടുത്തല്‍. ആ സമയത്ത് കുഞ്ഞുങ്ങള്‍ രണ്ടു പേരും ചെറിയ പ്രായമായിരുന്നെന്നും മിഷേല്‍ പറയുന്നു.

Latest Videos

'ഒരാളുമായി നിങ്ങളി‍ പ്രണയത്തിലായിരിക്കുമ്പോഴും കാര്യങ്ങളെല്ലാം ശരിയായ രീതിയില്‍ നടക്കുമ്പോഴും ആ ബന്ധം നിലനിര്‍ത്തുന്നത് എത്രത്തോളം കഠിനമാണെന്ന കാര്യം നമ്മള്‍ ആരും തുറന്ന് സംസാരിക്കാറില്ല. ഇതെല്ലാം പറയുമ്പോള്‍ ഞാന്‍ എത്രത്തോളം ക്രൂരയാണെന്ന് ആളുകള്‍ ചിന്തിക്കും. എന്നാല്‍ 10 വര്‍ഷത്തോളം എനിക്ക് എന്റെ ഭര്‍ത്താവിനെ സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. മക്കള്‍ രണ്ടു പേരും അന്ന് ചെറിയ പ്രായമായിരുന്നു. ഞങ്ങള്‍ സ്വന്തം കരിയര്‍ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലായിരുന്നു അന്ന്. ആ സമയത്ത് മക്കളുടെ സ്‌കൂളിനെ കുറിച്ചും അവരെ വളര്‍ത്തുന്നതിനെ കുറിച്ചുമൊക്കെ ഞാന്‍ വേവലാതിപ്പെട്ടിരുന്നു. വിവാഹം ഒരിക്കലും 50-50 എന്ന രീതിയില്‍ പോകണമെന്നില്ല. ചിലപ്പോള്‍ ഞാന്‍ 70ഉം അദ്ദേഹം 30ഉം ആയ സമയങ്ങളുണ്ട്. ചിലപ്പോള്‍ അദ്ദേഹം 60ഉം ഞാന്‍ 40ഉം ആകും. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ 30 വര്‍ഷം പൂര്‍ത്തിയായി. അതില്‍ 10 വര്‍ഷം ഏറ്റവും മോശം സമയമായിട്ടാണ് ഞാന്‍ കാണുന്നത്. നമ്മള്‍ അതിനെ എങ്ങനെ സമീപിക്കുന്നു എന്നതാണ് കാര്യം. ചിലപ്പോള്‍ അഞ്ച് വര്‍ഷം ഇത് മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ല എന്നു പറയും. ഇതിലെല്ലാം ഏറ്റവും പ്രധാനപ്പെട്ട കാര്യം പങ്കാളിയെ മനസിലാക്കുക എന്നതാണ്. ബന്ധത്തിലെ ഉയര്‍ച്ച താഴ്ച്ചകള്‍ക്കിടയിലും ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ടായിരുന്നു' - മിഷേല്‍ പറയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Barack Obama (@barackobama)

 

Also Read: ചൈനയിലെ ഉയര്‍ന്ന കൊവിഡ് നിരക്കുകൾ ആശങ്കപ്പെടുത്തുന്നു, പിന്തുണ നൽകും: ലോകാരോ​ഗ്യസംഘടന

click me!