വലിയൊരു കൃഷിയിടത്തിലാണ് ഇവര്‍ നില്‍ക്കുന്നത്. ഇവിടെത്തന്നെ വിളഞ്ഞ തക്കാളി വലിയ ട്രക്കില്‍ ലോഡ് ആക്കി കയറ്റിവിടുന്നതിനിടെ പകര്‍ത്തിയതാണ് വീഡിയോ. കാഴ്ചയില്‍ ഇതൊരു ഫാമാണെന്നാണ് മനസിലാവുന്നത്.
സിനിമകളില്‍ നാം കണ്ട് കയ്യടിക്കുന്ന നായകന്മാരെക്കാള്‍ കഴിവും ശക്തിയുമുള്ള 'റിയല്‍ ലൈഫ് ഹീറോ'കളുണ്ട്. എന്നാലിവര്‍ വലിയ രീതിയില്‍ അറിയപ്പെടുകയോ പ്രശംസിക്കപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്യപ്പെട്ടവരാകണമെന്നില്ല. കായികബലം കൊണ്ടും ബുദ്ധി കൊണ്ടും അധ്വാനശീലം കൊണ്ടുമെല്ലാം ഇങ്ങനെ 'ഹീറോ' ആണല്ലോ എന്ന് നമ്മെക്കൊണ്ട് തോന്നിപ്പിക്കുന്ന കുറച്ച് പേരെയെങ്കിലും നാം എപ്പോഴും ഓര്‍ത്തിരിക്കാറില്ലേ?
അത്തരത്തില്‍ 'റിയല്‍ ഹീറോ' എന്ന പ്രശംസയും നേടി വലിയ രീതിയില്‍ ശ്രദ്ധ നേടുകയാണ് തൊഴിലാളിയായ/കര്‍ഷകനായ ഒരു യുവാവ്. രണ്ട് ദിവസം മുമ്പ് ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയിലൂടെയാണ് ഇദ്ദേഹം ഏവര്‍ക്കും സുപരിചതനായത്. എന്നാല്‍ വീഡിയോ എവിടെ നിന്ന് എപ്പോള്‍ പകര്‍ത്തിയതാണെന്നത് വ്യക്തമല്ല.
ഇദ്ദേഹം തൊഴിലാളിയാണോ, കര്‍ഷകനാണോ എന്നതും കൃത്യമായി ഉറപ്പിക്കാൻ സാധിക്കില്ല. കാരണം ഒരു ട്രക്കില്‍ നിറയെ തക്കാളി നിറയ്ക്കുന്ന ഇദ്ദേഹത്തെയാണ് നാം വീഡിയോയില്‍ കാണുന്നത്. വലിയൊരു കൃഷിയിടത്തിലാണ് ഇവര്‍ നില്‍ക്കുന്നത്. ഇവിടെത്തന്നെ വിളഞ്ഞ തക്കാളി വലിയ ട്രക്കില്‍ ലോഡ് ആക്കി കയറ്റിവിടുന്നതിനിടെ പകര്‍ത്തിയതാണ് വീഡിയോ. കാഴ്ചയില്‍ ഇതൊരു ഫാമാണെന്നാണ് മനസിലാവുന്നത്.
ഒന്നുകില്‍ ഇവിടെയുള്ള കര്‍ഷകനാകാം ഇദ്ദേഹം അതല്ലെങ്കില്‍ ട്രക്കില്‍ പച്ചക്കറി നിറയ്ക്കുന്നത് അടക്കമുള്ള ജോലികള്‍ ചെയ്യുന്ന തൊഴിലാളിയുമാകാം. എന്തായാലും ഇദ്ദേഹത്തിന്‍റെ കഴിവിനും ബുദ്ധിക്കും അധ്വാനിക്കാനുള്ള മനസിനുമെല്ലാം വമ്പിച്ച കയ്യടിയാണ് സോഷ്യല്‍ മീഡിയില്‍ ലഭിക്കുന്നത്.
തക്കാളി കൂടകളിലാക്കി നിറച്ചുവച്ചിട്ടുണ്ട്. ഇത് ഓരോന്നും എടുത്ത് ട്രക്കിലേക്ക് മാറ്റിനിറയ്ക്കുന്നതാണ് ജോലി. അസാധാരണമായ രീതിയില്‍ കാണുമ്പോള്‍ അതിശയപ്പെടും വിധമുള്ള കഴിവോടെയാണ് ഇദ്ദേഹമിത് ചെയ്യുന്നത്. കൂടകളോരോന്നും എടുത്ത് ട്രക്കിലേക്ക് എറിയും. അപ്പോള്‍ അതിലെ തക്കാളി മാത്രം ട്രക്കിനകത്തേക്കും കൂട ട്രക്കിന് വെളിയിലേക്കും വീഴും.
എങ്ങനെയാണ് കൃത്യമായി, ഒരെണ്ണം പോലും മാറിപ്പോകാതെ തക്കാളി ട്രക്കിനകത്തേക്കും കൂട വെളിയിലേക്കും ഇദ്ദേഹം തെറിപ്പിക്കുന്നതെന്നാണ് ഏവരും കൗതുകത്തോടെ നോക്കിയത്.
കായികമായി നല്ല ശേഷിയുള്ളൊരു യുവാവാണ് ഇദ്ദേഹമെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. അര്‍നോള്‍ഡിന്‍റെ ശക്തിയും ഐൻസ്റ്റീന്‍റെ ബുദ്ധിയും എന്നാണ് ട്വിറ്ററില്‍ ഇദ്ദേഹത്തിന്‍റെ വീഡിയോയ്ക്ക് ഇട്ടിരിക്കുന്ന അടിക്കുറിപ്പ് തന്നെ.
എന്തായാലും വീഡിയോ വലിയ രീതിയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഒരു കോടിയിലധികം പേരാണ് ഇതോനടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
വീഡിയോ...
Power of Arnold, brain of Einstein pic.twitter.com/3W0dL3c1Dt
— Sagar (@sagarcasm)
Also Read:- 'പാവങ്ങളുടെ സ്പൈഡര്‍മാൻ'; രസകരമായ വീഡിയോ വൈറല്‍