അഭ്യാസത്തിന് ശേഷം മുകളിലെത്തുന്ന യുവാക്കളെ കാത്ത് അതിശയത്തിലാണ്ടുപോയ ഏതാനും കാഴ്ചക്കാരെയും വീഡിയോയില്‍ തന്നെ കാണാം. ഇവര്‍ കയ്യടിച്ച് യുവാക്കളെ അഭിനന്ദിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വ്യത്യസ്തമായ പല ചലഞ്ചുകളും നാം കാണാറുണ്ട്. ഇവയില്‍ കായികമായ കഴിവുകള്‍ പ്രകടിപ്പിക്കാൻ ആവശ്യപ്പെടുന്നതോ, അല്ലെങ്കില്‍ അത്തരത്തിലുള്ള അഭ്യാസങ്ങള്‍ പ്രകടിപ്പിക്കാൻ ആവശ്യപ്പെടുന്നതോ ആയ ചലഞ്ചുകള്‍ കാര്യമായി തന്നെ വരാറുണ്ട്.
യുവാക്കളാണ് ഏറെയും ഇത്തരത്തിലുള്ള ചലഞ്ചുകള്‍ കൊടുക്കുന്നതും ഏറ്റെടുക്കുന്നതും. ഇപ്പോഴിതാ സമാനമായി വ്യത്യസ്തമായ രീതിയിലുള്ളൊരു ചലഞ്ചിന്‍റെ വീഡിയോ ആണ് വൈറലാകുന്നത്. എന്നാലീ ചലഞ്ചിനെ കുറിച്ച് അത്ര വ്യാപകമായി വിവരങ്ങളൊന്നും ലഭ്യമല്ല. സിഡ്നിയില്‍ നിന്നാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത് എന്നാണ് സൂചന. ഇക്കാര്യത്തിലും സ്ഥിരീകരണങ്ങളില്ല.
ഏതായാലും കാഴ്ചയ്ക്ക് ആരെയും അമ്പരപ്പിക്കുന്നതോ ഞെട്ടിക്കുന്നതോ ആയ പ്രകടനം തന്നെയാണ് വീഡിയോയില്‍ യുവാക്കള്‍ നടത്തുന്നത്. അത് നിസംശയം പറയാം. വലിയൊരു പടിക്കെട്ട് മുഴുവനും ഒരു യുവാവ് തന്‍റെ തലയില്‍ മറ്റൊരു യുവാവിനെ, അദ്ദേഹത്തിന്‍റെ ശരീരം മുഴുവനായി ബാലൻസ് ചെയ്തുകൊണ്ട് കയറിപ്പോകുന്നതാണ് വീഡിയോയിലുള്ളത്. ഇത് എങ്ങനെയെന്ന് വീഡിയോ കാണുമ്പോള്‍ മാത്രമേ മനസിലാകൂ. രണ്ടുപേരും ഒരേ സമയം ബാലൻസ് ചെയ്താണ് പോകുന്നത്.
റെഡിറ്റിലാണ് വീഡിയോ വൈറലായിരിക്കുന്നത്. സംഭവം കണ്ടാല്‍ നമുക്ക് സ്വന്തം കണ്ണുകളെ പോലും വിശ്വസിക്കാൻ തോന്നാത്ത അത്രയും അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണിത്. എങ്ങനെയാണീ യുവാക്കളിത് ചെയ്യുന്നത് എന്ന അതിശയമാണ് വീഡിയോ കണ്ടവരെല്ലാം പങ്കുവയ്ക്കുന്നത്. ഇത് കണ്ട് ആരും ഇത് അനുകരിക്കാൻ ശ്രമിക്കല്ലേയെന്നും ഏറെ പേര്‍ പറയുന്നു. കാരണം ഇവര്‍ യഥാര്‍ത്ഥത്തില്‍ തന്നെ അഭ്യാസികളാകാനോ തരമുള്ളൂ എന്നും അല്ലെങ്കില്‍ ഇങ്ങനെ ചെയ്യാൻ സാധിക്കില്ലെന്നുമാണ് വീഡിയോ കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്.
അഭ്യാസത്തിന് ശേഷം മുകളിലെത്തുന്ന യുവാക്കളെ കാത്ത് അതിശയത്തിലാണ്ടുപോയ ഏതാനും കാഴ്ചക്കാരെയും വീഡിയോയില്‍ തന്നെ കാണാം. ഇവര്‍ കയ്യടിച്ച് യുവാക്കളെ അഭിനന്ദിക്കുകയാണ്.
വീഡിയോ കണ്ടുനോക്കൂ...
Also Read:- 'വീഡിയോ സത്യമെങ്കില്‍ പെണ്‍കുട്ടിയെ സഹായിക്കും'; 'ഫ്രോഡ്' എന്ന് കമന്‍റുകള്‍...