ബോഹോ കട്ട്-ഔട്ട് വസ്ത്രത്തില്‍ തിളങ്ങി നില്‍ക്കുന്ന മാനുഷിയാണ് ചിത്രത്തിലുള്ളത്. താരം തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
മുന്‍ ലോകസുന്ദരിയും ബോളിവുഡ് താരവുമായ മാനുഷി ഛില്ലറിന് നിരവധി ആരാധകരാണുള്ളത്. ഏത് വസ്ത്രത്തിലും അതിസുന്ദരിയാണ് മാനുഷി ചില്ലര്‍. മാനുഷി ഛില്ലറിന്റെ ഫാഷന്‍ തിരഞ്ഞെടുപ്പുകള്‍ ഏറെ ശ്രദ്ധേയവുമാണ്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ മാനുഷി തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ മാനുഷിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബോഹോ കട്ട്-ഔട്ട് വസ്ത്രത്തില്‍ തിളങ്ങി നില്‍ക്കുന്ന മാനുഷിയാണ് ചിത്രത്തിലുള്ളത്. താരം തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ഗോള്‍ഡന്‍ നിറത്തിലുള്ള ഔട്ട്ഫിറ്റാണ് താരത്തിന്‍റെ വേഷം.ഷോള്‍ഡറില്‍ നിന്നും അരക്കെട്ട് വരെയുള്ള ക്രോസ് ടോപും ഫ്രില്ലോടു കൂടിയ സ്‌കർട്ടുമാണ് ഔട്ട്ഫിറ്റിന്‍റെ പ്രത്യേകതകള്‍. 'സൂര്യാസ്തമയം ആകാശത്തെ വര്‍ണാഭമാക്കുന്നു' എന്ന ക്യാപ്ഷനോടെ ആണ് ചിത്രങ്ങള്‍ മാനുഷി പങ്കുവച്ചത്.
അരുണ്‍ ഗോപാലന്റെ സംവിധാനത്തില്‍ ജോണ്‍ എബ്രഹാം നായകനാകുന്ന 'ടെഹ്‍രാൻ' ആണ് മാനുഷിയുടെ പുറത്തിറങ്ങാനുള്ള ചിത്രം. യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയിട്ടുള്ളതായിരിക്കും ദിനേഷ് വിജൻ നിര്‍മിക്കുന്ന ചിത്രം എന്നാണ് റിപ്പോര്‍ട്ട്. റിതേഷ് ഷായും ആഷിഷ് പ്രകാശ് വര്‍മയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. 2023 ജനുവരി 26-നാണ് ചിത്രം പുറത്തിറങ്ങുക.
Also Read: ഫാഷന്‍ ഡിസൈനര്‍ വിവിയന്‍ വെസ്റ്റ്ഹുഡ് അന്തരിച്ചു