അവധിക്ക് അപേക്ഷിക്കാന്‍ എഴുതിയ കാരണം; സംഭവം ഇപ്പോള്‍ വൈറല്‍

By Web Team  |  First Published Dec 26, 2022, 9:30 AM IST

വെറുതെ വീട്ടിലിരിക്കാൻ അവധി ആവശ്യമുണ്ടെന്ന് കാണിച്ച് അപേക്ഷിച്ചാലോ! അങ്ങനെ ആരെങ്കിലും ചെയ്യുമോ എന്നായിരിക്കും ചോദ്യം വരിക. ഇങ്ങനെ ചെയ്യുന്നതില്‍ എന്താണ് പിഴവെന്ന് ചോദിക്കുകയാണ് ഒരു യുവാവ്. അഭിഷേക് കുമാര്‍ എന്ന് പേരുള്ള ഇദ്ദേഹം എവിടെയാണ് ജോലി ചെയ്യുന്നതെന്നോ ഇദ്ദേഹത്തിന്‍റെ സ്വദേശമേതെന്നോ ഒന്നും വ്യക്തമല്ല. 


ജോലി ചെയ്യുന്ന മിക്കവരും മറ്റുള്ളവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ ആയിരിക്കും. സംരംഭകരോ അല്ലെങ്കില്‍ തൊഴില്‍ ദാതാക്കളായി വരുന്നവരോ എന്തായാലും തൊഴിലാളികളോളം വരില്ല. പല മേഖലകളിലായി ഇത്തരത്തില്‍ തൊഴിലാളി, അല്ലെങ്കില്‍ ജീവനക്കാരൻ/ ജീവനക്കാരി എന്ന നിലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ കൂടുതല്‍. 

ഇങ്ങനെ ജോലി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അവരുടെ വലിയൊരു തലവേദനയാണ് അവധിക്ക് അപേക്ഷിക്കല്‍. മിക്ക കമ്പനികളിലും തൊഴിലാളികള്‍ക്കുള്ള അവധിക്ക് കൃത്യമായ നിയമങ്ങളുണ്ടായിരിക്കും. ആവശ്യങ്ങള്‍ക്ക്, അല്ലെങ്കില്‍ അസുഖം പിടിപെടുമ്പോള്‍ എല്ലാം ഈ അവധികള്‍ക്ക് അപേക്ഷിക്കാം. 

Latest Videos

ചില കമ്പനികള്‍ തൊഴിലാളികള്‍ക്ക് മാനസികമായി വിരസത അനുഭവപ്പെടാതിരിക്കാനും അവരെ 'റീഫ്രഷ്' ചെയ്യിക്കുന്നതിനുമായി തന്നെ ഒരളവ് വരെ അവധി നല്‍കാറുണ്ട്. എന്നാലീ സൗകര്യം ഒരുപാട് ഇടങ്ങളില്‍ ഇല്ലെന്ന് മനസിലാക്കണം. അങ്ങനെയാകുമ്പോള്‍ അവധി വേണമെന്ന് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ അസുഖമാണെന്ന് അവകാശപ്പെടുകയോ അല്ലെങ്കില്‍ വ്യക്തിപരമായി ഒഴിച്ചുകൂട്ടാൻ പറ്റാത്ത സാഹചര്യമാണെന്ന് അവകാശപ്പെടുകയോ വേണ്ടിവരാം. 

എന്നാലിതൊന്നുമല്ലാതെ വെറുതെ വീട്ടിലിരിക്കാൻ അവധി ആവശ്യമുണ്ടെന്ന് കാണിച്ച് അപേക്ഷിച്ചാലോ! അങ്ങനെ ആരെങ്കിലും ചെയ്യുമോ എന്നായിരിക്കും ചോദ്യം വരിക. ഇങ്ങനെ ചെയ്യുന്നതില്‍ എന്താണ് പിഴവെന്ന് ചോദിക്കുകയാണ് ഒരു യുവാവ്. അഭിഷേക് കുമാര്‍ എന്ന് പേരുള്ള ഇദ്ദേഹം എവിടെയാണ് ജോലി ചെയ്യുന്നതെന്നോ ഇദ്ദേഹത്തിന്‍റെ സ്വദേശമേതെന്നോ ഒന്നും വ്യക്തമല്ല. 

ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു ലീവ് അപേക്ഷയാണിപ്പോള്‍ വൈറലായിരിക്കുന്നത്. അതായത് തനിക്ക് ഒരു ദിവസത്തെ അവധി നല്‍കണമെന്നും അത് തന്‍റെ ഇഷ്ട വെബ് സീരീസ് കാണുന്നതിനാണെന്നുമാണ് അവധിക്കുള്ള അപേക്ഷയില്‍ അഭിഷേക് എഴുതിയിരിക്കുന്നത്. 

അസുഖമുള്ളപ്പോഴോ അല്ലെങ്കില്‍ വ്യക്തിപരമായ അത്യാവശ്യങ്ങള്‍ക്കോ മാത്രമല്ല, ഇത്തരത്തില്‍ നമുക്കായി മാത്രവും അവധി അപേക്ഷിക്കാമെന്നും എന്നാല്‍ പലരും ഇങ്ങനെ അവധി അപേക്ഷിക്കാൻ മടിക്കാറുണ്ടെന്നും ഇദ്ദേഹം പറയുന്നു. 

ലക്ഷക്കണക്കിന് പേരാണ് ഇദ്ദേഹത്തിന്‍റെ ട്വീറ്റ് കണ്ടിരിക്കുന്നത്. ധാരാളം പേര്‍ ഈ വിഷയത്തില്‍ കാര്യമായ ചര്‍ച്ചയും നടത്തിയിരിക്കുന്നു. അവധിക്ക് അപേക്ഷിക്കുമ്പോള്‍ എപ്പോഴും കാരണം കാണിക്കേണ്ടതില്ലെന്നും ഇത്തരം കാരണങ്ങള്‍ക്കെല്ലാം അവധി ആവശ്യപ്പെട്ടാല്‍ മാത്രം മതിയെന്നും പലരും കമന്‍റില്‍ പറയുന്നു. അതുപോലെ അഭിഷേകിന്‍റെ വാദത്തെ ശരി വയ്ക്കുന്നവരും കുറവല്ല. എന്തായാലും വ്യത്യസ്തമായ കാരണം കാണിച്ചുള്ള അവധിയപേക്ഷ വൈറലായി എന്ന് സാരം.

Also Read:- ഇന്ത്യയില്‍ ഓരോ സെക്കൻഡിലും രണ്ട് ബിരിയാണി വീതം ഓര്‍ഡര്‍ ചെയ്യപ്പെടുന്നു!

tags
click me!