കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ് ഈ വീഡിയോ. കാഴ്ചയില്‍ തന്നെ പേടി തോന്നുന്ന, അത്രയും ചെങ്കുത്തായ ഒരു പാറക്കൂട്ടമാണ് കാണുന്നത്. ഇതിലെ നടന്നുകയറാൻ തന്നെ അത്രയും പാടായിരിക്കും. ഇതിലൂടെയാണ് ഇദ്ദേഹം അനായാസം ബൈക്കോടിച്ച് മുകളറ്റം വരെ കയറ്റുന്നത്.
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തവും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ നാം കാണുന്നുണ്ട്. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനത്തിന് മാത്രം ഉപകരിക്കുന്ന രീതിയില്‍ ബോധപൂര്‍വം തന്നെ തയ്യാറാക്കിയെടുക്കുന്ന ഉള്ളടക്കം ഉള്ളതായിരിക്കും.
എന്നാല്‍ മറ്റ് ചില വീഡിയോകള്‍ കണ്ടുകഴിഞ്ഞാലും പെട്ടെന്നൊന്നും നമ്മുടെ മനസില്‍ നിന്ന് മാഞ്ഞുപോകാത്തവിധം നമ്മെ സ്പര്‍ശിക്കുന്നതോ അതിശയപ്പെടുത്തുന്നതോ എല്ലാമാകാം. സാഹസികതകള്‍ നിറഞ്ഞ യാത്രകള്‍, അഭ്യാസപ്രകടനങ്ങള്‍ എല്ലാം ഇങ്ങനെ നമ്മെ വല്ലാതെ അതിശയപ്പെടുത്താറുണ്ട്.
സമാനമായ രീതിയിലുള്ളൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. കുത്തനെയുള്ള ഒരു പാറയിടുക്കിലൂടെ മുകളിലേക്ക് അനായാസം ബൈക്കോടിച്ച് പോകുന്ന ഒരാളെയാണ് ഈ വീഡിയോയില്‍ കാണുന്നത്. ഇത് ആരാണെന്നോ എവിടെ നിന്നാണീ വീഡിയോ പകര്‍ത്തിയതെന്നോ വ്യക്തമല്ല.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ് ഈ വീഡിയോ. കാഴ്ചയില്‍ തന്നെ പേടി തോന്നുന്ന, അത്രയും ചെങ്കുത്തായ ഒരു പാറക്കൂട്ടമാണ് കാണുന്നത്. ഇതിലെ നടന്നുകയറാൻ തന്നെ അത്രയും പാടായിരിക്കും. ഇതിലൂടെയാണ് ഇദ്ദേഹം അനായാസം ബൈക്കോടിച്ച് മുകളറ്റം വരെ കയറ്റുന്നത്.
ചിലപ്പോഴെങ്കിലും അസാധ്യമെന്ന് നമ്മള്‍ ചിന്തിക്കുന്നത് സാധ്യമാകാം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ കാര്യമായി പ്രചരിക്കുന്നത്. ശരിക്കും ഇത് അസാധ്യമാണെന്നും, ഇത് യഥാര്‍ത്ഥമാണോ എന്നുമാണ് അത്ഭുതപൂര്‍വം വീഡിയോ കണ്ടവരെല്ലാം ചോദിക്കുന്നത്. ഇത് കണ്ട് ആരും ഇങ്ങനെയൊന്നും ചെയ്യാൻ ശ്രമിക്കുകയോ അനുകരിക്കുകയോ ചെയ്യരുതെന്ന് ആശങ്കപ്പെടുന്നവരും കുറവല്ല.കാരണം ഇത് സാഹസികതയുടെ അങ്ങേയറ്റമാണെന്നാണ് വീഡിയോ കണ്ടവരെല്ലാം ഒരുപോലെ അഭിപ്രായപ്പെടുന്നത്.
ഏറെ കാലമെടുത്ത് അഭ്യാസത്തിലൂടെയാകാം ഇദ്ദേഹമിത് സാധിച്ചെടുത്തതെന്നും ഇത് അന്ധമായി അനുകരിക്കാൻ ശ്രമിച്ചാല്‍ തീര്‍ച്ചയായും ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാമെന്നും ഏവരും മുൻകൂറായി പറയുന്നു. എന്തായാലും വീഡിയോ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടുവെന്ന് നിസംശയം പറയാം.
ചങ്കിടിപ്പിക്കുന്ന വീഡിയോ ഒന്ന് കണ്ടുനോക്കൂ...
Sometimes the impossible is possible pic.twitter.com/aBcKXGV1eb
— Lo+Viral 🔥 (@TheBest_Viral)Also Read:- കടലിനടിയിലിരുന്ന് പിയാനോ വായിക്കുന്ന യുവാവ്; അസാധാരണമായ വീഡിയോയ്ക്ക് പിന്നില്‍....