'ഇതാര് ഷാരൂഖ് ഖാനോ'; യുവാവിന്‍റെയും കാമുകിയുടെയും വീഡിയോയ്ക്ക് പരിഹാസം

By Web Team  |  First Published Oct 19, 2022, 10:52 PM IST

ചിലരാകട്ടെ, സ്വന്തം സന്തോഷത്തിന്‍റെയോ ആഘോഷങ്ങളുടെയോ പ്രതിഫലനമെന്ന നിലയിലും സോഷ്യല്‍ മീഡിയയില്‍ വീഡിയോകളും ഫോട്ടോകളുമെല്ലാം പങ്കുവയ്ക്കും. എന്നാല്‍ ജനശ്രദ്ധ കിട്ടുന്നതിന് വേണ്ടിയാണോ- അല്ലയോ എന്ന് തിരിച്ചറിയാൻ പലപ്പോഴും പല വീഡിയോകളുടെ കാര്യത്തിലും സാധിക്കാറില്ലെന്നത് സത്യമാണ്. 


സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാനായി ഇതിനാവശ്യമായ ചേരുവകള്‍ ചേര്‍ത്ത വീഡിയോ തയ്യാറാക്കി പങ്കുവയ്ക്കുന്നവര്‍ നിരവധിയാണ്. ഇത്തരത്തില്‍ വിവാഹ വീഡിയോകളും, പ്രണയം അറിയിക്കുന്ന വീഡിയോകളും, സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുമെല്ലാം വലിയ രീതിയില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകാറുണ്ട്. 

ചിലരാകട്ടെ, സ്വന്തം സന്തോഷത്തിന്‍റെയോ ആഘോഷങ്ങളുടെയോ പ്രതിഫലനമെന്ന നിലയിലും സോഷ്യല്‍ മീഡിയയില്‍ വീഡിയോകളും ഫോട്ടോകളുമെല്ലാം പങ്കുവയ്ക്കും. എന്നാല്‍ ജനശ്രദ്ധ കിട്ടുന്നതിന് വേണ്ടിയാണോ- അല്ലയോ എന്ന് തിരിച്ചറിയാൻ പലപ്പോഴും പല വീഡിയോകളുടെ കാര്യത്തിലും സാധിക്കാറില്ലെന്നത് സത്യമാണ്. 

Latest Videos

ഇപ്പോഴിതാ ഒരു യുവാവിന്‍റെ വിവാഹാഭ്യര്‍ത്ഥനയുടെ വീഡിയോ വൻ ശ്രദ്ധ നേടുമ്പോള്‍ പരിഹാസവുമായി രംഗത്തെത്തുകയാണ് ഒരു വിഭാഗം പേര്‍. ഷാരൂഖ് ഖാന്‍റെ ഹിറ്റ് ചിത്രമായ 'കുഛ് കുഛ് ഹോത്താഹേ'യിലെ ഗാനത്തിന് ചുവടുവച്ചുകൊണ്ട് കാമുകിയോട് വിവാഭ്യര്‍ത്ഥന നടത്തുകയാണ് യുവാവ്. 

ഈഫില്‍ ടവറിന് സമീപത്തായി പ്രത്യേകമായി ഒരുക്കിയ ചുറ്റുപാടില്‍ നിന്നുകൊണ്ടാണ് യുവാവിന്‍റെ വിവാഹാഭ്യര്‍ത്ഥന. എക്സിക്യൂട്ടീവ് ലുക്കിലാണ് യുവാവ്. റോസാപ്പൂവിതകളുകള്‍ കൊണ്ട് അലങ്കരിച്ച ചെറിയൊരു റെഡ് കാര്‍പറ്റ് സ്പെയ്സില്‍ നിന്ന് ഹിറ്റ് ഗാനത്തിന് ചുവടുവയ്ക്കുകയാണ് യുവാവ്. ചുറ്റും ഭംഗിക്ക് വേണ്ടി മെഴുകുതിരികളും കത്തിച്ചുവച്ചിട്ടുണ്ട്. യുവാവ് നൃത്തം ചെയ്യുന്നതിന് പിറകിലായി 'മാരീ മീ' എന്ന് എഴുതിച്ചേര്‍ത്തിട്ടുണ്ട്. 

ഇത് കണ്ട് കാമുകി സന്തോഷവപൂര്‍വം പ്രതികരിക്കുന്നതും വീഡിയോയില്‍ കാണാം. ഇതെല്ലാം സിനിമകളില്‍ കാണാൻ പോലും ഇപ്പോള്‍ സാധിക്കാറില്ലെന്നും ഇങ്ങനെയെല്ലാം യഥാര്‍ത്ഥ ജീവിതത്തില്‍ ചെയ്യുന്നവരുണ്ടോയെന്നുമെല്ലാമാണ് പലരും പരിഹാസത്തോടെ വീഡിയോയ്ക്ക് താഴെ ചോദിക്കുന്നത്. 

ഇതൊക്കെ അല്‍പം 'ഓവര്‍' അല്ലേയെന്ന് നേരിട്ടുതന്നെ ചോദിക്കുന്നവരെയും കമന്‍റ് ബോക്സില്‍ കാണാം. ജനശ്രദ്ധയ്ക്ക് വേണ്ടിയുള്ള 'അഭ്യാസം' ആണെന്ന് ഉറപ്പിക്കുന്നവരും കൂട്ടത്തിലുണ്ട്.  അതേസമയം അവര്‍ക്ക് ഇരുവര്‍ക്കും ആസ്വദിക്കാൻ സാധിക്കുന്നുണ്ടെങ്കില്‍ അതില്‍ തെറ്റൊന്നുമില്ലെന്നും അവരുടെ വ്യക്തിപരമായ സന്തോഷമാകാം വീഡിയോയില്‍ കാണുന്നത് എന്ന് പറയുന്നവരുമുണ്ട്.  എന്തായാലും വലിയ രീതിയിലാണ് വീഡിയോ ശ്രദ്ധിക്കപ്പെടുന്നത്. 

വീഡിയോ കാണാം...

 

😭😭
I don't know who this gentleman is. I'm sure he means well.
But no. JUST NO. pic.twitter.com/f5uibsTZCn

— Sachin Tandon (@cugwmui)

Also Read:- വേദനയോടെ പ്രണയാഭ്യര്‍ത്ഥന; വ്യത്യസ്തമായ പ്രപ്പോസല്‍ വൈറലാകുന്നു

click me!