ഭാര്യയെ 'കയ്യിലെടുത്തു'; യുവാവിന്‍റെ ടാറ്റൂ വൈറലാകുന്നു...

By Web Team  |  First Published Feb 16, 2023, 8:33 PM IST

ഇക്കഴിഞ്ഞ വാലന്‍റൈൻസ് ഡേയ്ക്ക് ഒരു യുവാവ് തന്‍റെ ഭാര്യക്കായി ഒരുക്കിയ സര്‍പ്രൈസ് സമ്മാനത്തിന്‍റെ ഫോട്ടോകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.  തായ്‍ലാൻഡുകാരനാണത്രേ ഈ യുവാവ്. വോള്‍ എന്നാണ് ഇദ്ദേഹത്തിന്‍റെ പേരെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


പങ്കാളിയെ സന്തോഷിപ്പിക്കാൻ എത്ര പ്രയാസകരമായ കാര്യങ്ങളും ഏറ്റെടുത്ത് ചെയ്യുന്ന വ്യക്തികളുണ്ട്. അതുപോലെ പങ്കാളികളെ സന്തോഷിപ്പിക്കുന്നതിനായി അവര്‍ പ്രതീക്ഷിക്കാത്ത സമ്മാനങ്ങള്‍ പ്രതീക്ഷിക്കാത്ത സമയത്ത് നല്‍കുന്നവരുണ്ട്. അവര്‍ ആഗ്രഹിച്ച കാര്യങ്ങള്‍ എത്ര ബുദ്ധിമുട്ടിയാണെങ്കിലും നടത്തിക്കൊടുക്കുന്നവരുണ്ട്. 

പ്രത്യേകിച്ച് വിശേഷാവസരങ്ങളിലാണ് മിക്കവരും പങ്കാളികളെ സന്തോഷിപ്പിക്കുന്നതിനും അവര്‍ക്ക് സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കുന്നതിനുമെല്ലാം ശ്രമിക്കാറ്. വിവാഹവാര്‍ഷികമോ, പ്രണയം തുറന്നുപങ്കുവച്ചതിന്‍റെ വാര്‍ഷികമോ, അല്ലെങ്കില്‍ വൈലന്‍റൈൻസ് ഡേയോ എല്ലാ ഇതിനുള്ള അനുയോജ്യമായ സമയങ്ങളാണ്.

Latest Videos

അതുപോലെ ഇക്കഴിഞ്ഞ വാലന്‍റൈൻസ് ഡേയ്ക്ക് ഒരു യുവാവ് തന്‍റെ ഭാര്യക്കായി ഒരുക്കിയ സര്‍പ്രൈസ് സമ്മാനത്തിന്‍റെ ഫോട്ടോകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.  തായ്‍ലാൻഡുകാരനാണത്രേ ഈ യുവാവ്. വോള്‍ എന്നാണ് ഇദ്ദേഹത്തിന്‍റെ പേരെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സംഭവം, തന്‍റെ വിവാഹ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ ടാറ്റൂ ചെയ്തിരിക്കുകയാണ് ഇദ്ദേഹം. ഭാര്യക്ക് സന്തോഷമാകാനും വാലന്‍റൈൻസ് ഡേയ്ക്ക് അവര്‍ക്കൊരു സമ്മാനമെന്ന നിലയിലുമാണ് യുവാവ് ഇത് ചെയ്തിരിക്കുന്നത്. ടാറ്റൂ ചെയ്ത ടാറ്റൂ പാര്‍ലറാണ് വ്യത്യസ്തമായ ടാറ്റൂ ഡിസൈനിന്‍റെ ഫോട്ടോകള്‍ ആദ്യമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 

ശരിക്കും ഒരു സര്‍ട്ടിഫിക്കറ്റ് എങ്ങനെയിരിക്കുമോ അതുപോലെ തന്നെയാണ് ടാറ്റൂ കാണുന്നത്. വിവാഹ സര്‍ട്ടിഫിക്കറ്റ് ഒരു വരയോ കുത്തോ പോലും മാറാതെ അങ്ങനെ തന്നെ കോപ്പി ചെയ്ത് വച്ചിരിക്കുകയാണെന്ന് വ്യക്തം. സര്‍ട്ടിഫിക്കറ്റിലെ സീല്‍ പോലും അങ്ങനെ തന്നെയുണ്ട്. 

Also Read:- വ്യത്യസ്തതയ്ക്ക് വേണ്ടി സര്‍ജറിയിലൂടെ കൈകള്‍ പിളര്‍ത്തി യുവാവ്...

എട്ട് മണിക്കൂര്‍ എടുത്തുവത്രേ ഇത് പൂര്‍ത്തിയാകാൻ. ആദ്യം ഇതുകണ്ട ഭാര്യ 'ഷോക്ക്ഡ്' ആയെന്നും എന്നാല്‍ പിന്നീട് തന്നോടുള്ള ഇഷ്ടത്തിന്‍റെയും ആദരവിന്‍റെയും തെളിവാണല്ലോ ഇത് എന്ന നിലയ്ക്ക് സന്തോഷപൂര്‍വം അംഗീകരിച്ചുവെന്നും വോള്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ടാറ്റൂ ചെയ്ത ആര്‍ട്ടിസ്റ്റാണെങ്കില്‍ ഇന്നുവരെ ഒരു വിവാഹ സര്‍ട്ടിഫിക്കറ്റ് താൻ ടാറ്റൂ ചെയ്തിട്ടില്ലെന്നും ഇത് തന്‍റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ അനുഭവമാണെന്നും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. 

 

tags
click me!