ഒരു റെയില്‍വേ പ്ലാറ്റ്ഫോമിലിരുന്ന് സാരംഗി എന്ന സംഗീതോപകരണത്തിന്‍റെ പ്രാദേശിക വകഭേദമായൊരു സംഗീതോപകരണം വായിക്കുന്ന യുവാവിനെയും ഇദ്ദേഹത്തിന്‍റെ കുടുംബത്തെയുമാണ് വീഡിയോയില്‍ കാണുന്നത്.
എത്രയോ വീഡിയോകളാണ് ഓരോ ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെയും മറ്റും കാണുന്നത്. ഇവയില്‍ പലതും പക്ഷെ കണ്ടുകഴിയുന്നതോടെ തന്നെ നാം മറന്നുപോകുന്നവയാണ്. എന്നാല്‍ ചില കാഴ്ചകള്‍ വലിയ രീതിയില്‍ നമ്മെ സ്വാധീനിക്കും. നമ്മെ ചിന്തിപ്പിക്കുകയോ നമ്മെ ആഴത്തില്‍ സ്പര്‍ശിക്കുകയോ ചെയ്യുന്ന അത്തരം വീഡിയോകള്‍ ഏറെക്കാലം വരെ മനസില്‍ നിന്ന് മായാതെ കിടക്കുകയും ചെയ്യും.
ഇപ്പോഴിതാ അതുപോലൊരു വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ഒരു റെയില്‍വേ പ്ലാറ്റ്ഫോമിലിരുന്ന് സാരംഗി എന്ന സംഗീതോപകരണത്തിന്‍റെ പ്രാദേശിക വകഭേദമായൊരു സംഗീതോപകരണം വായിക്കുന്ന യുവാവിനെയും ഇദ്ദേഹത്തിന്‍റെ കുടുംബത്തെയുമാണ് വീഡിയോയില്‍ കാണുന്നത്.
undefined
മുംബൈയില്‍ നിന്നുള്ള പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞ അശ്വിനി ബിഡെ ആണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. അശ്വിനി ബിഡെ ഒരു യാത്രക്ക് ശേഷം ട്രെയിനിറങ്ങിയപ്പോള്‍ അവിടെ കണ്ടതാണത്രേ ഈ കുടുംബത്തെ.
പ്ലാറ്റ്ഫോമിലെ തറയില്‍ പഴകിയൊരു പായ് വിരിച്ചാണ് കുടുംബം ഇരിക്കുന്നത്. യുവാവ് ഈണത്തില്‍ സാംരംഗി മീട്ടുന്നു. അരികില്‍ തന്നെ ഭാര്യയും കുഞ്ഞുമുണ്ട്. ഒരു സ്റ്റീല്‍ പാത്രത്തില്‍ ഏതാനും നോട്ടുകളും കാണാം. ഇവര്‍ക്ക് നേരത്തെ കിട്ടിയ പണമായിരിക്കണം ഇത്.
യുവാവിന്‍റെ സംഗീതമാണ് വീഡിയോ കണ്ട ഏവരെയും ഞെട്ടിച്ചുകളഞ്ഞത്. അത്രയും ഭാവസാന്ദ്രമായും എന്നാല്‍ ശ്രുതിശുദ്ധമായുമാണ് ഇദ്ദേഹം സാരഗി മീട്ടുന്നത്. വല്ലാത്തൊരു 'ഫീല്‍' ആണ് ഇത് കേട്ടപ്പോള്‍ തോന്നിയതെന്നും കണ്ണ് നിറഞ്ഞുപോയെന്നും, ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നത് പോലെയൊരു അനുഭവമെന്നും കമന്‍റുകളില്‍ കുറിച്ചിരിക്കുന്നു പലരും. തെരുവോരങ്ങളില്‍ ജീവിച്ച്, അവിടെ തന്നെ ആയുസ് മുഴുവനും ചെലവിട്ട് ലോകം അറിയപ്പെടാതെ പോകുന്ന എത്രയോ പ്രതിഭകളുണ്ട്, അവരിലൊരാളാണ് വീഡിയോയില്‍ കാണുന്ന യുവാവെന്നും പലരും കുറിച്ചിരിക്കുന്നു.
യുവാവിന്‍റെ സംഗീതത്തില്‍ ലയിച്ച് അദ്ദേഹത്തിന്‍റെ സാരംഗിക്കൊപ്പം അശ്വിനിയും പാടി. ഇതും വീഡിയോയില്‍ കേള്‍ക്കാം. സംഗീതത്തോട് ഇഷ്ടമുള്ളവരെ സംബന്ധിച്ച് തീര്‍ച്ചയായും ഒരു വിരുന്ന് തന്നെയാണ് ഈ വീഡിയോ. ലാല്‍ചന്ദ് എന്നാണ് ഈ യുവാവിന്‍റെ പേര്. ഭാര്യ കവിതയും മകൻ ഭീമും ആണ് കൂടെയുള്ളത്. ഇവര്‍ എവിടെയാണെന്ന അന്വേഷണത്തിലാണ് വീഡിയോ കണ്ട ഒരു വിഭാഗം പേര്‍. ഇദ്ദേഹത്തിന് അര്‍ഹിക്കുന്ന പ്രശസ്തി കിട്ടട്ടേയെന്നും, ഇദ്ദേഹത്തെ പോലുള്ള എല്ലാ തെരുവിലെ കലാകാര്‍ക്കും മതിയായ ബഹുമാനം കിട്ടണം- സാമ്പത്തികപ്രശ്നങ്ങള്‍ മൂലം ഇങ്ങനെയുള്ള കാലാകാരെല്ലാം സംഗീതവും കലയുമെല്ലാം ഉപേക്ഷിച്ച് മറ്റ് ജോലികള്‍ക്ക് പോകുന്ന അവസ്ഥ ഇല്ലാതാകണമെന്നുമെല്ലാം പ്രത്യാശിക്കുന്നവരെയും വീഡിയോയ്ക്ക് താഴെ വരുന്ന കമന്‍റുകളില്‍ കാണാം.
എന്തായാലും ധാരാളം പേര്‍ ഈ വീഡിയോ ഇപ്പോള്‍ പങ്കുവയ്ക്കുന്നുണ്ട്. ഒരുപാട് പേര്‍ വീഡിയോ കാണുകയും ചെയ്തിരിക്കുന്നു.
വീഡിയോ...
Video taken by the popular Shastriya Sangeet legend Smt. Ashwini Bhide - She is the one who sings along after she got down from the train and on hearing this talented guy play the local variant of Sarangi.
Made my day
WhatsApp forwards are… pic.twitter.com/vVUtXDUh0i
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-