തിരക്കുള്ള ഒരു നടപ്പാതയില്‍ നിന്ന് ഇദ്ദേഹം കുഞ്ഞിനെ മുകളിലേക്ക് എറിയുകയാണ്. ഒരുപാട് മുകളിലേക്കാണ് ഇദ്ദേഹം കുഞ്ഞിനെ എറിയുന്നത്. ഇതോടെയും തീര്‍ന്നില്ല
കുഞ്ഞുങ്ങളെ രസിപ്പിക്കുന്നതും അവരുടെ വാശിയോ പിണക്കമോ ദുഖമോ മാറ്റുന്നതിനുമെല്ലാം അവരെ കൈകളിലിട്ട് വേഗതയില്‍ ആട്ടുകയോ, അല്ലെങ്കില്‍ അല്‍പം മുകളിലേക്കുയര്‍ത്തി ചാടിച്ച് പിടിക്കുന്നതായോ എല്ലാം പലരും ചെയ്യാറുണ്ട്. കുട്ടികളെ സംബന്ധിച്ച് ഇതെല്ലാം സന്തോഷവും രസവും തന്നെയാണ്. മിക്ക കുട്ടികളും ഇങ്ങനെയെല്ലാം ചെയ്യുമ്പോള്‍ പെട്ടെന്ന് തന്നെ സന്തോഷത്തിലാകാറുമുണ്ട്.
എന്നാല്‍ ഇങ്ങനെയെല്ലാം കുട്ടികളെ വച്ച് കളിപ്പിക്കുന്നതിന് ഒരു പരിധിയുണ്ട്. കുഞ്ഞുങ്ങളുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ടുള്ള അഭ്യാസങ്ങള്‍ ചെയ്യാൻ ആര്‍ക്കും അവകാശമില്ല. അത് സ്വന്തം അച്ഛനായാല്‍ പോലും.
ഇതേ രീതിയില്‍ വിമര്‍ശനത്തിന് ഇരയാവുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായൊരു വീഡിയോയിലെ അച്ഛൻ. ചെറിയൊരു കുഞ്ഞിനെ വച്ച് ഇദ്ദേഹം ചെയ്യുന്ന അപകടകരമായ അഭ്യാസം വ്യാപകമായ രീതിയിലാണ് വിമര്‍ശിക്കപ്പെടുന്നത്.
തിരക്കുള്ള ഒരു നടപ്പാതയില്‍ നിന്ന് ഇദ്ദേഹം കുഞ്ഞിനെ മുകളിലേക്ക് എറിയുകയാണ്. ഒരുപാട് മുകളിലേക്കാണ് ഇദ്ദേഹം കുഞ്ഞിനെ എറിയുന്നത്. ഇതോടെയും തീര്‍ന്നില്ല. ഉള്ളംകയ്യില്‍ കുഞ്ഞിനെ അങ്ങനെ തന്നെ നിര്‍ത്തുന്നു. പിന്നെ താഴേക്ക് തിരിച്ചുകൊണ്ടുവന്ന് കാലില്‍ തൂക്കിപ്പിടിച്ച് വീണ്ടും ഉള്ളംകയ്യില്‍ നിര്‍ത്തുന്നു. കുട്ടിയെ കറക്കിക്കൊണ്ട് മുകളിലേക്ക് എറിയുന്നതും വീഡിയോയില്‍ കാണം.
വളരെ പ്രൊഫഷണല്‍ ആയൊരു അഭ്യാസിയാണ് ഇദ്ദേഹം എന്നത് വീഡിയോയില്‍ തന്നെ വ്യക്തമാണ്. കുഞ്ഞിന്‍റെ നൂറ് ശതമാനം സുരക്ഷയും ഒരുപക്ഷെ ഇദ്ദേഹം ഉറപ്പുവരുത്തിയിട്ടുണ്ടാകാം. എങ്കില്‍ പോലും ഒരു സെക്കൻഡ് നേരത്തേക്ക് അപ്രതീക്ഷിതമായ എന്തെങ്കിലുമൊരനക്കമുണ്ടായാല്‍ ഈ കണക്കുകൂട്ടലുകളെല്ലാം പിഴയ്ക്കാവുന്നതേയുള്ളൂ.
സര്‍ക്കസില്‍ പോലും ഇത്തരത്തിലുള്ള അപകടങ്ങള്‍ സംഭവിക്കുന്നു. അതുകൊണ്ട് തന്നെ ഇത്രയും സാഹസികമായ അഭ്യാസങ്ങള്‍ കുഞ്ഞുങ്ങളെ വച്ച് നടത്തല്ലേ എന്നാണ് വീഡിയോ കണ്ട മിക്കവരും ആവശ്യപ്പെടുന്നത്. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടിരിക്കുന്നത്.
വീഡിയോ പങ്കുവയ്ക്കുന്നവരെല്ലാം തന്നെ അധികവും ഒരിക്കലും അനുകരിക്കാൻ പാടില്ലാത്തതെന്ന മുന്നറിയിപ്പോടെയാണ് ഇത് പങ്കുവയ്ക്കുന്നത്. ചിലരാകട്ടെ, പരിഹാസത്തോടെയും.
വീഡിയോ കണ്ടുനോക്കൂ...
Papa ❤️👩❤️💋👨😘 pic.twitter.com/ATT5APN7iy
— ज़िन्दगी गुलज़ार है ! (@Gulzar_sahab)
Also Read:- ഇവരൊക്കയൊണ് 'സൂപ്പര്‍ ഹീറോകള്‍'; അമ്പരപ്പിക്കുന്ന വീഡിയോ കണ്ടുനോക്കൂ...