വിവാഹവേദിയില്‍ വധുവും വരനും നില്‍ക്കുകയാണ്. വധു ആരതി ഉഴിയുന്നു. ഇതിനിടെ കാണികളുടെ കൂട്ടത്തില്‍ നിന്ന് എവിടെ നിന്നാണെന്ന് മനസിലാകാത്ത വിധം അടി തുടങ്ങുകയാണ്. എന്താണ് കാരണമെന്നോ ആരാണ് അടിക്ക് തുടക്കമിട്ടതെന്നോ ഒന്നും വ്യക്തമാകുന്നില്ല.
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വീഡിയോകള്‍ നാം കണ്ടുപോകുന്നു. ഇവയില്‍ താല്‍ക്കാലികമായി കാഴ്ചക്കാരെ ആസ്വദിപ്പിക്കുന്നതിന് ബോധപൂര്‍വം തയ്യാറാക്കുന്ന ഉള്ളടക്കങ്ങളുള്ള വീഡിയോകളാണ് അധികവും കാണാറ്. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി കണ്‍മുന്നില്‍ നടക്കുന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകളാണ് വലിയ രീതിയില്‍ ശ്രദ്ധ നേടാറ്.
ഇത് രസകരമായ സംഭവങ്ങളുടെ തുടങ്ങി അപകടങ്ങളുടെ വരെ ദൃശ്യങ്ങളാകാം. ഇക്കൂട്ടത്തില്‍ വലിയ രീതിയില്‍ ശ്രദ്ധേയമാകാറുള്ളൊരു വിഭാഗമാണ് വിവാഹ വീഡിയോകള്‍.
വിവാഹാഘോഷത്തിനിടെ നടക്കുന്ന വ്യത്യസ്തമായ ആചാരങ്ങളോ, തമാശയോ കൗതുകമോ തോന്നിപ്പിക്കുന്ന സംഭവങ്ങളോ അവിചാരിതമായ മറ്റ് സംഭവങ്ങളോ എല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പിന്നീട് വ്യാപകമായി പ്രചരിക്കാറുണ്ട്.
സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായൊരു വിവാഹവീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. വിവാഹച്ചടങ്ങുകള്‍ക്കിടെ കാണികളുടെ കൂട്ടത്തില്‍ നടന്ന വമ്പൻ തല്ലാണ് വീഡിയോയില്‍ കാണുന്നത്.
വിവാഹവേദിയില്‍ വധുവും വരനും നില്‍ക്കുകയാണ്. വധു ആരതി ഉഴിയുന്നു. ഇതിനിടെ കാണികളുടെ കൂട്ടത്തില്‍ നിന്ന് എവിടെ നിന്നാണെന്ന് മനസിലാകാത്ത വിധം അടി തുടങ്ങുകയാണ്. എന്താണ് കാരണമെന്നോ ആരാണ് അടിക്ക് തുടക്കമിട്ടതെന്നോ ഒന്നും വ്യക്തമാകുന്നില്ല. ഏതാനും സെക്കൻഡുകള്‍ കഴിഞ്ഞാണ് വരന്‍റെ ശ്രദ്ധ അങ്ങോട്ട് തിരിയുന്നത്.
അപ്പോഴേക്ക് സംഗതി കൂട്ടത്തല്ല് തന്നെയായി മാറിയിരുന്നു. തല്ലില്‍ പങ്കാളികളാകുന്നവരുടെ എണ്ണം നോക്കിനില്‍ക്കെ കൂടിവരുന്നു. ഇതോടെ ചടങ്ങുകള്‍ നിര്‍ത്തി വരൻ അസ്വസ്ഥതയോടെ അങ്ങോട്ട് പോകാനൊരുങ്ങുകയാണ്. എന്നാല്‍ വിവാഹവേദിക്ക് സമീപത്ത് നില്‍ക്കുന്ന വീട്ടുകാര്‍ ഇതിന് സമ്മതിക്കുന്നില്ല. വധുവും എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങിനില്‍ക്കുകയാണ്. കൂട്ടത്തല്ലാണെങ്കില്‍ കണ്ണി പോലെ പടര്‍ന്നുപോവുകയാണ്. ഏറെ നേരം ഇത് തുടരുന്നുണ്ട്.
എവിടെ വച്ച്, എന്നാണ് ഇത് നടന്നതെന്ന് വ്യക്തമല്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലാണ് വീഡിയോ വൈറലായത്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
വീഡിയോ കാണാം...
Also Read:- 'സിനിമാ സീൻ ഒന്നുമല്ല'; വൈറലായി വിവാഹദിനത്തിലെ വധുവിന്‍റെ വീഡിയോ...